ന്യൂഡല്‍ഹി: 72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ മലയാള സിനിമയ്‌ക്ക് അഭിമാന നേട്ടം. ‘ഭ്രമയുഗ’ത്തിലെ അതുല്യ പ്രകടനത്തിന് മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം നേടി. മമ്മൂട്ടിയുടെ കരിയറിലെ നാലാമത്തെ ദേശീയ പുരസ്‌കാരമാണിത്. 34 ഭാഷകളിലായി സമര്‍പ്പിക്കപ്പെട്ട 400 ചിത്രങ്ങളില്‍ നിന്നാണ് ഇത്തവണത്തെ പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുത്തത്.
രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ‘ഭ്രമയുഗ’ത്തില്‍ കൊടുമണ്‍ പോറ്റിയെയും ചാത്തനെയും അസാധാരണ തീവ്രതയോടെ അവതരിപ്പിച്ച പ്രകടനമാണ് മമ്മൂട്ടിക്ക് ദേശീയ അംഗീകാരം നേടിക്കൊടുത്തത്. ഈ കഥാപാത്രത്തിനുള്ള പ്രകടനത്തിന് മുമ്പ് മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും അദ്ദേഹം സ്വന്തമാക്കിയിരുന്നു.
ഇതിന് മുമ്പ് ‘മതിലുകള്‍’, ‘ഒരു വടക്കന്‍ വീരഗാഥ’, ‘പൊന്തന്‍മാട’, ‘വിധേയന്‍’, ‘ഡോ. ബാബാസാഹേബ് അംബേദ്കര്‍’ എന്നീ ചിത്രങ്ങളിലെ അഭിനയ മികവിലൂടെ മൂന്ന് തവണ ദേശീയ പുരസ്‌കാരം നേടിയിട്ടുള്ള മമ്മൂട്ടി, നാലാം തവണയും ഈ നേട്ടം ആവര്‍ത്തിച്ച് മലയാള സിനിമയുടെ അഭിമാനം ഉയര്‍ത്തി.
മികച്ച മലയാള ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം ഫാസില്‍ മുഹമ്മദ് സംവിധാനം ചെയ്ത ‘ഫെമിനിച്ചി ഫാത്തിമ’ സ്വന്തമാക്കി. മികച്ച തമിഴ് ചിത്രമായി ധനുഷ് സംവിധാനം ചെയ്ത ‘രായന്‍’ തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍, മികച്ച ഹിന്ദി ചിത്രത്തിനുള്ള പുരസ്‌കാരം ‘ശ്രീകാന്ത്’ നേടി. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന ചലച്ചിത്ര ബഹുമതികളിലൊന്നായ ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ വീണ്ടും മമ്മൂട്ടി തിളങ്ങിയതോടെ മലയാള സിനിമാ ലോകം ആഘോഷത്തിലാണ്.
ബെസ്റ്റ് ഫിലിം ക്രിട്ടിക്- സഞ്ജീവ് ശ്രീവാസ്തവ
മികച്ച പുസ്തകം- പ്രദീപ് ഷെട്ടി
നോണ്‍ ഫീച്ചര്‍ വിഭാഗം
പ്രത്യേക പരാമര്‍ശം- ഭദ്രകാളി നാടകം
സംവിധാനം- ആനന്ദജ്യോതി
മികച്ച വിവരണം- സൗന്ദര്യ ജയചന്ദ്രന്‍
മികച്ച ഡോകുമെന്ററി- രാം നമി (ഹിന്ദി)
മികച്ച നവാഗത സംവിധായകന്‍-
ഫീച്ചര്‍ വിഭാഗം
പ്രത്യേക പരാമര്‍ശം- സൗണ്ട് മിക്‌സിങ്- മെയ്യഴകന്‍
പ്രത്യേക പരാമര്‍ശം നടന്‍- ക്യാപ്റ്റന്‍ മില്ലര്‍- ധനുഷ്
മികച്ച തുളു സിനിമ- ഇമ്പു
മികച്ച തെലുങ്ക് ചിത്രം- ദി കാര്‍ണിവല്‍ കമ്മിറ്റി, യദു വംശി
മികച്ച തമിഴ് ചിത്രം – റായന്‍
മികച്ച ഒഡിയ ചിത്രം- ലഹരി
മികച്ച മറാത്തി ചിത്രം-
മലയാള സിനിമ- ഫെമിനിച്ചി ഫാത്തിമ
മികച്ച കന്നഡ സിനിമ- മിഥ്യ
മികച്ച ഹിന്ദി സിനിമ- ശ്രീകാന്ത്
മികച്ച ഗുജറാത്തി സിനിമ- മാരന്‍ ദി ഹണ്ട്
മികച്ച ബംഗാളി സിനിമ- ചലച്ചിത്ര അക്കൗണ്ട്
മികച്ച ആസാമീസ് ചിത്രം- ജൂയിഫൂല്‍
മികച്ച സ്റ്റണ്ട് കൊറിയോഗ്രാഫി- മഹാരാജ, അനല്‍ അരശ് ( തമിഴ്)
മികച്ച കൊറിയോഗ്രാഫി- വിജയ് ഗാംഗുലി
മികച്ച പശ്ചാത്തല സംഗീതം- അമരന്‍, ജിവി പ്രകാശ്കുമാര്‍
മികച്ച സംഗീത സംവിധാനം ഗാനം-
മികച്ച കോസ്റ്റ്യൂം ഡിഅസൈനാര്- പുഷപ 2
മികച്ച പ്രൊഡക്ഷന്‍ ഡിസൈനിങ്- കല്‍ക്കി എഡി
ബെസ്റ്റ് എഡിറ്റിങ്- അമരന്‍- ആര്‍ കലൈവാണന്‍
മികച്ച ഛായാഗ്രഹണം- ഭ്രമയുഗം, ഷെഹ്നാഥ് ജലാല്‍
മികച്ച ഗായിക- വൈക്കം വിജയ ലക്ഷ്മി- (അങ്ങ് വാന കോണില്) എ.ആര്‍.എം















