ന്യൂഡൽഹി : അഫ്ഗാനിസ്ഥാനിലേക്ക് 20,000 മെട്രിക് ഗോതമ്പ് അധികമായി വിതരണം ചെയ്യുമെന്ന് ഇന്ത്യ അറിയിച്ചു. ഇന്ത്യ- മദ്ധ്യേഷ്യ വർക്കിംഗ് ഗ്രൂപ്പിന്റെ ആദ്യയോഗം ന്യൂഡൽഹിയിൽ കഴിഞ്ഞ ദിവസം നടന്നപ്പോഴാണ് ഈ തീരുമാനം അറിയിച്ചത്.
യുഎൻ ഓഫീസ് ഓൺ ഡ്രഗ്സ് ആൻഡ് ക്രൈംസ്, യുഎൻ വേൾഡ് ഫുഡ് പ്രോഗ്രം എന്നിവയുടെ പ്രതിനിധികളും പരിപാടിയിൽ പങ്കെടുത്തിരുന്നു. അഫ്ഗാനിസ്ഥാനിലെ പ്രതിനിധി യുഎൻ വേൾഡ് ഫുഡ് പ്രോഗ്രാമിൽ നിലവിലെ മാനുഷിക സാഹചര്യത്തെക്കുറിച്ചും വരാനിരിക്കുന്ന വർഷത്തേക്കുള്ള സഹായ ആവശ്യങ്ങളെക്കുറിച്ചും യോഗത്തിൽ ചർച്ചചെയ്തിരുന്നു. ഇതേ, തുടർന്നായിരുന്നു ഇന്ത്യ സഹായഹസ്തം പ്രഖ്യാപിച്ചത്. കസാക്കിസ്ഥാൻ, കിർഗിസ്ഥാൻ, താജിക്കിസ്ഥാൻ, തുർക്മെനിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ എന്നീ മദ്ധേഷ്യൻ രാജ്യങ്ങൾ യോഗത്തിൽ പങ്കുചേർന്നു.
2021-ൽ താലിബാൻ ഭീകരർ അഫ്ഗാനിസ്ഥാൻ പിടച്ചെടുത്തതോടെ ദുരിതത്തിലായ അഫ്ഗാനിസ്ഥാൻ ജനതയ്ക്ക് നേരത്തെയും ഇന്ത്യ സഹായം നൽകിയിരുന്നു .
Comments