'എന്റെ ഗുരു, ഈ മനുഷ്യനിൽ സ്‌നേഹമല്ലാതെ മറ്റൊന്നുമില്ല'; ആത്മീയതയുടെ പാതയിൽ അനുഷ്‌ക
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

‘എന്റെ ഗുരു, ഈ മനുഷ്യനിൽ സ്‌നേഹമല്ലാതെ മറ്റൊന്നുമില്ല’; ആത്മീയതയുടെ പാതയിൽ അനുഷ്‌ക

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 7, 2023, 08:39 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: ഹോളി ആഘോഷങ്ങൾക്ക് മുന്നോടിയായി ബാബ നീം കരോളിക്കൊപ്പം തീർത്ഥയാത്ര നടത്തി നടി അനുഷ്‌കാ ശർമ. ബാബ നീം കരോളിയുടെ കടുത്ത ആരാധികയാണ് നടി. യാത്രയുടെ ചിത്രങ്ങൾ അനുഷ്‌ക സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.

കൃഷ്ണ ദാസിന്റെ ‘ചാന്റ്‌സ് ഓഫ് എ ലൈഫ് ടൈം’ എന്ന പുസ്‌കത്തിലെ വരികൾ ഉദ്ധരിച്ചു കൊണ്ടായിരുന്നു നടിയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റ്. ‘മന്ത്രങ്ങൾ എന്റെ മനസ്സിൽ സ്നേഹം നിറയ്‌ക്കുന്നു. അതിന് കാരണം എന്റെ ഗുരു നീം കരോളി ബാബയാണ്. പുറത്തുനിന്ന് നോക്കിയാൽ അദ്ദേഹം ഒരു സാധാരണക്കാരനാണ്. ദേഹം പുതപ്പ് കൊണ്ട് മൂടിയ ഒരു വൃദ്ധൻ. എന്നാൽ അദ്ദേഹത്തിന്റെ സാന്നിധ്യം എന്നിൽ സ്‌നേഹം ചൊരിയുന്നു. ആ മനുഷ്യനിൽ സ്‌നേഹമല്ലാതെ മറ്റൊന്നുമില്ല. എനിക്ക് എന്റെ ഗുരുവിനെപ്പറ്റി സംസാരിച്ചേ മതിയാവൂ. എന്തെന്നാൽ എന്റെ പക്കലുള്ള സത്യവും ശാശ്വതവുമായ എല്ലാം അദ്ദേഹവുമായുള്ള ബന്ധത്തിൽ നിന്ന് ലഭിച്ചതാണ്. ഞാൻ നിങ്ങളെ വിൽക്കാനോ, എതെങ്കിലും ഒരു വിഭാഗത്തിൽ ചേർക്കാനോ ശ്രമിക്കുന്നില്ല. എന്തെന്നാൽ നാം എല്ലാം ഒരു വിഭാഗത്തിൽപ്പെട്ടവരാണ്. ആ വിഭാഗത്തെ മനുഷ്യ വംശമെന്ന് വിളിക്കുന്നു. ഏതെങ്കിലും ഒരു വിഭാഗത്തിന്റെ വിശ്വാസങ്ങൾക്കപ്പുറമാണ് മഹാരാജ്-ജി. നാമെല്ലാവരും ഒരു കുടുംബത്തിന്റെ ഭാഗമാണെന്നും ഒരേ രക്തമാണ് നമ്മുടെ സിരകളിലെല്ലാം ഒഴുകുന്നതെന്നും അദ്ദേഹം ആവർത്തിച്ച് പറയും’ എന്ന് അനുഷ്‌ക പറയുന്നു.

കരോളി ബാബയുടെ ആശ്രമങ്ങൾ അനുഷ്‌കയും ഭർത്താവ് വിരാട് കോഹ്‌ലിയും പതിവായി സന്ദർശിക്കാറുണ്ട്. അടുത്തിടെ മകൾ വാമികയ്‌ക്കൊപ്പവും നൈനിറ്റാളിലെ ആശ്രമവും സന്ദർശിച്ചിരുന്നു. ദമ്പതികൾ ക്ഷേത്രം സന്ദർശിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. വിരാടും അനുഷ്‌കയും മറ്റ് ഭക്തർക്കൊപ്പം ക്ഷേത്രത്തിനുള്ളിൽ ഇരിക്കുന്ന ചിത്രങ്ങളും സമൂഹ മാദ്ധ്യമങ്ങളിൽ ശ്രദ്ദിക്കപ്പെട്ടിരുന്നു.

 

Tags: ANUSHKA SARMA
Share
Tweet
SendShare

More News from this section

ജയസൂര്യയ്‌ക്ക് ജന്മദിന സമ്മാനം; ‘ഓപ്പറേഷൻ ത്രാൾ’ ഹർഷവർധന്റെ പുതിയ ലുക്ക് പുറത്ത്, എൻഐഎ ചീഫായി വേറിട്ട ഗെറ്റപ്പിൽ താരം

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

പോലീസ് നടപടിക്രമങ്ങളുടെ ഉള്ളറകളിലേക്ക് ഒരു റിയലിസ്റ്റിക് ഇമോഷണൽ ത്രില്ലർ; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ടീസറിന് മികച്ച പ്രതികരണം

ഹൊററും നർമ്മവും നിറച്ച് ‘ചടങ്ങ്’ തുടങ്ങി; വിനീത് ശ്രീനിവാസനും മീനാക്ഷി മാധവനും പ്രധാന വേഷങ്ങളിൽ, നവാഗതൻ അഭിജിത്ത് സര്യ സംവിധാനം

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത്? ‘നീക്കം’ സെക്കൻഡ് ലുക്ക് പുറത്ത്; കണ്ണടയും നരകയറിത്തുടങ്ങിയ താടിയുമായി വേറിട്ട ഗെറ്റപ്പിൽ ദിലീപ്; പൊലീസ് സ്റ്റേഷൻ പശ്ചാത്തലത്തിൽ ഇമോഷണൽ ത്രില്ലർ

‘പെണ്ണെല്ലാം ഓക്കെയാണ്… ഒരു പൊരുത്തം ഒഴിച്ച്’; ചിരിയും ചിന്തയും നിറച്ച് ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്, സെപ്റ്റംബർ 18ന് ചിത്രം തിയറ്ററുകളിൽ

Latest News

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies