വിദ്യാപുരോഗതിക്കും പരീക്ഷാ ജയത്തിനും സരസ്വതീദേവിയെ ഭജിക്കാം
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Spirituality

വിദ്യാപുരോഗതിക്കും പരീക്ഷാ ജയത്തിനും സരസ്വതീദേവിയെ ഭജിക്കാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 7, 2023, 04:01 pm IST
FacebookTwitterWhatsAppTelegram

മാർച്ച് മാസം ആണ്, പരീക്ഷാകാലവും. കുട്ടികളും മുതിർന്നവരും ഒരേ പോലെ സമ്മർദ്ദം അനുഭവിക്കുന്ന അവസ്ഥയാണ് വീടുകളിൽ. താൻ പാതി ദൈവം പാതി എന്നാണ് പ്രമാണം. ദൈവവിശ്വാസം ഉള്ളവർ പഠനത്തോടൊപ്പം പ്രാർത്ഥനയും മുറുകെ പിടിക്കുക. പ്രാർത്ഥനയിലൂടെ മനക്കരുത്തും ഏകാഗ്രതയും ലഭിക്കും. പഠനത്തിൽ ശ്രദ്ധ നിൽക്കാനും, അലസത മാറി ഉണർവുണ്ടാകാനുമൊക്കെ പ്രാർത്ഥനയും മന്ത്രജപവും ഉപകരിക്കും. വിദ്യാദേവതയായ സരസ്വതി ദേവിയെ ആണ് പ്രധാനമായും പ്രാർത്ഥിക്കേണ്ടത്. ബ്രഹ്‌മാവിന്റെ സൃഷ്ടിയാണ് മഹാഭദ്ര, പത്മാക്ഷ, വരപ്രദ, ദിവ്യാംഗ എന്നിങ്ങനെ പല പേരുകളിലും അറിയപ്പെടുന്ന സരസ്വതി ദേവി. ബുധകാരകനായ ശ്രീ കൃഷ്ണ ഭഗവാനെയും, സാക്ഷാൽ മഹാദേവന്റെതന്നെ ജ്ഞാന ഭാവമായ ദക്ഷിണമൂർത്തിയെയും ഭജിക്കുന്നതും ഗുണം ചെയ്യും. ജ്യോതിശാസ്ത്രത്തിൽ ബുധനെ വെച്ചും വ്യാഴത്തെ വെച്ചും ജാതകത്തിൽ ഒരു കുട്ടിയുടെ പഠനം എങ്ങനെയാണു പോകുന്നത് എന്ന് കണ്ടുപിടിക്കാൻ പറ്റും.

ബ്രാഹ്മമുഹൂർത്തം ആണ് പഠിക്കാൻ ഉത്തമ സമയം. മറ്റു സമയങ്ങളിൽ 10 തവണ പഠിച്ചാൽ പോലും മനസിലാകാത്ത വിഷയങ്ങൾ ഈ സമയത്തു പഠിക്കുമ്പോൾ പെട്ടന്ന് പഠിക്കാൻ പറ്റുന്നു എന്ന് അനുഭവപ്പെട്ട ഒരുപാടുപേര് ഉണ്ട്. ഓരോ ദേശത്തെയും ഉദയത്തെ അനുസരിച്ചു ബ്രാഹ്മമുഹൂർത്തം കണക്കാക്കണം. ഉദയം ഉദ്ദേശം ആറു മണിക്കാണ് എങ്കിൽ അന്ന് പുലർച്ചെ 4 മണി 24 മിനിറ്റ് മുതൽ 5 മണി 12 മിനിറ്റ് വരെ ആയിരിക്കും ബ്രാഹ്മമുഹൂർത്തം. ഈ സമയത്തു പഠിക്കാൻ ഇരിക്കണം എങ്കിൽ തലേന്ന് 10 മണിക് എങ്കിലും ഉറങ്ങി 6 മണിക്കൂർ സുഖ സുഷുപ്തിക്കു ശേഷം പുലർച്ചെ 4 മണിയോട് കൂടി ഉണർന്നു നാലര മണിക് പഠനം തുടങ്ങാം.

പരീക്ഷ ജയിക്കാൻ, ബുദ്ധിയുണരാൻ എന്താ പ്രാർത്ഥിക്കേണ്ടത് എന്നത് ഒരുപാടു പേരുടെ സംശയമാണ്. വിദ്യാദേവതയായ സരസ്വതിയെ മുറുകെ പിടിക്കുക. രാവിലെയും വൈകിട്ടുമുള്ള സന്ധ്യകളിൽ പ്രാർത്ഥിക്കുന്നത്നല്ലതാണു. കുളിച്ചു ശുദ്ധി വരുത്തി അലക്കിയ വസ്ത്രം ധരിച്ചു വേണം പ്രാർത്ഥിക്കാൻ. സരസ്വതി ദേവിയെ വെള്ള വസ്ത്രം ധരിച്ചു പ്രാർത്ഥിച്ചാൽ ഇരട്ടി ഗുണം ലഭിക്കും. വടക്കും കിഴക്കും ദിശകളിൽ ഇരുന്നു ജപിക്കാം. 48 ദിവസം, 108 തവണ എന്നൊക്കെ പല കണക്കുകൾ പറയും. കണക്കൊപ്പിക്കുന്നതിനേക്കാൾ ജപിക്കാൻ ഉള്ള ചിന്തയും ഏകാഗ്രതയും ആണ് പ്രധാനം.

സരസ്വതീ വന്ദനത്തിൽ തുടങ്ങാം:

‘സരസ്വതി നമസ്തുഭ്യം വരദേ കാമരൂപിണി
വിദ്യാരംഭം കരിഷ്യാമി സിദ്ധിർ ഭവതു മേ സദാ”

സാമാന്യ അർത്ഥം: വരങ്ങളേകുന്ന അല്ലയോ സരസ്വതീ ദേവി ഞാൻ നിൻ പാദാരവിന്ദങ്ങളിൽ നമസ്കരിക്കുന്നു പഠിക്കാൻ തുടങ്ങുന്ന എനിക്ക് അവിടുന്ന് വിജയം നൽകി അനുഗ്രഹിക്കേണമേ

“ബുദ്ധിം ദേഹി യശോദേഹി
കവിത്വം ദേഹി ദേഹിമേ
മൂഢത്വം സംഹാരദേവി
ത്രാഹിമാം ശരണാഗതം”

സാമാന്യ അർത്ഥം: അല്ലയോ ദേവി, നിന്നെ ശരണാഗതി പ്രാപിക്കുന്ന / പ്രാപിച്ച എനിക്ക് ബുദ്ധി നല്കുക, പ്രശസ്തി നല്കുക, പാണ്ഡിത്യമരുളൂ, അജ്ഞതയകറ്റൂ.

ദക്ഷിണാമൂർത്തി ശ്ലോകം :

ഗുരവേ സർവ്വലോകാനാം
ഭിഷജേ ഭവാരോഗിണാം
നിധയെ സർവ വിദ്യാനാം
ദക്ഷിണാമൂർത്തയേ നമഃ

സാമാന്യ അർത്ഥം: സർവ ലോകത്തിനും ഗുരുവും രോഗങ്ങളെല്ലാം മാറ്റിത്തരുന്ന വൈദ്യനും സർവ വിദ്യകൾക്കും അധിപനും തെക്കോട്ട്‌ തെക്കോട്ട്‌ ദർശനമായി ഇരുന്നു ജ്ഞാനം പ്രദാനം ചെയ്യുന്നവനുമായ ഭഗവാനെ ഞാൻ നമിക്കുന്നു.

സരസ്വതീ നാമാവലികൾ
സരസ്വതീദ്വാദശനാമാവലി

ഓം ഐം ഭാരത്യൈ നമ
ഓം സരസ്വത്യൈ നമ
ഓം ശാരദായൈ നമ
ഓം ഹംസവാഹിന്യൈ നമ
ഓം ജഗതിഖ്യാതായൈ നമ
ഓം വാണീശ്വര്യൈ നമ
ഓം കൗമാര്യൈ നമ
ഓം ബ്രഹ്മചാരിണ്യൈ നമ
ഓം ബുദ്ധിദാത്ര്യൈ നമ
ഓം വരദായിന്യൈ നമ
ഓം ക്ഷുദ്രഘണ്ടായൈ നമ
ഓം ഭുവനേശ്വര്യൈ നമ
ഓം ഇതി സരസ്വതീദ്വാദശനാമാവലിഃ സമാപ്താ

ശ്രീസരസ്വതീ അഷ്ടോത്തരനാമാവലീ

ഓം സരസ്വത്യൈ നമ
ഓം മഹാഭദ്രായൈ നമ .
ഓം മഹാമായായൈ നമ
ഓം വരപ്രദായൈ നമ
ഓം ശ്രീപ്രദായൈ നമ
ഓം പദ്മനിലയായൈ നമ
ഓം പദ്മാക്ഷ്യൈ നമ
ഓം പദ്മവക്ത്രായൈ നമ
ഓം ശിവാനുജായൈ നമ
ഓം പുസ്തകഭൃതേ നമ 10
ഓം ജ്ഞാനമുദ്രായൈ നമ
ഓം രമായൈ നമ
ഓം പരായൈ നമ
ഓം കാമരൂപായൈ നമ
ഓം മഹാവിദ്യായൈ നമ
ഓം മഹാപാതക നാശിന്യൈ നമ
ഓം മഹാശ്രയായൈ നമ
ഓം മാലിന്യൈ നമ
ഓം മഹാഭോഗായൈ നമ
ഓം മഹാഭുജായൈ നമ 20
ഓം മഹാഭാഗായൈ നമ
ഓം മഹോത്സാഹായൈ നമ
ഓം ദിവ്യാംഗായൈ നമ
ഓം സുരവന്ദിതായൈ നമ
ഓം മഹാകാല്യൈ നമ
ഓം മഹാപാശായൈ നമ
ഓം മഹാകാരായൈ നമ
ഓം മഹാങ്കുശായൈ നമ
ഓം പീതായൈ നമ
ഓം വിമലായൈ നമ 30
ഓം വിശ്വായൈ നമ
ഓം വിദ്യുന്മാലായൈ നമ
ഓം വൈഷ്ണവ്യൈ നമ
ഓം ചന്ദ്രികായൈ നമ
ഓം ചന്ദ്രവദനായൈ നമ
ഓം ചന്ദ്രലേഖാവിഭൂഷിതായൈ നമ
ഓം സാവിത്ര്യൈ നമ
ഓം സുരസായൈ നമ
ഓം ദേവ്യൈ നമ
ഓം ദിവ്യാലങ്കാരഭൂഷിതായൈ നമ 40
ഓം വാഗ്ദേവ്യൈ നമ
ഓം വസുധായൈ നമ
ഓം തീവ്രായൈ നമ
ഓം മഹാഭദ്രായൈ നമ
ഓം മഹാബലായൈ നമ
ഓം ഭോഗദായൈ നമ
ഓം ഭാരത്യൈ നമ
ഓം ഭാമായൈ നമ
ഓം ഗോവിന്ദായൈ നമ
ഓം ഗോമത്യൈ നമ 50
ഓം ശിവായൈ നമ
ഓം ജടിലായൈ നമ
ഓം വിന്ധ്യാവാസായൈ നമ
ഓം വിന്ധ്യാചലവിരാജിതായൈ നമ
ഓം ചണ്ഡികായൈ നമ
ഓം വൈഷ്ണവ്യൈ നമ
ഓം ബ്രാഹ്മയൈ നമ
ഓം ബ്രഹ്മജ്ഞാനൈകസാധനായൈ നമ
ഓം സൗദാമിന്യൈ നമ
ഓം സുധാമൂർത്യൈ നമ 60
ഓം സുഭദ്രായൈ നമ
ഓം സുരപൂജിതായൈ നമ
ഓം സുവാസിന്യൈ നമ
ഓം സുനാസായൈ നമ
ഓം വിനിദ്രായൈ നമ
ഓം പദ്മലോചനായൈ നമ
ഓം വിദ്യാരൂപായൈ നമ
ഓം വിശാലാക്ഷ്യൈ നമ
ഓം ബ്രഹ്മജായായൈ നമ
ഓം മഹാഫലായൈ നമ 70
ഓം ത്രയീമൂർത്യൈ നമ
ഓം ത്രികാലജ്ഞായൈ നമ
ഓം ത്രിഗുണായൈ നമ
ഓം ശാസ്ത്രരൂപിണ്യൈ നമ
ഓം ശുംഭാസുരപ്രമഥിന്യൈ നമ
ഓം ശുഭദായൈ നമ
ഓം സ്വരാത്മികായൈ നമ
ഓം രക്തബീജനിഹന്ത്ര്യൈ നമ
ഓം ചാമുണ്ഡായൈ നമ
ഓം അംബികായൈ നമ 80
ഓം മുണ്ഡകായപ്രഹരണായൈ നമ
ഓം ധൂമ്രലോചനമർദനായൈ നമ
ഓം സർവദേവസ്തുതായൈ നമ
ഓം സൗമ്യായൈ നമ
ഓം സുരാസുര നമസ്കൃതായൈ നമ
ഓം കാലരാത്ര്യൈ നമ
ഓം കലാധാരായൈ നമ
ഓം രൂപസൗഭാഗ്യദായിന്യൈ നമ
ഓം വാഗ്ദേവ്യൈ നമ
ഓം വരാരോഹായൈ നമ 90
ഓം വാരാഹ്യൈ നമ
ഓം വാരിജാസനായൈ നമ
ഓം ചിത്രാംബരായൈ നമ
ഓം ചിത്രഗന്ധായൈ നമ
ഓം ചിത്രമാല്യവിഭൂഷിതായൈ നമ
ഓം കാന്തായൈ നമ
ഓം കാമപ്രദായൈ നമ
ഓം വന്ദ്യായൈ നമ
ഓം വിദ്യാധരസുപൂജിതായൈ നമ
ഓം ശ്വേതാനനായൈ നമ 100
ഓം നീലഭുജായൈ നമ
ഓം ചതുർവർഗഫലപ്രദായൈ നമ
ഓം ചതുരാനന സാമ്രാജ്യായൈ നമ
ഓം രക്തമധ്യായൈ നമ
ഓം നിരഞ്ജനായൈ നമ
ഓം ഹംസാസനായൈ നമ
ഓം നീലജംഘായൈ നമ
ഓം ബ്രഹ്മവിഷ്ണുശിവാന്മികായൈ നമ 108

ഇതി ശ്രീസരസ്വത്യഷ്ടോത്തരശതനാമാവലിഃ സമാപ്താ ॥

 

ജയറാണി ഈ വി .

WhatsApp No : 9746812212

(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)

 

 

 

ShareTweetSendShare

More News from this section

കുണ്ഡലിനിശക്തിയെ തൊട്ടുണർത്തുന്ന ദണ്ഡനാഥ; നിഗൂഢതകൾ നീങ്ങുന്ന വാരാഹി ഉപാസന

ആറന്മുള വള്ളസദ്യയ്‌ക്ക് ജൂലൈ 19ന് തുടക്കം;ബുക്കിംഗ് സർവകാല റെക്കോർഡിലേക്ക്

ശക്തി ആരാധനയ്‌ക്കും ആത്മീയ ശുദ്ധീകരണത്തിനും ഏറ്റവും അനുയോജ്യമായ സമയം; വർഷ പ്രതിപദ മുതൽ ആചരിക്കുന്ന ചൈത്ര നവരാത്രി; പ്രകൃതി പുനർജനിക്കുന്ന വസന്ത നവരാത്രിക്കാലയളവിൽ ഭഗവതിയെ ഭജിക്കുവാൻ അറിയേണ്ടത്

ഉദ്ദിഷ്ടകാര്യസിദ്ധിയ്‌ക്ക് ആശ്രയിക്കാം ഉളനാട്ടിലെ ഉണ്ണിക്കണ്ണനെ ; വിവാഹതടസ്സം , ജോലിതടസ്സം, സന്താന തടസ്സം എല്ലാം മാറ്റുന്ന ദിവ്യ സങ്കേതം 

സ്ത്രീകളോട് മാന്യമായി പെരുമാറുന്ന, സ്ത്രീകളെ ബഹുഃമാനിക്കുന്നവർക്ക്‌ മാത്രമുപാസിക്കാവുന്ന ദേവത; ലളിതാംബികയുടെ സൈന്യാധിപ: ഐശ്വര്യം, വിജയം, സമ്പത്ത് എന്നിവ നൽകുന്ന മഹാവാരാഹി ദേവിയെക്കുറിച്ചറിയാം

ചന്ദ്ര ഗ്രഹണത്തിന്റെ ദോഷ വശങ്ങൾ ശമിക്കാൻ ഗ്രഹണപീഡാ പരിഹാര സ്തോത്രം; അടുത്ത അമാവാസി വരെ ജപിക്കുക

Latest News

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies