ന്യൂഡൽഹി : സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (സിഐഎസ്എഫ്) ലെ മൊത്തം 949 അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർമാരെ സബ് ഇൻസ്പെക്ടർമാരായി സ്ഥാനക്കയറ്റം ലഭിച്ചു. ഇവരുടെ സേവനത്തിന്റെ റാങ്ക് അടിസ്ഥാനത്തിലാണ് സ്ഥാനക്കയറ്റം ലഭിച്ചത്.
സിഐഎസ്എഫ്ന്റെ 54-ാം റെയിസിങ് ദിനം 2023-ന്റെ പരിപാടി സിഐഎസ്എഫ് ആസ്ഥാനത്ത് സംഘടിപ്പിച്ചിരുന്നു. പരിപാടിയിൽ സ്ഥാനക്കയറ്റം ലഭിച്ചവരെ അനുമോദിക്കുകയും ചെയ്തു. അസിസ്റ്റന്റ് സബ് ഇൻസ്പെക്ടറായി അഞ്ച് വർഷത്തെ സേവനം പൂർത്തിയാക്കിയത്തിനു പിന്നാലെയാണ് ഇവർക്ക് സ്ഥാനക്കയറ്റം ലഭിച്ചതെന്ന് മുതിർന്ന സിഐഎസ്എഫ് ഉദ്യോഗസ്ഥൻ പറഞ്ഞു.
സിഐഎസ്എഫിന്റെ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ സിഐഎസ്എഫ് ഡിജിമാരും മുതിർന്ന ഉദ്യോഗസ്ഥരും ചങ്ങിൽ പങ്കെടുത്തിരുന്നു. പീയുഷ് ആനന്ദ് (എഡിജി), പ്രതീക് മൊഹന്തി ഐജി ,മറ്റ് ഉന്നത ഉദ്യോഗസ്ഥർ എന്നിവർ
ചടങ്ങിൽ പങ്കെടുത്തു.
Comments