കട്ട കലിപ്പിൽ മഞ്ഞപ്പട!; ഐഎസ്എല്ല് ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ അൺഫോളോ ക്യാമ്പെയിൻ; ബ്ലാസ്റ്റേഴ്‌സിനെതിരെയോ പരിശീലകനെതിരേയോ അച്ചടക്ക നടപടിയുണ്ടായാൽ രൂക്ഷമായി പ്രതികരിക്കും എന്ന് ആരാധകർ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കട്ട കലിപ്പിൽ മഞ്ഞപ്പട!; ഐഎസ്എല്ല് ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ അൺഫോളോ ക്യാമ്പെയിൻ; ബ്ലാസ്റ്റേഴ്‌സിനെതിരെയോ പരിശീലകനെതിരേയോ അച്ചടക്ക നടപടിയുണ്ടായാൽ രൂക്ഷമായി പ്രതികരിക്കും എന്ന് ആരാധകർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 6, 2023, 02:12 pm IST
FacebookTwitterWhatsAppTelegram

ഐഎസ്എല്ലിന്റെ ഇൻസ്റ്റഗ്രാം അക്കണ്ടിൽ അൺഫോളോ ക്യാമ്പെയിൻ. ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്‌സ്-ബെംഗളൂരു എഫ്‌സി നോക്കൗട്ട് മത്സരത്തിലെ വിവാദ റഫറീയിങ്ങിനും ഗോളിനും പിന്നാലെയാണ് മഞ്ഞപ്പടയുടെ ക്യാമ്പെയിൻ. റഫറിയുടെ തീരുമാനത്തോട് യോജിക്കാനാവില്ലെന്നും മൈതാനം വിടാൻ പരിശീലകൻ ഇവാൻ വുകോമനോവിച്ച് എടുത്ത തീരുമാനം ശരിയാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് അൺഫോളോ ക്യാമ്പെയിന് മഞ്ഞപ്പട ആരാധകർ സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ ആഹ്വാനം നൽകിയത്.

ഇതിന് പിന്നാലെ ഐഎസ്എല്ലിന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിലെ ഫോളോവേഴ്‌സിന്റെ എണ്ണത്തിൽ വൻ ഇടിവാണ് രേഖപ്പെടുത്തിയത്. 16 ലക്ഷം ഫോളോവേഴ്‌സുണ്ടായിരുന്ന അക്കൗണ്ടിനിപ്പോൾ 15 ലക്ഷം ഫോളോവേഴ്‌സ് മാത്രമേയുള്ളൂ. മത്സരം പാതിവഴിയിൽ ഉപേക്ഷിച്ച് പോയതിന് ബ്ലാസ്റ്റേഴ്‌സിനെതിരെയോ പരിശീലകനെതിരേയോ അച്ചടക്ക നടപടിയുണ്ടായാൽ രൂക്ഷമായി പ്രതികരിക്കും എന്ന് ആരാധകർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇത്തരത്തിലുള്ള നിരവധി പോസ്റ്റുകൾ ഫേസ്ബുക്കിലും ട്വിറ്ററിലും കാണാം.

ബെംഗളൂരു നായകൻ സുനിൽ ഛേത്രിയുടെ വിവാദ ഗോൾ റഫറി അനുവദിച്ചതിന് പിന്നാലെ ബ്ലാസ്റ്റേഴ്‌സ് പരിശീലകനും താരങ്ങളും മത്സരം ബഹിഷ്‌കരിച്ചപ്പോൾ കെബിഎഫ്‌സി സെമി കാണാതെ പുറത്തായിരുന്നു. വിവാദ ഗോളിനെ ചൊല്ലിയുള്ള തർക്കത്തിൽ ബ്ലാസ്റ്റേഴ്‌സ് പാതിവഴിയിൽ കളി ബഹിഷ്‌കരിച്ച മത്സരത്തിൽ 1-0ന് ബിഎഫ്‌സിയെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു.

Tags: KERALA BLASTERSisl
ShareTweetSendShare

More News from this section

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

Latest News

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies