ന്യൂഡൽഹി: നൈജീരിയയിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയിച്ച ബോല അഹമ്മദ് ടിനുബുവിനെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചു. ടിനുബുവിന്റെ നേതൃത്ത്വത്തിൽ ഇന്ത്യ-നൈജീരിയ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ട്വീറ്റിലുടെയാണ് പ്രധാനമന്ത്രി വിജയാശംസ പങ്കുവെച്ചത്.
ബുധനാഴ്ച നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ, ഭരണകക്ഷി സ്ഥാനാർത്ഥിയായ ബോല ടിനുബു നൈജീരിയയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. നൈജീരിയയുടെ മുൻ ഉപരാഷ്‌ട്രപതിയായ അതികൂ അബൂബക്കറിനെയും അനമ്പ്ര സംസ്ഥാനത്തിന്റെ മുൻ ഗവർണറായ പീറ്റർ ഒബിയ്‌ക്കുമെതിരെയാണ് വിജയം. ടിനുബുവിന് 36 ശതനമാനം വോട്ട് ലഭിച്ചു.
അബുജയിലും 36 സംസ്ഥാനങ്ങളിലേയും മൂന്നിൽ രണ്ട് ഭാഗങ്ങളിലും അദ്ദേഹത്തിന് 25 ശതമാനത്തിലധികം വോട്ടുകൾ ലഭിച്ചു. ഇതോടെ നൈജീരിയയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് വിജയിക്കുന്നതിനുള്ള രണ്ട് മാനദണ്ഡങ്ങളും അദ്ദേഹം നിറവേറ്റി.
Comments