പ്രധാനമന്ത്രി വടക്കുകിഴക്കൻ മേഖലയ്ക്ക് മുഖം നൽകി; നരേന്ദ്രമോദിയുണ്ടെങ്കിൽ എല്ലാം സാധ്യമെന്നും പ്രതിമ ഭൗമിക്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

പ്രധാനമന്ത്രി വടക്കുകിഴക്കൻ മേഖലയ്‌ക്ക് മുഖം നൽകി; നരേന്ദ്രമോദിയുണ്ടെങ്കിൽ എല്ലാം സാധ്യമെന്നും പ്രതിമ ഭൗമിക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 5, 2023, 07:57 am IST
Facebook
Twitter
WhatsAppTelegram

അഗർത്തല: ദുരിതമനുഭവിച്ചുകൊണ്ടിരുന്ന വടക്കുകിഴക്കൻ മേഖലയ്‌ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി മുഖം നൽകിയെന്ന് പ്രതിമ ഭൗമിക്. നരേന്ദ്രമോദിയുണ്ടെങ്കിൽ എല്ലാം സാധ്യമാണെന്നും അവർ പറഞ്ഞു. ഇക്കഴിഞ്ഞ ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഎമ്മിനെ നിലംപരിശാക്കി ധൻപൂരിൽ നിന്ന് പുതുതായി തിരഞ്ഞെടുക്കപ്പെട്ട ബിജെപി എംഎൽഎയും കേന്ദ്ര സഹമന്ത്രിയുമാണ് പ്രതിമ ഭൗമിക്. ബിജെപിയുടെ തീപ്പൊരി വനിതാനേതാവായ പ്രതിമ ത്രിപുരയിലുള്ളവർക്ക് ‘ദീദി’ ആണ്.

അസം ഒഴികെ വടക്കുകിഴക്കൻ മേഖലകൾ മുഴുവൻ സ്വത്വപ്രതിസന്ധിയിലായിരുന്നു. ത്രിപുര ഉൾപ്പടെയുള്ള വടക്കുകിഴക്കൻ മേഖലകൾക്ക് പ്രധാനമന്ത്രി മുഖം നൽകി. ത്രിപുര, അരുണാചൽപ്രദേശ്, നാഗാലാൻഡ്, മണിപ്പൂർ സംസ്ഥാനങ്ങൾ എവിടെയാണെന്ന് ഇപ്പോൾ ലോകത്തിന് മുഴുവൻ അറിയാം. പ്രധാനമന്ത്രിയുടെ കീഴിൽ 360 ഡിഗ്രി വികസനം മാണിക് സാഹ സർക്കാർ നടപ്പിലാക്കി. ത്രിപുരയിൽ, ‘സബ്കാ സാത് സബ്കാ വികാസ്’ എന്ന ആശയം മുൻനിർത്തി ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് പ്രതിമ ഭൗമിക് വ്യക്തമാക്കി.

പ്രധാനമന്ത്രിയുടെ ഇരട്ട എഞ്ചിൻ സർക്കാരിന് കീഴിൽ വികസന-ക്ഷേമ പദ്ധതികളുടെ നേട്ടങ്ങൾ മാണിക് സാഹ സർക്കാർ ജനങ്ങളിലേക്ക് എത്തിച്ചു. വൈദ്യുതി, വെള്ളം, റോഡുകൾ, കോളേജുകൾ, സ്ത്രീകൾക്ക് സുസ്ഥിരമായ ജീവിതം എന്നിങ്ങനെ എല്ലാ മേഖലകളിലും മോദിസർക്കാരിന്റെ ഇടപെടലുണ്ടായി. ആദ്യത്തെ അഞ്ച് വർഷത്തിനുള്ളിൽ ചെയ്തതിനേക്കാൾ കൂടുതൽ വികസന പ്രവർത്തനങ്ങൾ ഇനിയും നടത്തുമെന്നുംപ്രധാനമന്ത്രി വാഗ്ദാനം ചെയ്തിരുന്നു. ജനങ്ങൾ അദ്ദേഹത്തെ വിശ്വസിച്ചു. അതിന്റെ ഫലമാണ് ഈ വിജയമെന്ന് ഭൗമിക് കൂട്ടിച്ചേർത്തു.

‘അർപ്പണബോധമുള്ള ഒരു പാർട്ടി പ്രവർത്തകയാണ് താൻ. നിങ്ങളുടെ മുന്നിൽ ഇരിക്കുന്നതിന് കാരണം ബിജെപി മാത്രമാണ്. ബിജെപിയ്‌ക്ക് കീഴിലാണ് ഞാൻ തിരഞ്ഞെടുപ്പിൽ മത്സരിച്ചത്. ബിജെപി എന്റെ അമ്മയാണ്. ഒരു കർഷകന്റെ മകളിൽ നിന്നാണ് ഞാൻ കേന്ദ്രമന്ത്രിയായത്. അതിനാൽ, ആരും ഊഹാപോഹങ്ങൾ നടത്തരുത്, ബിജെപി പറയുന്നതെന്തും ഞാൻ ചെയ്യും. നരേന്ദ്രമോദിയുണ്ടെങ്കിൽ എല്ലാം സാധ്യമാണ് അതുകൊണ്ടാണ് താൻ ഇവിടെയുള്ളതെന്ന് പ്രതിമ പറഞ്ഞു.

സ്ത്രീ ശാക്തീകരണത്തിന്റെ സന്ദേശമാണ് പ്രധാനമന്ത്രി പ്രചരിപ്പിക്കുന്നത്. അതുകൊണ്ടാണ് സ്ത്രീകളും ബിജെപിക്ക് വോട്ട് ചെയ്തത്. നാഗാലാൻഡിൽ നിന്ന് ഒരു വനിതാ എംഎൽഎ പോലുമുണ്ടായിരുന്നില്ല, പക്ഷേ ഇത്തവണ നാഗാലാൻഡിൽ നിന്ന് ആദ്യ വനിതാ എംഎൽഎയും ത്രിപുരയിൽ നിന്ന് 12 വനിതാ എംഎൽഎമാരും തിരഞ്ഞെടുക്കപ്പെട്ടു. ഇതെല്ലാം നമ്മുടെ പ്രധാനമന്ത്രിയുടെ ഭരണനേതൃത്വത്തിന് കീഴിലാണ്. ഇതാണ് സ്ത്രീ ശാക്തീകരണത്തിന്റെ സന്ദേശം. പ്രധാനമന്ത്രിയുടെ മന്ത്രിസഭയിൽ 11 സ്ത്രീകളാണുള്ളത്. സ്ത്രീകൾ ബിജെപിക്ക് ഈ പ്രാവശ്യം വൻതോതിൽ വോട്ട് ചെയ്തുവെന്നും ഭൗമിക് ചുണ്ടിക്കാട്ടി.

Tags: Narendra ModiBJPtripuraPratima Bhoumik
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies