കോട്ടയം : കാഞ്ഞിരപ്പള്ളിയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ യുവാവിന് പരിക്ക്. ഇടക്കുന്നം പാലമ്പ്ര സ്വദേശി ചന്ദ്ര വിലാസം മുരളീധരനാണ് ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടുപോത്തിന്റെ ആക്രമണത്തിൽ സാരമായി പരിക്കേറ്റത്. തലയ്ക്ക് പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കാട്ടുപോത്ത് തന്നെ ആക്രമിക്കുകയായിരുന്നുവെന്ന് മുരളീധരൻ പറഞ്ഞു. മുരളീധരന്റെ ആരോഗ്യം തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.
ഒരാഴ്ചയായി കാട്ടുപോത്തിന്റെ ആക്രമണം തുടരുന്നതിനാൽ പ്രദേശവാസികൾ ആശങ്കയിലാണ്. കാട്ടുപോത്തിന്റെ നിരന്തരമായ ശല്യത്തെ തുടർന്ന് നാട്ടുകാർ വനം വകുപ്പിൽ വിവരം അറിയിച്ചിരുന്നു. എന്നാൽ അധികൃതർ യാതൊരു വിധ നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ലെന്നാണ് പ്രദേശവാസികളുടെ പരാതി. വനം വകുപ്പ് ഓഫീസ് ഉപരോധം ഉൾപ്പടെയുള്ള സമരങ്ങൾക്ക് മുന്നോട്ട് പോകുമെന്ന് നാട്ടുകാർ അറിയിച്ചു.
Comments