ഭാരതത്തിന്റെ വർണാഭമായ ആഘോഷം ; ഹോളി സംസ്‌കാരത്തിന്റെ കഥ; അറിയാം വ്യത്യസ്ത ഐതിഹ്യങ്ങൾ
Monday, October 2 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News Kerala

ഭാരതത്തിന്റെ വർണാഭമായ ആഘോഷം ; ഹോളി സംസ്‌കാരത്തിന്റെ കഥ; അറിയാം വ്യത്യസ്ത ഐതിഹ്യങ്ങൾ

Janam Web Desk by Janam Web Desk
Mar 2, 2023, 11:39 am IST
A A
FacebookTwitterWhatsAppTelegram

വസന്തകാലത്തെ എതിരേൽക്കാൻ ആഘോഷിക്കുന്ന ഉത്സവമാണ് ഹോളി. നിറങ്ങളുടെ ഉത്സവം എന്നും വസന്തോത്സവം എന്നും ഹോളിയെ വിശേഷിപ്പിക്കാറുണ്ട്. പ്രധാനമായും ഹോളി ഉത്തരേന്ത്യയുടെ ആഘോഷമാണ്. ഇപ്പോൾ ദക്ഷിണേന്ത്യയിലും ഹോളി ആഘോഷിക്കുന്നുണ്ട്. ഗുജറാത്ത്, മഹാരാഷ്‌ട്ര, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളാണ് ഹോളി ആഘോഷത്തിന് മുൻപന്തിയിൽ നിൽക്കുന്നത്. ജാതി മതഭേദമന്യേ ജനങ്ങൾ ഹോളി ആഘോഷങ്ങളിൽ പങ്കുചേരുന്നു. പരസ്പരം നിറം പുരട്ടുമ്പോൾ ശത്രുതയില്ലാതെയാകുമെന്നാണ് വിശ്വാസം.

ഫെബ്രുവരി മാർച്ച് മാസങ്ങളിലാണ് ഹോളി കൊണ്ടാടുന്നത്.ഫാൽഗുന മാസത്തിലെ പൗർണമി ദിനത്തിലാണ് ഹോളി. പൂർണചന്ദ്രൻ ഉദിക്കുന്ന രാത്രിയിൽ ഹോളി ആഘോഷം തുടങ്ങുന്നു. പിറ്റേന്നാണ് യഥാർഥ ഹോളി ദിവസം. ഇന്ത്യയുടെ പല ഭാഗത്തും പല ആചാരങ്ങളാണ് ഹോളിയുമായി ബന്ധപ്പെട്ടുള്ളത്. ഹോളിയുടെ ഐതിഹ്യവുമായി ബന്ധപ്പെട്ട് നിരവധി കഥകൾ പ്രചാരത്തിലുണ്ട്്. രാധ-കൃഷ്ണ പ്രണയം, കാമദേവന്റെ ത്യാഗം എന്നിങ്ങനെ വിവിധ കഥകളുണ്ടെങ്കിലും പ്രഹ്ലാദന്റെ കഥയാണ് കൂടുതൽ പ്രസിദ്ധം. പ്രഹ്ലാദന്റെ പിതാവ് ഹിരണ്യകശ്യപുവിന്റെ സഹോദരിയായ ഹോളിഗയിൽ നിന്നാണ് ഹോളി പേരു ഉരുതിരിഞ്ഞെന്നാണ് വിശ്വാസം.

പ്രഹ്ലാദന്റെ പിതാവ് ഹിരണ്യകശ്യപുവിന്റെ സഹോദരിയായിരുന്നു ഹോളിഗ. മൂന്നു ലോകങ്ങളും കീഴടക്കിയ ഹിരണ്യകശ്യപു അഹങ്കാരം കൊണ്ടു നിറഞ്ഞു. ഭഗവാൻ വിഷ്ണുവിനെ വരെ തനിക്ക് കീഴടക്കാനാകുമെന്നു വിശ്വസിച്ചു. ആരും വിഷ്ണുവിനെ ആരാധിക്കരുതെന്നും മൂന്നു ലോകത്തിലുമുള്ള സകലരും തന്നെ ആരാധിക്കണമെന്നും ഹിരണ്യകശ്യപു ഉത്തരവിട്ടു. എന്നാൽ തന്റെ അഞ്ചുവയസുകാരനായ മകൻ പ്രഹ്ലാദനെ മാത്രം അയാൾക്ക് ഭയപ്പെടുത്താനായില്ല. തികഞ്ഞ ഈശ്വരവിശ്വാസിയായിരുന്നു പ്രഹ്ലാദൻ. വിഷ്ണുവിന്റെ ഉത്തമഭക്തൻ. അച്ഛന്റെ ആജ്ഞയെ ധിക്കരിച്ച് പ്രഹ്ലാദൻ വിഷ്ണുവിനെ ആരാധിച്ചുകൊണ്ടിരുന്നു. തുടർന്ന് പ്രഹ്ലാദനെ വധിക്കാൻ ഹിരണ്യകശ്യപു ഉത്തരവിട്ടു. എന്നാൽ വിഷ്ണുവിന്റെ ശക്തിയാൽ ആർക്കും അവനെ ഒന്നും ചെയ്യാനായില്ല.

ഒടുവിൽ, ഹിരണ്യകശ്യപു തന്റെ സഹോദരി ഹോളിഗയുടെ സഹായം അഭ്യർത്ഥിച്ചു.അഗ്നിദേവൻ സമ്മാനിച്ച വസ്ത്രമണിഞ്ഞാൽ അഗ്നിക്കിരയാകില്ലെന്ന വരം ഹോളിഗയ്‌ക്കു കിട്ടിയിരുന്നു. അവർ പ്രഹ്ലാദനെയും കൈകളിലെടുത്തു അഗ്നിയിലേക്കിറങ്ങി. എന്നാൽ, ഒറ്റയ്‌ക്കു തീയിലിറങ്ങിയാൽ മാത്രമേ വരത്തിന് ശക്തിയുണ്ടാവൂ എന്നവർ മനസ്സിലാക്കിരുന്നില്ല. വിഷ്ണുവിന്റെ അനുഗ്രഹത്താൽ പ്രഹ്ലാദൻ ചെറിയൊരു പൊള്ളൽ പോലും ഏൽക്കാതെ രക്ഷപ്പെട്ടു. ഹോളിഗ തീയിൽ വെന്തുമരിക്കുകയും ചെയ്തു. ഹിരണ്യകശ്യപുവിനെ പിന്നീട് വിഷ്ണുവിന്റെ അവതാരമായ നരസിംഹം കൊലപ്പെടുത്തി. തിന്മയുടെ മേൽ നന്മ വിജയം നേടിയത് ആഘോഷിക്കാൻ ഹോളിയുമായി ബന്ധപ്പെട്ടു ഹോളിഗയെ കത്തിക്കുന്ന ചടങ്ങുണ്ട്. ഹോളിയുടെ തലേന്നു രാത്രിയാണ് ഈ ചടങ്ങ്.

കാമദേവന്റെ ത്യാഗം

പരമശിവനുമായി ബന്ധപ്പെട്ടാണ് ഹോളിയുടെ മറ്റൊരു കഥയുള്ളത്. ബ്രഹ്‌മാവിന്റെ മകനായിരുന്ന ദക്ഷന്റെ മകളായ സതി ശിവന്റെ ഭാര്യയായിരുന്നു. ഒരിക്കൽ, ദക്ഷൻ തന്റെ കൊട്ടാരത്തിൽ വലിയൊരു യാഗം നടത്തി. എന്നാൽ മകളെയും ഭർത്താവായ ശിവനെയും യാഗത്തെ പറ്റി അറിയിച്ചില്ല. തന്റെ അച്ഛന്റെ കൊട്ടാരത്തിൽ നടക്കുന്ന യാഗത്തെ കുറിച്ചു കേട്ടറിഞ്ഞ് സതി ശിവന്റെ അനുവാദമില്ലാതെ യാഗസ്ഥലത്ത് എത്തി. എന്നാൽ അവിടെ തന്റെ ഭർത്താവിനെ അപമാനിക്കുന്നതായി സതിക്കു തോന്നി. ശിവന്റെ അനുവാദമില്ലാതെ യാഗസ്ഥലത്ത് എത്തി അപമാനിതയായതിൽ മനം നൊന്ത് സതി യാഗാഗ്നിയിൽ ചാടി മരിച്ചു. ഇതറിഞ്ഞ ശിവൻ കോപത്താൽ വിറച്ച് തന്റെ ഭൂതഗണങ്ങളെ അയച്ചു യാഗവേദി മുഴുവൻ നശിപ്പിച്ചു.

എന്നിട്ടും കോപം തീരാതെ ശിവൻ കഠിനമായ തപസ് ആരംഭിച്ചു. തപസിന്റെ ശക്തിയാൽ ലോകം തന്നെ നശിക്കുമെന്നു മനസ്സിലാക്കിയ ദേവൻമാർ കാമദേവനെ സമീപിച്ചു ശിവന്റെ തപസ് മുടക്കാൻ അപേക്ഷിച്ചു. സതിയുടെ പുനർജന്മമായ പാർവതി ശിവനെ പ്രീതിപ്പെടുത്താനായി അദ്ദേഹത്തെ ശുശ്രൂക്ഷിച്ചു വരികയായിരുന്നു. ശിവന്റെ തപസ് നടക്കുന്ന സ്ഥലത്ത് എത്തി മറഞ്ഞിരുന്ന് കാമദേവൻ കാമാസ്ത്രം ശിവന്റെ നേരെ തൊടുത്തു. ക്ഷുഭിതനായ ശിവൻ തന്റെ തൃക്കണ്ണ് തുറന്ന് കാമദേവനെ ഭസ്മമാക്കി. പിന്നീട് തെറ്റുമനസ്സിലാക്കിയ ശിവൻ കാമദേവനു അനശ്വരത്വം നൽകുകയും ചെയ്തു. ലോകത്തിന്റെ രക്ഷയ്‌ക്കു വേണ്ടി തന്റെ തന്നെ ജീവിതം സമർപ്പിച്ച കാമദേവന്റെ സ്മരണയിൽ ഹോളിയുടെ നിരവധി ആചാരങ്ങളുണ്ട്.

രാധാ-കൃഷ്ണ പ്രണയകാലം

കൃഷ്ണനും അമ്പാടി ഗോപസ്ത്രീയായ രാധയുമായി ബന്ധപ്പെട്ടാണ് ഹോളിയുടെ മറ്റൊരു കഥ. ബാലനായ കൃഷ്ണൻ തനിക്കു മാത്രം കാർമേഘത്തിന്റെ നിറം എങ്ങനെ ലഭിച്ചുവെന്നു വളർത്തമ്മയായ യശോദയോടു ചോദിച്ചു. രാധയും മറ്റു ഗോപസ്ത്രീകളും വെളുത്തു സുന്ദരികളായി ഇരിക്കുന്നതെന്തു കൊണ്ടാണെന്നായിരുന്നു കൃഷ്ണന് അറിയേണ്ടത്. യശോദ കൃഷ്ണനു ഒരു ഉപായം പറഞ്ഞുകൊടുത്തു. രാധയുടെ ദേഹത്ത് കൃഷ്ണനു ഇഷ്ടമുള്ള നിറങ്ങൾ കലക്കിയൊഴിക്കുക എന്നതായിരുന്നു അത്. കൃഷ്ണൻ അങ്ങനെ ചെയ്തു. ഹോളിയിൽ നിറങ്ങൾ വാരിവിതറുന്നത് കൃഷ്ണന്റെ ഈ കഥയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ് വിശ്വാസം.

മദനോത്സവം

കാലാന്തരത്തിൽ ഈ ആഘോഷം മദനോത്സവരൂപത്തിൽ കൊണ്ടാടാൻ തുടങ്ങി.ഗ്രാമങ്ങളിലും നഗരങ്ങളിലും ഉള്ള ആളുകൾ ഒരുസ്ഥലത്ത് ഒത്തുകൂടി കാമദേവ പൂജ നടത്തുന്നു.പൂജയ്‌ക്ക് ശേഷം എല്ലാവരും സംഗീതം,നൃത്തം,കളിതമാശകൾ എന്നിവയിലൂടെ പരസ്പരം രസിക്കുന്നു.സ്ത്രീകൾ പുരുഷന്മാരുടെ പുറത്ത് പീച്ചാംകുഴലിലൂടെ നിറം കലക്കിയ വെള്ളം തെറിപ്പിക്കുകയും പുരുഷന്മമർ സ്ത്രീകളുടെ കവിളിൽ പലനിറത്തിൽ ഉള്ള വർണ്ണപൊടികൾ വാരിപ്പൂശുന്നു.നര്ത്തകർ കൃഷ്ണന്റെയും ഗോപികമാരുടെയും വേഷഭൂഷാദികൾ അണിഞ്ഞ് നൃത്തം ചെയ്യുന്നു.

ഹോളി നിറങ്ങളുടെ ആഘോഷം

നിറങ്ങളുടെ ആഘോഷമാണ് ഹോളി. നേപ്പാളിലാണ് ഈ ആഘോഷം ആദ്യമായി തുടങ്ങിയതെങ്കിലും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ, വിശേഷിച്ചും ഉത്തരേന്ത്യയിൽ ഹോളി ഉത്സവം തന്നെയാണ്. ദക്ഷിണേന്ത്യയിലും ഹോളി ആഘോഷിച്ചു തുടങ്ങിയതോടെ ഇന്ത്യയിലെ ഒരു വർണാഭമായ ആഘോഷമായി ഹോളി മാറിക്കഴിഞ്ഞു. നിറമുള്ള പൊടികളും നിറം കലക്കിയ വെള്ളം ചീറ്റിക്കുന്ന തോക്കുകളുമൊക്കെ ഹോളിയ്‌ക്ക് മിഴിവേറ്റുന്നു. കേരളത്തിൽ ഫോർട്ട് കൊച്ചിയിലും മട്ടാഞ്ചേരിയിലുമുള്ള ഗുജറാത്തി സമൂഹമാണ് ഹോളി അങ്ങേയറ്റം ആഘോഷിക്കുന്നത്. ഇപ്പോൾ ക്യാംപസുകളും ഹോളിയെ നെഞ്ചേറ്റിക്കഴിഞ്ഞു.

തിന്മയ്‌ക്കെതിരേയുള്ള നന്മയുടെ വിജയമായും വസന്തകാലത്തിന്റെ വരവായും ഹോളിയെ കാണാം. ഹിരണ്യകശിപുവിന്റെയും ദുഷ്ട സഹോദരിയായ ഹോളികയുടെയും പ്രഹ്ലാദന്റെയും കഥയുമായി ബന്ധപ്പെടുത്തിയാണ് ഹോളിയുടെ ഒരു ഐതിഹ്യം. മനുഷ്യനാലും മൃഗത്താലും കൊല്ലപ്പെടില്ല, പകലും രാത്രിയും കൊല്ലപ്പെടില്ല. ഭൂമിയിലും ആകാശത്തും കൊല്ലപ്പെടില്ല, വീടിനകത്തും പുറത്തും കൊല്ലപ്പെടില്ല എന്നീ വരങ്ങൾ ലഭിച്ചതോടെ തികഞ്ഞ ദൈവനിന്ദകനായി മാറിയ ഹിരണ്യകശിപുവും തികഞ്ഞ വിഷ്ണു ഭക്തനായ മകൻ പ്രഹ്ലാദനും തമ്മിലുള്ള ആശയവൈരുദ്ധ്യത്തെ ആളിക്കത്തിക്കാനൊരുമ്പെട്ട ഹോളിക പ്രഹ്ലാദനുമൊന്നിച്ച് സൂത്രത്തിൽ ഒരു ചിതയ്‌ക്ക് മുകളിൽ ഇരിപ്പായി. അഗ്നിസ്പർശം ഏൽക്കാത്ത മേലാടയായിരുന്നു ഹോളികയുടെ തുറുപ്പു ചീട്ട്. എന്നാൽ തീ പടർന്നതും മേലാട ഹോളികയെ വിട്ട് പ്രഹ്ലാദനെ സംരക്ഷിച്ചു. ഹോളിക കത്തി ചാമ്പലാവുകയും ചെയ്തു.

ക്രുദ്ധനായ ഹിരണ്യകശിപു പ്രഹ്ലാദനുമായി വാഗ്വാദത്തിലേർപ്പെടുകയും അടുത്തുള്ള തൂൺ ഗദയാൽ അടിച്ച് തകർക്കുകയും ചെയ്തു. അതിൽ നിന്നുയർന്നു വന്ന മഹാവിഷ്ണുവിന്റെ നരസിംഹാവതാരം തൃസന്ധ്യ നേരത്ത് വാതിൽപ്പടിയിൽ, സ്വന്തം മടിയിൽ വെച്ച് ഹിരണ്യ കശിപുവിനെ കൊന്നു. പിറ്റേദിവസം നഗരവാസികൾ ഹോളികയുടെ ചാരം നെറ്റിയിൽ തൊട്ട് നന്മയുടെ വിജയം ആഘോഷിച്ചു. പിന്നീട് എല്ലാ വർഷവും അതേദിവസം നിറമുള്ള ഭസ്മങ്ങളും പൊടികളുമായി ഹോളി ആഘോഷിക്കുന്നു എന്നാണ് ഐതിഹ്യം.

