തന്റെ വീട്ടിലെ പുതിയ അതിഥിയെ പരിചയപ്പെടുത്തി കെ. സുരേന്ദ്രൻ. പശു കിടാവാണ് ബിജെപി അദ്ധ്യക്ഷന്റെ വീട്ടിലെ പുതിയ അതിഥി. കിടാവിനൊപ്പമുള്ള ചിത്രങ്ങൾ സുരേന്ദ്രൻ ഫേയ്സ്ബുക്കിൽ പങ്കുവെച്ചു. നിമിഷ നേരങ്ങൾ കൊണ്ടാണ് ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടിയത്.
സുരേന്ദ്രനൊപ്പം അദ്ദേഹത്തിന്റെ ഭാര്യയെയും ചിത്രങ്ങളിൽ കാണാം. വീടിനുള്ളിലൂടെ ഓടി നടക്കുന്ന പശു കുട്ടിയുടെ ചിത്രങ്ങൾ ആരുടെയും ഹൃദയം കീഴടക്കുന്നതാണ്. നിരവധി പേരാണ് സുരേന്ദ്രൻ പങ്കുവെച്ച ചിത്രങ്ങൾക്ക് താഴെ സന്തോഷം അറിയിക്കുന്നത്. നേരത്തെയും പശു കിടാവിനൊപ്പമുള്ള ചിത്രങ്ങൾ സുരേന്ദ്രൻ പങ്കുവെച്ചിട്ടുണ്ട്.
Comments