മുംബൈ : 58.74 കോടി രൂപയുടെ മയക്കുമരുന്നുമായി നൈജീരിയൻ പൗരൻ പിടിയിൽ. മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലാണ് സംഭവം. നൈജീരിയൻ പൗരനായ ഐഡി ഇമ്മാനുവൽ ഐഡി പോളിനെയാണ് പിടികൂടിയത്.
ഇയാളെ കുറിച്ച് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ക്രൈം ഡിറ്റക്ഷൻ സെൽ വിഭാഗം പദ്ധതിയൊരുക്കി അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് തുലിഞ്ച് പോലീസ് സ്റ്റേഷൻ ഉദ്യോഗസ്ഥൻ ശൈലേന്ദ്ര നഗർകർ പറഞ്ഞു.ഇമ്മാനുവലിനെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. പിന്നീട് സംഭവസ്ഥലത്തും വസതിയിലും നടത്തിയ പരിശോധനയിലാണ് കൊക്കെയ്ൻ ഉൾപ്പടെയുള്ള ലഹരി വസ്തുക്കൾ കണ്ടെടുത്തത്.
സമാന രീതിയിൽ കഴിഞ്ഞ മാസം മയക്കുമരുന്ന് കൈവശം സൂക്ഷിച്ചതിന് നൈജീരിയൻ പൗരനെ അറസ്റ്റ് ചെയ്തിരുന്നു. നൈജീരിയൻ സ്വദേശിയായ ചാൾസ് എൻജോക്കു സാമുവലിനെയാണ് മുംബൈ പോലീസിന്റെ നാർകോട്ടിക് സെൽ വിഭാഗം അറസ്റ്റ് ചെയ്തത്. സ്കൂൾ കോളേജ് പരിസരങ്ങളിൽ പട്രോളിംഗ് നടത്തുന്നതിനിടയിലാണ് ഇയാളെ പിടികൂടിയത്. 55 ഗ്രാം എംഡിയും 12 ഗ്രാം കൊക്കെയ്നുമുൾപ്പടെ 15,80,000 രൂപ വിലമതിക്കുന്ന മയക്കുമരുന്നുകളാണ് കണ്ടെടുത്തിരുന്നത്.
Comments