Tags: HOLI 2023
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

21,000 അടി ഉയരത്തിൽ പറക്കും, 500 കിലോമീറ്റർ പ്രതിരോധം തീർക്കും; ആദ്യത്തെ തദ്ദേശീയ യുദ്ധ ഹെലികോപ്റ്റർ; ചൈനീസ് അതിർത്തിയിലേക്ക് 150 പ്രചണ്ഡ് ഹെലികോപ്റ്ററുകൾ കൂടി

21,000 അടി ഉയരത്തിൽ പറക്കും, 500 കിലോമീറ്റർ പ്രതിരോധം തീർക്കും; ആദ്യത്തെ തദ്ദേശീയ യുദ്ധ ഹെലികോപ്റ്റർ; ചൈനീസ് അതിർത്തിയിലേക്ക് 150 പ്രചണ്ഡ് ഹെലികോപ്റ്ററുകൾ കൂടി

തകർച്ചയുടെ വക്കിൽ കണ്ടലാ സർവീസ് സഹകരണ ബാങ്ക്; നിക്ഷേപർക്ക് നൽകാനുള്ളത് 173 കോടി രൂപ

തകർച്ചയുടെ വക്കിൽ കണ്ടലാ സർവീസ് സഹകരണ ബാങ്ക്; നിക്ഷേപർക്ക് നൽകാനുള്ളത് 173 കോടി രൂപ

ഇന്ന് ഗാന്ധി ജയന്തി; മഹാത്മാവിന്റെ ദീപ്തസ്മരണയിൽ രാജ്യം

ഇന്ന് ഗാന്ധി ജയന്തി; മഹാത്മാവിന്റെ ദീപ്തസ്മരണയിൽ രാജ്യം

പ്രതിമാസ വരുമാനം രണ്ടര ലക്ഷം രൂപ; മഴയിൽ ചോർന്നൊലിക്കുന്ന ക്ഷേത്രത്തിന്റെ മേൽക്കൂര മറയ്‌ക്കാൻ പ്ലാസ്റ്റിക് ഷീറ്റ്; വലിയകലവൂർ ക്ഷേത്രത്തിനെ അവഗണിച്ച് ദേവസ്വം ബോർഡ്; ശോച്യാവസ്ഥയിൽ ഇടപെട്ട് ഓംബുഡ്‌സ്മാൻ

പ്രതിമാസ വരുമാനം രണ്ടര ലക്ഷം രൂപ; മഴയിൽ ചോർന്നൊലിക്കുന്ന ക്ഷേത്രത്തിന്റെ മേൽക്കൂര മറയ്‌ക്കാൻ പ്ലാസ്റ്റിക് ഷീറ്റ്; വലിയകലവൂർ ക്ഷേത്രത്തിനെ അവഗണിച്ച് ദേവസ്വം ബോർഡ്; ശോച്യാവസ്ഥയിൽ ഇടപെട്ട് ഓംബുഡ്‌സ്മാൻ

മഴ മുന്നറിയിപ്പുകളിൽ മാറ്റം; സംസ്ഥാനത്തെ എട്ട് ജില്ലകൾക്ക് യെല്ലോ അലർട്ട്

ഇന്നും മഴ ദിനം; മൂന്ന് ജില്ലകൾക്ക് യെല്ലോ അലർട്ട് 

ജനങ്ങളേറ്റെടുത്ത് ‘പ്രാധാനമന്ത്രി വിശ്വകർമ പദ്ധതി’: 10 ദിവസത്തിനകം ലഭിച്ചത് 1.40 ലക്ഷത്തിലധികം അപേക്ഷകൾ

രാജസ്ഥാനും മദ്ധ്യപ്ര​ദേശും സന്ദർശിക്കാൻ പ്രധാനമന്ത്രി; രാജസ്ഥാനിൽ 7000 കോടിയുടെയും മദ്ധ്യപ്രദേശിൽ 19,260 കോടി രൂപയുടെയും പദ്ധതികൾക്ക് തുടക്കം കുറിക്കും

Load More

Latest News

ഷൂട്ടിം‌ഗിനിടെ രജനീകാന്തിനു പരിക്ക്

രജനികാന്തും മകൾ ഐശ്വര്യയും ഒന്നിക്കുന്ന പുത്തൻ ചിത്രം എത്തുന്നു; ലാല്‍ സലാം റിലീസ് പ്രഖ്യാപിച്ചു

‘ശുചിത്വത്തിനപ്പുറം, ശാരീരിക ക്ഷമതയും’ ; ഗുസ്തി താരത്തിനൊപ്പം ശുചീകരണ യജ്ഞത്തിൽ പങ്കെടുത്ത് പ്രധാനമന്ത്രി; വീഡിയോ

ഭക്ഷണം കുറവ്, ഉറക്കമില്ല; പ്രധാനമന്ത്രിയുടെ ദിനചര്യയെ കുറിച്ച് ഗുസ്തി താരം അങ്കിത്

കലാകാരന്മാരെ വിലക്കുന്ന, സ്വയം ഇടതുപക്ഷം എന്ന് പറഞ്ഞ് അഹങ്കരിക്കുന്ന മനുഷ്യ വിരുദ്ധരായ മൂരാച്ചികൾക്കുള്ള പാഠം; ദേശീയ ജൂറിക്ക് മനുഷ്യ സലാം, കലാസലാം: ഹരീഷ് പേരടി

എന്റെ രാജ്യം ചൈനയല്ല, ഭാരതമാണ്; രാജ്യം ഭരിക്കുന്നത് കേന്ദ്ര സർക്കാരാണ്; കരുവന്നൂർ തട്ടിപ്പിൽ സിപിഎമ്മിനെ വിമർശിച്ച് ഹരീഷ് പേരടി

വിജയ കിരീടം ചൂടി ’14 മിനിറ്റ് മിറാക്കിൾ’; ചെന്നൈ-മൈസൂർ വന്ദേഭാരത് എക്‌സ്പ്രസിന്റെ 16 കോച്ചുകൾ വൃത്തിയാക്കാൻ എടുത്തത് 14 മിനിറ്റിൽ താഴെ

വിജയ കിരീടം ചൂടി ’14 മിനിറ്റ് മിറാക്കിൾ’; ചെന്നൈ-മൈസൂർ വന്ദേഭാരത് എക്‌സ്പ്രസിന്റെ 16 കോച്ചുകൾ വൃത്തിയാക്കാൻ എടുത്തത് 14 മിനിറ്റിൽ താഴെ

യുക്രെയ്‌നിന്റെ ശാന്തിക്കായി ലോകസാംസ്‌കാരിക ആഘോഷത്തിൽ പ്രാർത്ഥന; പങ്കെടുത്തത് 180 രാജ്യങ്ങളിൽ നിന്നുള്ളവർ

യുക്രെയ്‌നിന്റെ ശാന്തിക്കായി ലോകസാംസ്‌കാരിക ആഘോഷത്തിൽ പ്രാർത്ഥന; പങ്കെടുത്തത് 180 രാജ്യങ്ങളിൽ നിന്നുള്ളവർ

സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് അപകടം; ഒരു കുടുംബത്തിലെ അഞ്ചുപേർക്ക് ഗുരുതര പരിക്ക്

സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് അപകടം; ഒരു കുടുംബത്തിലെ അഞ്ചുപേർക്ക് ഗുരുതര പരിക്ക്

അസഭ്യം പറഞ്ഞ് കൂട്ടം ചേർന്ന് ആക്രമണം; പമ്പ് ജീവനക്കാരന് ക്രൂര മർദ്ദനം

അസഭ്യം പറഞ്ഞ് കൂട്ടം ചേർന്ന് ആക്രമണം; പമ്പ് ജീവനക്കാരന് ക്രൂര മർദ്ദനം

വന്ദേഭാരതിൽ രാത്രി തിരൂരിലെത്തുന്നവർക്ക് യാത്രാ സേവനമൊരുക്കി കെഎസ്ആർടിസി

വന്ദേഭാരതിൽ രാത്രി തിരൂരിലെത്തുന്നവർക്ക് യാത്രാ സേവനമൊരുക്കി കെഎസ്ആർടിസി

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • Live Audio
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies