കോലാലംപൂർ: കനത്ത മഴയെ തുടർന്ന് മലേഷ്യയിൽ വെള്ളപ്പൊക്കം. ഒഴുക്കിൽപ്പെട്ട് കാറിലുണ്ടായിരുന്ന ഒരാൾ മരിച്ചു. 26,000 ആളുകളെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി പാർപ്പിച്ചു.
വെള്ളപ്പൊക്കത്തിൽ തെക്കൻ ജോഹോറിലാണ് കനത്ത നാശനഷ്ടം ഉണ്ടായത്. കൂടാതെ മറ്റ് അഞ്ച് സംസ്ഥാനങ്ങളിലും വെള്ളപ്പൊക്കമുണ്ടായി.വീടുകളിൽ കുടുങ്ങിയവരെ ബോട്ടുകൾ ഉപയോഗിച്ചാണ് രക്ഷപ്പെടുത്തിയത്. നിരവധി ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി പാർപ്പിച്ചു.
നവംബറിൽ ആരംഭിച്ച മഴ ഇപ്പോഴും തുടരുകയാണ്. ഏപ്രിൽ വരെ മഴ നീണ്ട് നിൽക്കുമെന്നും കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. രാജ്യത്തെ 25 നദികളിലെ ജല നിരപ്പ് ക്രമാതീതമായി ഉയർന്നിട്ടുണ്ട്. മഴയെ തുടർന്ന് 102 ഉരുൾപ്പൊട്ടലുകളും ഉണ്ടായതായി റിപ്പോർട്ടുകൾ പറയുന്നു.
Comments