ന്യൂഡൽഹി : വിദേശകാര്യ മന്ത്രി എസ് ജയശങ്കർ യുകെ വിദേശകാര്യ സെക്രട്ടറി ജെയിംസ് ക്ലെവർലിയുമായി കൂടിക്കാഴ്ച നടത്തി. മാർച്ച് 1-2 തീയതികളിൽ നടക്കുന്ന ജി20 വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കാനാണ് യുകെ വിദേശകാര്യ സെക്രട്ടറി ജെയിംസ് ഡൽഹിയിലെത്തിയത്. പ്രതിരോധം, സുരക്ഷ, ബിസിനസ്സ്, വ്യാപാരം എന്നീ മേഖലകളിൽ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനായുള്ള മാർഗ നിർദ്ദേശങ്ങൾ ചർച്ച ചെയ്തു.
‘ ഞങ്ങളുടെ ചർച്ചയിൽ ഇൻഡോ-യുകെ ബന്ധത്തിലെ പുരോഗതിയെ കുറിച്ച് അവലോകനം ചെയ്തു. ഇന്ത്യയും യുകെയും തമ്മിൽ ആരംഭിക്കുന്ന യംഗ് പ്രൊഫഷണൽ സ്കീമിനെ കുറിച്ചും പ്രത്യേകം ചർച്ച ചെയ്തു ‘ ജയശങ്കർ ട്വിറ്റ് ചെയ്തു.
Began the morning with a bilateral meeting with Foreign Secretary @JamesCleverly of the UK.
Reviewed the progress in our relationship since our last discussion. Noted in particular the commencement of the Young Professional Scheme. pic.twitter.com/R3aUvX1U4Z
— Dr. S. Jaishankar (@DrSJaishankar) March 1, 2023
‘ഇന്ത്യയും യുകെയും സൗഹൃദത്തോടെയും ഐക്യത്തോടെയുമാണ് നിലകൊള്ളുന്നത്. ഇരു രാജ്യങ്ങളുടെയും വളർച്ചയ്ക്കായി ഞങ്ങൾ ഒരുമിച്ച് പ്രവർത്തിക്കുന്നു’ കൂടിക്കാഴ്ചയ്ക്ക് ശേഷം യുകെ വിദേശകാര്യ സെക്രട്ടറി ജെയിംസ് ട്വിറ്ററിലൂടെ പങ്കുവെച്ചു.
Began the morning with a bilateral meeting with Foreign Secretary @JamesCleverly of the UK.
Reviewed the progress in our relationship since our last discussion. Noted in particular the commencement of the Young Professional Scheme. pic.twitter.com/R3aUvX1U4Z
— Dr. S. Jaishankar (@DrSJaishankar) March 1, 2023
ഇന്ത്യയുടെ അദ്ധ്യക്ഷതയിൽ മാർച്ച് 1 മുതൽ 3 വരെയാണ് ജി20 വിദേശകാര്യ മന്ത്രിമാരുടെ യോഗം ദേശീയ തലസ്ഥാനത്ത് സംഘടിപ്പിച്ചിരിക്കുന്നത്. റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ്, യുഎസ് സെക്രട്ടറി ആന്റണി ബ്ലിങ്കെൻ, യുകെ വിദേശകാര്യ സെക്രട്ടറി ജെയിംസ് ക്ലെവർലി, ചൈന വിദേശകാര്യ മന്ത്രി ക്വിൻ ഗാങ്, ഓസ്ട്രേലിയൻ വിദേശകാര്യ മന്ത്രി പെന്നി വോങ് എന്നിവർ യോഗത്തിൽ പങ്കെടുക്കും. ഉദ്ഘാടന ദിവസമായ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ജി20 അംഗരാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരെ അഭിസംബോധന ചെയ്യും.
ഡൽഹിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ സന്ദർശന വേളയിൽ യുകെ വിദേശകാര്യ സെക്രട്ടറി പുതിയ യംഗ് പ്രൊഫഷണൽ സ്കീമിന്റെ ഉദ്ഘാടനത്തെ കുറിച്ച് പരാമർശിക്കുകയും ചെയ്തു. യുകെയിൽ താമസിച്ചു ജോലിചെയ്യുന്നതിനായി 18 നും 30 നും മധ്യേ പ്രായമുള്ള വിദ്യാഭ്യാസ യോഗ്യതയുള്ള ഇന്ത്യൻ പൗരന്മാർക്ക് സവിശേഷ ഇളവുകളോടെ വിസ അനുവദിക്കുന്ന പദ്ധതിയാണ് യംഗ് പ്രൊഫഷണൽ സ്കീം.
Comments