തിരുവനന്തപുരം : വനിതാ സുഹൃത്തിനെ ചൊല്ലി നടുറോഡിൽ കൂട്ടുകാർ തമ്മില്‍ തല്ല്. പെൺകുട്ടിയെ കൊണ്ടുവന്ന ബൈക്ക് മറ്റൊരു ആൺ സുഹൃത്ത് അടിച്ച് തകർത്തു. മടുവൂർ പാറയിലാണ് സിനിമ രംഗങ്ങളെ വെല്ലുന്ന തല്ല് ഉണ്ടായത് .
ബാലരാമപുരം സ്വദേശികളായ രണ്ട് സുഹൃത്തുക്കൾ സോഷ്യൽ മീഡിയ വഴി കോട്ടയം സ്വദേശിനിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി പ്രണയത്തിലായി. ഒരു സുഹൃത്ത് പെൺകുട്ടിയുമായി ബൈക്കിൽ മുടവൂർപാറ ജംഗ്ഷനിൽ എത്തി. ഇത് മറ്റേ സുഹൃത്ത് കാണുകയും പരസ്പരം വാക്കേറ്റത്തിലാവുകയും ചെയ്തു.
തുടർന്ന് പെൺകുട്ടിയെയും സുഹൃത്തിനെയും മർദ്ദിച്ചു. ബൈക്ക് തകർത്തു. സംഘർഷാവസ്ഥ നീണ്ടതോടെ നാട്ടുകാർ പ്രകോപിതനായ യുവാവിനെ പിടിച്ചു വച്ച ശേഷം പോലീസിനെ വിവരം അറിയിച്ചു. പോലീസ് എത്തി മൂന്ന് പേരെയും കസ്റ്റഡിയിൽ എടുത്തു.
Comments