ഇന്ന് ലോക ശ്രവണ ദിനം. കേൾവിയെക്കുറിച്ചുള്ള അവബോധം ജനങ്ങളിൽ സൃഷ്ടിക്കുന്നതിന് വേണ്ടിയാണ് ഈ ദിനം ആചരിച്ച് വരുന്നത്. ആഗോളതലത്തിൽ ചെവി, കേൾവി സംരക്ഷണം എന്നിവയെക്കുറിച്ച് അവബോധം സൃഷ്ടിക്കുക എന്നതാണ് 2023-ലെ ലോക കേള്‍വി ദിനത്തിന്റെ സന്ദേശം.
ബധിരതയെക്കുറിച്ച് അവബോധം വളർത്തുന്നതിനായി 2007 ലാണ് ഈ ദിനം ആരംഭിച്ചത്.
ഈ ദിവസം, സുരക്ഷിതമായ ശ്രവണം പ്രോത്സാഹിപ്പിക്കുന്നതിന് അവബോധം വളർത്താനാണ് ലോകാരോഗ്യ സംഘടന ആവശ്യപ്പെടുന്നത്. ഈ ആചരണം ബധിര സമൂഹത്തിന് അവരുടെ പ്രതിനിധി സംഘടനകൾ, ആരോഗ്യ സംവിധാനങ്ങൾ, ഗവൺമെന്റുകൾ എന്നിവയ്ക്കൊപ്പം ശ്രവണ സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള അവസരം കൂടിയാണ്.
കേൾവിക്കുറവ് പ്രതിരോധിക്കുന്നതിനായി ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ്,
കുഞ്ഞുങ്ങളുടെ കേള്‍വി നഷ്ടത്തിന് കാരണമാകുന്ന റുബെല്ലയില്‍ നിന്ന് സംരക്ഷണം നൽകാൻ ഗർഭിണിയായിരിക്കുന്ന സമയത്ത് പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും പ്രതിരോധ കുത്തിവെയ്പ്പ് നല്‍കുക. ചെവികള്‍ വൃത്തിയായി സൂക്ഷിക്കുക.
ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ ചെവി വൃത്തിയാക്കാൻ എണ്ണയോ മറ്റേതെങ്കിലും ദ്രാവകമോ ചെവിക്കുള്ളിൽ ഒഴിക്കരുത്. ചെവിയിൽ നീർവീക്കമോ ചെവിയിൽ നിന്ന് സ്രവങ്ങളോ വന്നാൽ ഡോക്ടറെ നിർബന്ധമായും കാണുക.
ഇന്ന് ബധിരത ചികിത്സിക്കാനും പ്രതിരോധിക്കാനും കഴിയുന്ന തരത്തിലെ ആരോഗ്യ പ്രശ്നമെന്നാണ് ശാസ്ത്രം വിലയിരുത്തിയിരിക്കുന്നത്. ഈ മേഖലയിൽ വിവിധതരം ചികിത്സാ മാർഗ്ഗങ്ങൾ കണ്ടുപിടിച്ചുകൊണ്ടിരിക്കുകയാണ്.
Comments