ന്യൂഡൽഹി : ഒരാൾ ബുദ്ധിശാലിയാകുന്നതും , സുന്ദരനാകുന്നതും ജീനിലൂടെയാണെന്ന് ശശി തരൂർ . ഇതിനായി മാതാപിതാക്കളെ വിവേകത്തോടെ തെരഞ്ഞെടുക്കണമെന്നാണ് തരൂർ പറയുന്നത് .നാഗാലാന്റിൽ യുവതീ-യുവാക്കളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയായിരുന്നു സംഭവം. ഇതുമായി ബന്ധപ്പെട്ട വീഡിയോ ശശി തരൂർ ട്വിറ്ററിലും പങ്കുവച്ചിട്ടുണ്ട്.
വേദിയിലുണ്ടായിരുന്ന യുവതി ശശി തരൂരിന്റെ സൗന്ദര്യത്തിന്റെ രഹസ്യത്തെ കുറിച്ച് ചോദിച്ചു . എങ്ങനെയാണ് പ്രായമായിട്ടും ഒരാൾക്ക് ഇപ്പോഴും സൗന്ദര്യത്തോടെയും ഉന്മേഷവാനായും ബുദ്ധിശാലിയുമായും ഇരിക്കാൻ പറ്റുന്നത് . എന്താണ് ഇതിന്റെ രഹസ്യം എന്നായിരുന്നു യുവതിയുടെ ചോദ്യം.
ഇതിൽ നിങ്ങൾക്ക് ചെയ്യാൻ പറ്റുന്നവയും, പറ്റാത്തവയുമുണ്ട് . ഈ കാര്യങ്ങൾ തന്നെ പോലെ സൗന്ദര്യം നില നിർത്താൻ നിങ്ങളെ സഹായിച്ചെന്ന് വരില്ല. പിന്നെ അത് പറയേണ്ട കാര്യമുണ്ടോ. നിങ്ങൾ മാതാപിതാക്കളെ ബുദ്ധിപരമായി തിരഞ്ഞെടുക്കുക . ഇതെല്ലാം ജീനിൽ ഉൾപ്പെടുന്നതാണെന്നും തരൂർ കൂട്ടിച്ചേർത്തു. ചെറുപ്പം മുതൽ തന്നെ നന്നായി വായിക്കും. താൻ ബുദ്ധിശാലിയാണെന്ന് നിങ്ങൾക്ക് തോന്നുന്നത് അതുകൊണ്ടാണെന്നും തരൂർ പറഞ്ഞു.
Comments