'കരൾ' ആയ 'ജീന'; അവയവദാനത്തിലൂടെ മാതൃകയായി ഒരു ജനപ്രതിനിധി; സർജറിക്ക് തലേദിവസവും കർമ്മപഥത്തിൽ സജീവം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘കരൾ’ ആയ ‘ജീന’; അവയവദാനത്തിലൂടെ മാതൃകയായി ഒരു ജനപ്രതിനിധി; സർജറിക്ക് തലേദിവസവും കർമ്മപഥത്തിൽ സജീവം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 8, 2023, 03:32 pm IST
Facebook
Twitter
WhatsAppTelegram

സ്വന്തം ആരോ​ഗ്യ പ്രശ്നങ്ങളെ അവ​ഗണിച്ചു കൊണ്ട് അവയവദാനത്തിലൂടെ മാതൃകയായി ഒരു ജനപ്രതിനിധി. മണക്കാട് ഗ്രാമപഞ്ചായത്ത്‌ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർ പേഴ്സണും ഏഴാം വാർഡ് മെമ്പറും ആയ ജീന അനിലാണ് തന്റെ ഭർത്താവിന് കരൾ പകുത്തു നൽകി മാതൃകയായത്. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച അനിലിന് എത്രയും വേ​ഗം കരൾ മാറ്റി വെയ്‌ക്കണമെന്ന് ഡോക്ടർമാർ നിർദ്ദേശം നൽകുകയായിരുന്നു. ഏതൊരാളും പതറി പോകാൻ സാധ്യതയുള്ള സാഹചര്യത്തിൽ മറ്റൊരു ദാതാവിനെ കണ്ടുപിടിക്കാൻ ശ്രമിക്കാതെ സ്വന്തം കരൾ പകുത്തു നൽകാൻ ജീന തീരുമാനിച്ചു.

ജീവിതപ്രതിസന്ധിയെ സധൈര്യം നേരിട്ട ജീന അനിൽ മണക്കാട്ടുകാരുടെ പ്രിയപ്പെട്ട വാർഡ്‌ മെമ്പറാണ്. ബിജെപിയുടെ തൊടുപുഴ മണ്ഡലം സെക്രട്ടറി കൂടിയായ ജീന രണ്ടു കുട്ടികളുടെ മാതാവ് കൂടിയാണ്. ശാരീരികവും മാനസികവുമായ നിരവധി വെല്ലുവിളികളെ അതിജീവിച്ചു കൊണ്ടാണ് ജീന അനിൽ അവയവ ദാനത്തിന്റെ ഓരോ ഘട്ടങ്ങളും പൂർത്തിയാക്കിയത്. പരിശോധനകൾക്ക് ശേഷം തന്റെ കരൾ ഭർത്താവിന് ചേരുമെന്ന് അറിഞ്ഞതോടെ ഡയറ്റീഷ്യന്റെ നിർദ്ദേശാനുസരണം വ്യായാമത്തിലൂടെയും ഭക്ഷണ ക്രമീകരണത്തിലൂടെയും കരൾ പകുത്തു നൽകാനുള്ള ശാരീരിക ക്ഷമത നേടിയെടുത്തു. ദൃഢനിശ്ചയത്തിന്റെയും കഠിന പ്രയത്നത്തിനും ഫലമായി രണ്ടു മാസം കൊണ്ട് കരൾ പകുത്തു നൽകാൻ തന്റെ ശരീരത്തെ ജീന പ്രാപ്തമാക്കി.

ശസ്ത്രക്രിയയ്‌ക്ക് തലേദിവസവും ജനങ്ങൾ തന്നെ വിശ്വസിച്ചേൽപ്പിച്ച ഉത്തരവാദിത്വങ്ങൾ നിറവേറ്റാൻ ജീന സമയം കണ്ടെത്തി. പഞ്ചായത്ത് കമ്മറ്റികളിലും കൃത്യമായി പങ്കെടുത്തു. സർജറിക്ക് പോകുന്നതിനു മുമ്പ് വാർഡിലെ ഗ്രാമസഭ വിളിച്ചു ചേർത്ത് പ്രവർത്തനങ്ങൾ വിലയിരുത്തി. കൂടാതെ തന്റെ അസാന്നിധ്യത്തിൽ വാർഡിലെ പ്രവർത്തനങ്ങൾക്ക് മുടക്കം വരാതിരിക്കാൻ സഹപ്രവർത്തകരെ ഉത്തരവാദിത്വം ഏൽപ്പിച്ച ശേഷമാണ് 2023 ജനുവരി 7-ന് ആസ്റ്റർ മെഡിസിറ്റി കൊച്ചിയിൽ ജീന അഡ്മിറ്റ്‌ ആയത്. ജനുവരി 9-ന് സർജറി വിജയകരമായി പൂർത്തിയായി. മേജർ സർജറി ആയതിനാൽ എന്തെങ്കിലും അടിയന്തിര ഘട്ടങ്ങൾ ആവശ്യമായി വന്നാൽ പോകുന്നതിനു വേണ്ടി ആശുപത്രിയുടെ അടുത്ത് തന്നെ വീടെടുത്തു താമസിക്കുകയാണ് ദമ്പതികൾ. രണ്ടു പേരും സുഖം പ്രാപിച്ചു വരികയാണ്. ഏതാനും ദിവസങ്ങളിലെ വിശ്രമം കൂടി കഴിഞ്ഞാൽ മണക്കാടിന്റെ പ്രിയപ്പെട്ട മെമ്പർ വീണ്ടും കർമ്മപഥത്തിലേക്ക് തിരികെയത്തും.

 

 

Tags: BJPliver transplantThodupuzha
Share
Tweet
SendShare

More News from this section

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

Latest News

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies