ഒട്ടാവ : ചൈനീസ് ആപ്പായ ടിക് ടോകിന് പൂട്ടിട്ട് കാനഡ. ഉപയോക്താക്കളുടെയും രാജ്യത്തിന്റെയും സ്വകാര്യതയും സുരക്ഷയും മുന്നിൽ കണ്ടാണ് പുതിയ നീക്കം. അതിരുവിട്ട രീതിയിലുള്ള സുരക്ഷ ലംഘനങ്ങളും നിയമവിരുദ്ധ പ്രവർത്തനങ്ങളും നടക്കുന്നതിനാലാണ് ഇത്തരത്തിലൊരു നടപടിയെന്ന് കനേഡിയൻ സർക്കാർ വ്യക്തമാക്കി.
ടിക് ടോക് ഒരു ചൈനീസ് നിർമ്മിത ആപ്ലിക്കേഷനായതിനാൽ ഉപയോക്താക്കളുടെ വിവരങ്ങൾ ചോർത്തപ്പെടാം എന്ന ആശങ്കയിലാണ് നിരോധിച്ചിരിക്കുന്നത്. കനേഡിയൻ പൗരന്മാരെ സുരക്ഷിതരാക്കുന്നതിന് സ്വീകരിച്ച നടപടികളിൽ ആദ്യത്തേതാണ് ടിക് ടോക് നിരോധിച്ചത്. നിർദേശമനുസരിച്ച് നിരോധനം ഉടൻ തന്നെ പ്രാബല്യത്തിൽ വരും. ഇതോടുകൂടി കനേഡിയൻ ജീവനക്കാർക്ക് ടിക് ടോക് ഭാവിയിലുൾപ്പെടെ ഡൗൺലോഡ് ചെയ്യാൻ സാധിക്കാതെ വരും.
ടിക് ടോക്കിന്റെ വിവര ശേഖരണ രീതികൾ ഉപയോക്താവിന്റെ ഫോണിലുള്ള വിവരങ്ങൾ ചോർത്തുമെന്ന് കാനഡയിലെ ട്രഷറി ബോർഡ് വ്യക്തമാക്കി. എന്നാൽ സർക്കാർ കേന്ദ്രീകൃത വിവരങ്ങൾ ചോർന്നതായി തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും ട്രഷറി ബോർഡ് പ്രസിഡന്റ് മോണ ഫോർട്ടിയർ വ്യക്തമാക്കി. ചൈനീസ് സർക്കാരിൽ നിന്നുമുള്ള പ്രതിരോധ മാർഗ്ഗം എന്ന നിലയിൽ മാത്രമാണ് ടിക് ടോക് ബാൻ ചെയ്തിരിക്കുന്നത്.
Comments