പുരുഷന്മാരെ വടികൊണ്ട് അടിച്ച് സ്ത്രീകൾ, രക്ഷനേടാൻ തിരിച്ചെറിയുന്നത് കളർ പൊടികൾ: അറിയാം വ്യത്യസ്തമായ രീതിയിലെ ലത്മാർ ഹോളി
Friday, July 24 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പുരുഷന്മാരെ വടികൊണ്ട് അടിച്ച് സ്ത്രീകൾ, രക്ഷനേടാൻ തിരിച്ചെറിയുന്നത് കളർ പൊടികൾ: അറിയാം വ്യത്യസ്തമായ രീതിയിലെ ലത്മാർ ഹോളി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 6, 2023, 01:14 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: നിറങ്ങളുടെ ഉത്സവമായ ഹോളി ഈ വർഷം മാർച്ച് ഏഴ്,എട്ട് തിയതികളിലാണ് രാജ്യം ആഘോഷിക്കുന്നത്. ഓരോ പ്രദേശങ്ങളിലും ഹോളി വ്യത്യസ്തമായ രീതിയിലാണ് ആഘോഷിക്കുന്നത്. പൂക്കളും പ്രാർത്ഥനകളും നിറങ്ങളുമായാണ് സാധാരണ ഹോളി ആ​ഘോഷിക്കുന്നത്. എന്നാൽ ഇന്ത്യയിലുടനീളം ഹോളി വ്യത്യസ്തമായ രീതിയിൽ ആ​ഘോഷിക്കാറുണ്ട്. ഉത്തർപ്രദേശിലെ മഥുരയിൽ ആഘോഷിക്കുന്ന ലത്മാർ ഹോളി വടിയും കളറും ഉപയോ​ഗിച്ചാണ് കൊണ്ടാടുന്നത്.

അക്ഷരാർത്ഥത്തിൽ വടികൊണ്ട് അടിച്ച് ഹോളി ആഘോഷിക്കുന്നതാണ് ലത്മാർ. പുരുഷന്മാരും സ്ത്രീകളും തമ്മിൽ വടികളും നിറങ്ങളും ഉപയോഗിച്ചാണ് ലത്മാർ ഹോളിയിൽ പങ്കെടുക്കുന്നത്. സ്ത്രീകൾ പുരുഷന്മാരെ വടികൊണ്ട് അടിക്കുകയും പുരുഷന്മാർ അടിയിൽ നിന്നും സ്വയം രക്ഷനേടാൻ കളർ പൊടികൾ വിതറുകയുമാണ് ചെയ്യുന്നത്.

ഉത്തര്‍പ്രദേശിലെ ബര്‍സാന പട്ടണത്തിലാണ് ഈ രീതിയിലെ ഹോളി ആഘോഷിക്കുന്നത്. നന്ദഗാവില്‍ നിന്നുള്ള ശ്രീകൃഷ്ണന്‍ ബര്‍സാനയില്‍ നിന്നുള്ള രാധയും അവളുടെ സുഹൃത്തുക്കളും കളിയാക്കുന്നതിന്റെ ഐതിഹ്യത്തെയാണ് ഇതിലൂടെ പുനഃസൃഷ്ടിക്കുന്നത്. പുരുഷന്മാര്‍ കളിയായി പരിചകള്‍ ഉപയോഗിച്ച് സ്വയം പ്രതിരോധിക്കാന്‍ ശ്രമിച്ചാലും ആഘോഷങ്ങളുടെ അന്ത്യത്തിൽ സ്ത്രീകളുടെ ആക്രമണത്തിന് വഴങ്ങും.

ഉത്തർപ്രദേശിൽ ആഘോഷിക്കുന്ന മറ്റൊരു ഹോളിയാണ് ഫുൽവാലി ഹോളി. വൃന്ദാവനത്തിന് ചുറ്റുമാണ് ഈ ഹോളി ആഘോഷിക്കുന്നത്. ആഘോഷത്തില്‍ ഭക്തര്‍ നിറമുള്ള പൊടികൾക്ക് പകരം പുഷ്പങ്ങളാണ് എറിയുന്നത്. കൃഷ്ണ വിഗ്രഹം പുഷ്പങ്ങളാല്‍ അലങ്കരിച്ച ബങ്കെ ബിഹാരി ക്ഷേത്രത്തിലാണ് വിപുലമായ ആഘോഷം നടക്കുന്നത്.

Tags: UTTARPRADESHHoly
ShareTweetSendShare

More News from this section

വിദ്യാഭ്യാസ വകുപ്പിൽ അഴിച്ചുപണി;ഉന്നത വിദ്യാഭ്യാസ സെക്രട്ടറി വിനീത് ജോഷിയെ മാറ്റി പുതിയ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയായി നരേഷ് പാൽ ഗാംഗ്വാർ

അസമില്‍ പ്രളയം; അമിത് ഷാ മുഖ്യമന്ത്രിയുമായി സംസാരിച്ചു, കേന്ദ്രസംഘം സന്ദര്‍ശിക്കും

രാമക്ഷേത്രത്തെ എതിര്‍ത്തവര്‍ ഇന്ന് വിശ്വാസത്തെക്കുറിച്ച് പ്രസംഗിക്കുന്നു’; പ്രതിപക്ഷത്തിനെതിരെ യോഗി ആദിത്യനാഥ്

കലാപക്കാര്‍ക്കെതിരെ എന്‍എസ്എ; ജന്തര്‍ മന്തര്‍ അക്രമത്തില്‍ കര്‍ശന നടപടിക്ക് ഡല്‍ഹി പോലീസ്

“യുവാക്കളുടെ ക്ഷേമവും ശോഭനമായ ഭാവിയുമാണ് മോദി സർക്കാരിന്റെ ഏറ്റവും വലിയ ലക്ഷ്യം: ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കാനുള്ള പ്രധാനമന്ത്രിയുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് അമിത് ഷാ.

ചോദ്യപേപ്പർ ചോർച്ച; യുവതലമുറയുടെ ഭാവി തകർക്കുന്നവരെ വെറുതെ വിടില്ല ; ഫാസ്റ്റ് ട്രാക്ക് കോടതികൾ പ്രഖ്യാപിച്ച് മോദി

Latest News

ഹര്‍മന്‍പ്രീതിനും ശ്രേയസിനും നേരിട്ടുള്ള ക്വാര്‍ട്ടര്‍ ഫൈനല്‍; ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ് ഷെഡ്യൂള്‍ പുറത്ത്

നീറ്റ് വിഷയത്തില്‍ കോണ്‍ഗ്രസിന് ഇരട്ടത്താപ്പ്; വിദ്യാര്‍ഥികളെ രാഷ്‌ട്രീയത്തിനായി ഉപയോഗിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

അരങ്ങേറ്റത്തില്‍ തന്നെ അട്ടിമറി; ലോകചാമ്പ്യനെ വീഴ്‌ത്തി ഇന്ത്യയുടെ പുതുല്‍ സോനോവാള്‍

ഏഷ്യന്‍ ഗെയിംസ് കബഡി ഗ്രൂപ്പുകള്‍ പ്രഖ്യാപിച്ചു; വനിതകളില്‍ ഇന്ത്യയ്‌ക്ക് ഇറാന്‍ പരീക്ഷ

ശ്രീനിവാസന്‍ വധക്കേസ്; ഒളിവിലായിരുന്ന പോപ്പുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് മുഹമ്മദ് അലി അറസ്റ്റില്‍

സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ്. കെ. ആലിക്കുട്ടി മുസ്ലിയാര്‍ അന്തരിച്ചു

സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; മുന്നറിയിപ്പുമായി കെഎസ്ഇബി

നവകേരള യാത്രാ ലാത്തിച്ചാർജ് കേസ്; എഡിജിപി എം.ആർ. അജിത് കുമാറിന് സസ്പെൻഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies