ലഡാക്ക് : ലഡാക്കിലെ അതി ശൈത്യത്തെ ക്രിക്കറ്റിലൂടെ അതിജീവിച്ച് ഇന്ത്യൻ സൈന്യം. ലഡാക്കിലെ ഗൽവാൻ താഴ്വരയിലാണ് ഇന്ത്യൻ സൈന്യം ക്രിക്കറ്റ് കളിച്ചത്. തണുപ്പിനുള്ള വസ്ത്രങ്ങൾ ധരിച്ചുകൊണ്ട് ആസ്വദിച്ച് ക്രിക്കറ്റ് കളിക്കുന്ന സൈന്യത്തിന്റെ വീഡിയോ കഴിഞ്ഞ ദിവസം സമൂഹമാദ്ധ്യമത്തിൽ വൈറലായിരുന്നു. ഇന്ത്യൻ സൈന്യം തന്നെയാണ് വീഡിയോ പുറത്ത് വിട്ടത്.
വിവിധ ചിത്രങ്ങൾ കോർത്തിണക്കിയുള്ള വീഡിയോ ആണ് സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിച്ചത്. ഇന്ത്യൻ ആർമിയുടെ ഫയർ ആൻഡ് ഫ്യൂറി കോർപ്സിന്റെ ട്വിറ്റർ ഹാൻഡിലിലൂടെ വിവിധ ചിത്രങ്ങളും പങ്കുവെച്ചിരുന്നു. തൃശൂൽ ഡിവിഷനിലെ പട്യാല ബ്രിഗേഡാണ് താഴ്വരയിൽ ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചത്.
‘ഞങ്ങൾ അസാധ്യമായത് സാധ്യമാക്കുന്നു’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങൾ പങ്കുവെച്ചത്. താപനില മൈനസ് ഡിഗ്രിയിൽ തുടരുമ്പോഴാണ് സേന ക്രിക്കറ്റ് കളിച്ചത്. നിരവധി ആളുകളാണ് ചിത്രത്തിന് താഴെ കമന്റുകളുമായി എത്തിയത്.
Comments