ദക്ഷിണേന്ത്യയിലെ 'മുജാഹിദീനുകളെ' പുകഴ്ത്തി ഐഎസ് മുഖപത്രം; കോയമ്പത്തൂർ, മംഗളൂരു സ്‌ഫോടനത്തിന് പിന്നിൽ ദക്ഷിണേന്ത്യയിലെ തങ്ങളുടെ സഹോദരങ്ങളെന്ന് വെളിപ്പെടുത്തൽ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ദക്ഷിണേന്ത്യയിലെ ‘മുജാഹിദീനുകളെ’ പുകഴ്‌ത്തി ഐഎസ് മുഖപത്രം; കോയമ്പത്തൂർ, മംഗളൂരു സ്‌ഫോടനത്തിന് പിന്നിൽ ദക്ഷിണേന്ത്യയിലെ തങ്ങളുടെ സഹോദരങ്ങളെന്ന് വെളിപ്പെടുത്തൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 4, 2023, 11:48 pm IST
Facebook
Twitter
WhatsAppTelegram

ദക്ഷിണേന്ത്യയിൽ സജീവമായ ഇസ്ലാമിക ഭീകരർക്ക് കോയമ്പത്തൂർ, മംഗളൂരു സ്‌ഫോടനങ്ങളിൽ പങ്കുണ്ടെന്ന് ഐഎസിന്റെ മുഖപത്രം. ഇസ്ലാമിക് സ്റ്റേറ്റ് ഖൊറാസൻ പ്രവിശ്യയുടെ (ഐഎസ്‌കെപി) മീഡിയ ഫൗണ്ടേഷനായ അൽ-അസൈം പുറത്തിറക്കിയ 68 പേജുള്ള ‘വോയ്‌സ് ഓഫ് ഖൊറാസൻ’ എന്ന മുഖപത്രത്തിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്.

കോയമ്പത്തൂർ സ്‌ഫോടനം നടന്ന് നാല് മാസങ്ങളും, മംഗളൂരു സ്‌ഫോടനത്തിന് ശേഷം മൂന്ന് മാസങ്ങളും പിന്നിടുന്ന വേളയിലാണ് ഭീകരസംഘടന തങ്ങളുടെ മുഖപത്രത്തിലൂടെ വെളിപ്പെടുത്തൽ നടത്തിയത്. കഴിഞ്ഞ വർഷം നടന്ന രണ്ട് ഭീകരാക്രമണങ്ങൾക്കും പിന്നിൽ ദക്ഷിണേന്ത്യയിലെ ഭീകരർക്ക് പ്രധാന പങ്കുണ്ടെന്ന് മുഖപത്രത്തിൽ വ്യക്തമാക്കുന്നു. ഇംഗ്ലീഷ് ഭാഷയിലാണ് പ്രസ് റിലീസ് പുറത്തിറക്കിയിരിക്കുന്നത്.

കഴിഞ്ഞ വർഷം ഒക്ടോബർ 23ന് കോയമ്പത്തൂരിൽ നടന്ന കാർ സ്ഫോടനവും, നവംബർ 19ന് മംഗളൂരുവിലെ ഓട്ടോറിക്ഷയിൽ വച്ചുനടന്ന പ്രഷർ കുക്കർ ബോംബ് സ്ഫോടനവും നടത്തിയത് ഐഎസ് ബന്ധമുള്ള തീവ്രവാദികളാണെന്ന് മുഖപത്രത്തിൽ പരാമർശിക്കുന്നു.

”കോയമ്പത്തൂർ, തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ നടത്തിയ ഞങ്ങളുടെ ആക്രമണങ്ങൾ നോക്കൂ.. അവിടെ നമ്മുടെ സഹോദരങ്ങൾ നമ്മുടെ മതത്തിന്റെ മഹത്വത്തിന് വേണ്ടി പ്രതികാരം ചെയ്യുകയും കുഫാറിനെ (ഇതര മുസ്ലീങ്ങളെയും അവിശ്വാസികളെയും വിശേഷിപ്പിക്കുന്ന പദം) ഭയപ്പെടുത്തുകയും ചെയ്തു.” ഇതായിരുന്നു മുഖപത്രത്തിലെ വാക്കുകൾ.

എങ്കിലും ദക്ഷിണേന്ത്യയിലെ ഏത് സംസ്ഥാനത്താണ് തങ്ങളുടെ ‘മുജാഹിദീനുകൾ’ സജീവമായിട്ടുള്ളതെന്ന് വോയ്‌സ് ഓഫ് ഖൊറാസനിൽ വ്യക്തമാക്കുന്നില്ല. മുഖപത്രത്തിൽ പരാമർശിക്കുന്ന ഭീകരർ കൂടുതലും കേരളത്തിലാണ് സജീവമെന്നും അവർ തമിഴ്‌നാട്ടിലേക്കും കർണാടകയിലേക്കും വ്യാപിക്കാൻ തുടങ്ങിയിട്ടുണ്ടെന്നുമുള്ള വിലയിരുത്തലുകളാണ് വെളിപ്പെടുത്തലിന് പിന്നാലെ ഉയരുന്നത്.

ഐഎസ് അനുഭാവികളെന്ന് സംശയിക്കുന്ന പ്രതികൾക്കായി കേരളം, തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളിലെ 60 ലധികം സ്ഥലങ്ങളിൽ എൻഐഎ റെയ്ഡ് നടത്തി രണ്ടാഴ്ചയ്‌ക്ക് പിന്നാലെയാണ് ഭീകര സംഘടന ഉത്തരവാദിത്വം ഏറ്റെടുത്ത് രംഗത്തെത്തിയത് എന്നുള്ളതും ശ്രദ്ധേയമാണ്.

‘വോയ്‌സ് ഓഫ് ഖൊറാസൻ’

മധ്യേഷ്യയിലും ദക്ഷിണേഷ്യയിലും ഇസ്ലാമിക് സ്റ്റേറ്റിന്റെ പ്രവർത്തനം പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി പ്രസിദ്ധീകരിക്കുന്ന മുഖപത്രമാണിത്. ഭീകരസംഘടനയെ പിന്തുണയ്‌ക്കുന്ന ലോകമെമ്പാടുമുള്ള ആളുകളെ മതത്തിന്റെ മഹത്വത്തിന് വേണ്ടി ആക്രമണം നടത്താൻ വോയ്‌സ് ഓഫ് ഖൊറാസൻ പ്രേരിപ്പിക്കുന്നു. ഐഎസിന്റെയും അൽ-ഖ്വായ്ദയുടെയും ഭീകര ദൗത്യങ്ങളിൽ ചേരാൻ മുസ്ലീം യുവാക്കളോട് അഭ്യർത്ഥിക്കുന്നതും പ്രസിദ്ധീകരണത്തിന്റെ പതിവ് ശൈലിയാണ്.

Tags: ISKP
Share
Tweet
SendShare

More News from this section

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

Latest News

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies