'സ്വാമി വിവേകാനന്ദൻ ഭാരതത്തിന്റെ അഭിമാനം'; ശ്രീരാമകൃഷ്ണാശ്രമം സന്ദർശിച്ച് മാത്യൂസ് ത്രിതീയൻ കാതോലിക്കാബാവ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

‘സ്വാമി വിവേകാനന്ദൻ ഭാരതത്തിന്റെ അഭിമാനം’; ശ്രീരാമകൃഷ്ണാശ്രമം സന്ദർശിച്ച് മാത്യൂസ് ത്രിതീയൻ കാതോലിക്കാബാവ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 8, 2023, 01:39 pm IST
Facebook
Twitter
WhatsAppTelegram

തൃശ്ശൂർ: പുറനാട്ടുകര ശ്രീരാമകൃഷ്ണാശ്രമം സന്ദർശിച്ച് മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷൻ ബസേലിയോസ് മാർത്തോമ മാത്യൂസ് ത്രിതീയൻ കാതോലിക്കാബാവ. ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി സ്വാമി സദ്ഭവാനന്ദയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. വിവിധ മതമേലദ്ധ്യക്ഷന്മാരെയും ആത്മീയകേന്ദ്രങ്ങളെയും കാതോലിക്കാബാവ സന്ദർശിക്കുന്നതിന്റെ ഭാഗമായിട്ടാണ് അദ്ദേഹം കഴിഞ്ഞദിവസം പുറനാട്ടുകര ശ്രീരാമകൃഷ്ണ ആശ്രമത്തിലെത്തിയത്. ആശ്രമ അങ്കണത്തിൽ കാതോലിക്കാബാവ വൃക്ഷത്തൈ നടുകയും ചെയ്തു.

ഭാരതത്തിന്റെ അഭിമാനമാണ് സ്വാമി വിവേകാനന്ദൻ. അദ്ദേഹത്തിന്റെ ഗുരുവായ ശ്രീരാമകൃഷ്ണ പരമഹംസരുടെ സ്മരണാർത്ഥം സ്ഥാപിതമായിട്ടുള്ള ഈ ആശ്രമം ആദ്ധ്യാത്മിക പ്രകാശം പരത്തുന്നതും മതസൗഹാർദത്തിന്റെ സന്ദേശം ഉൾക്കൊള്ളുന്നതുമായ ഇടമാണ്. ശ്രീരാമകൃഷ്ണ ആശ്രമത്തിൽ എത്തിച്ചേരാൻ സാധിച്ചത് ഒരു മഹാഭാഗ്യമായി കാണുന്നുവെന്ന് കാതോലിക്കാബാവ പറഞ്ഞു. ആശ്രമത്തിന്റെ ചൈതന്യവും സത്തയും ഭാരതത്തിൽ മാത്രമല്ല സർവ്വലോകത്തിനും നന്മ വിതറുന്നതും പ്രകാശം ചൊരിയുന്നതും ആയി തീരട്ടെയെന്നും അദ്ദേഹം ആശംസിച്ചു. ഇവിടെ എത്തിയപ്പോൾ എനിക്ക് നൽകിയ ഊഷ്മളമായ സ്വീകരണം ഓർത്തഡോക്‌സ് സഭയുടെ മുഴുവൻ വിശ്വാസികൾക്കും നൽകിയ സ്വീകരണമായി ഞാൻ സ്വീകരിക്കുന്നുവെന്നും കാതോലിക്കാബാവ കൂട്ടിച്ചേർത്തു

ഓർത്തഡോക്‌സ് സഭയുടെ പരമാദ്ധ്യക്ഷൻ ആശ്രമം സന്ദർശിച്ച് അംഗങ്ങളെയും ആശ്രമത്തിന്റെ പ്രവർത്തനങ്ങളെയും ആശിർവദിച്ച് അനുഗ്രഹിക്കുന്നത് ഒരു ചരിത്രസംഭവം ആണെന്നും കാതോലിക്കാ ബാവയുടെ എല്ലാ സംരംഭങ്ങളും ആത്മീയ നേതൃത്വവും ഓർത്തഡോക്‌സ് സഭയ്‌ക്ക് മാത്രമല്ല ഇതര സഭകൾക്കും എല്ലാ മതങ്ങൾക്കും ബലവും ശക്തിയും പകരുമെന്നും ആശ്രമം മഠാധിപതി സ്വാമി സദ് ഭവാനന്ദ പറഞ്ഞു. കാതോലിക്കാ ബാവയ്‌ക്കൊപ്പം പ്രബുദ്ധ കേരളം പത്രാധിപർ സ്വാമി നന്ദാനത്മജനന്ദ, കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ മാനേജിങ് ഡയറക്ടർ ഫാ. തോമസ് കുര്യൻ മരോട്ടിപ്പുഴ എന്നിവരും പങ്കെടുത്തു.

Tags: Swami Vivekananda
Share
Tweet
SendShare

More News from this section

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

Latest News

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies