'കുറ്റവാളികൾക്ക് രക്ഷയില്ല'; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 20, 2026, 01:25 pm IST
Facebook
Twitter
WhatsAppTelegram

പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയ്‌ക്ക് വധശിക്ഷ വിധിച്ച കോടതി തീരുമാനം പ്രോസിക്യൂഷന്റെ വിജയമാണെന്ന് പബ്ലിക് പ്രോസിക്യൂട്ടർ എം.ജെ. വിജയകുമാർ. കേരളത്തെ നടുക്കിയ ഇരട്ടക്കൊലപാതകത്തിന് അർഹമായ ശിക്ഷയാണ് കോടതി വിധിച്ചതെന്നും, കുറ്റം ചെയ്യുന്നവർക്ക് ശിക്ഷയിൽ നിന്ന് രക്ഷപ്പെടാനാവില്ലെന്ന ശക്തമായ സന്ദേശമാണ് ഈ വിധിയിലൂടെ സമൂഹത്തിന് നൽകിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഏകദേശം 100 പേജുള്ള വിധിന്യായത്തിൽ ഈ കേസിനെ ‘അപൂർവങ്ങളിൽ അപൂർവമായ കേസ്’ എന്ന നിലയിലാണ് കോടതി പരിഗണിച്ചത്. പ്രകോപനമൊന്നുമില്ലാതെ അതീവ ആസൂത്രിതമായാണ് പ്രതി കൊലപാതകം നടത്തിയതെന്നും, പ്രതിക്ക് മാനസാന്തരത്തിനോ പശ്ചാത്താപത്തിനോ സാധ്യതയില്ലെന്നും കോടതി നിരീക്ഷിച്ചതായി വിജയകുമാർ വ്യക്തമാക്കി.

പ്രതിഭാഗം ഉയർത്തിയ എല്ലാ വാദങ്ങളും കോടതി തള്ളിക്കളഞ്ഞു. പ്രതിക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്ന വാദം മെഡിക്കൽ ബോർഡിന്റെ പരിശോധനയിൽ നിലനിൽക്കാത്തതായും തെളിഞ്ഞു.

വിചാരണയ്‌ക്കിടെ നാല് സാക്ഷികൾ കൂറുമാറിയത് അന്വേഷണത്തിന് വെല്ലുവിളിയായിരുന്നെങ്കിലും, ശാസ്ത്രീയ തെളിവുകളും മറ്റ് സാഹചര്യ തെളിവുകളും പ്രോസിക്യൂഷൻ വാദങ്ങളും ചേർന്നാണ് കുറ്റം തെളിയിക്കാനായതെന്ന് അദ്ദേഹം പറഞ്ഞു. അതിവേഗത്തിൽ കുറ്റപത്രം സമർപ്പിച്ച കേരള പൊലീസിനെയും അന്വേഷണ ഉദ്യോഗസ്ഥനെയും കോടതി പ്രത്യേകം അഭിനന്ദിച്ചതായും വിജയകുമാർ കൂട്ടിച്ചേർത്തു.

ഭയമില്ലാതെ സാക്ഷികളെ കോടതിയിൽ ഹാജരാക്കുക എന്നത് അന്വേഷണത്തിലെ പ്രധാന വെല്ലുവിളിയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

വിധിയിൽ കൊല്ലപ്പെട്ട സുധാകരന്റെ മക്കളുടെ പുനരധിവാസത്തിനായി സർക്കാർ ജോലി നൽകാൻ നിർദേശിച്ചിട്ടുണ്ട്. കൂടാതെ പ്രതി 20 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും, അത് നൽകാൻ സാമ്പത്തിക ശേഷിയില്ലെങ്കിൽ സംസ്ഥാന സർക്കാർ നഷ്ടപരിഹാരം നൽകണമെന്നും കോടതി നിർദേശിച്ചു.

സാക്ഷികളുടെ സുരക്ഷയ്‌ക്കും കോടതി പ്രത്യേക പ്രാധാന്യം നൽകിയിട്ടുണ്ട്. പ്രതിക്ക് ഭാവിയിൽ പരോൾ അനുവദിക്കേണ്ട സാഹചര്യമുണ്ടായാൽ സാക്ഷികളുടെ സുരക്ഷ ഉറപ്പാക്കിയ ശേഷമേ അത് അനുവദിക്കാവൂ എന്നും കോടതി നിർദേശിച്ചിട്ടുണ്ട്.

Tags: Nenmara Double MurderChenthamara Death SentencePalakkad CourtKerala Crime VerdictPublic Prosecutor Kerala
Share
Tweet
SendShare

More News from this section

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

Latest News

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies