വെളളായണി ക്ഷേത്രമാഹാത്മ്യ ത്തിലേക്കൊരു അക്ഷര തീർത്ഥാടനം
Sunday, June 4 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Literature

വെളളായണി ക്ഷേത്രമാഹാത്മ്യ ത്തിലേക്കൊരു അക്ഷര തീർത്ഥാടനം

Janam Web Desk by Janam Web Desk
Mar 8, 2023, 06:20 pm IST
A A

വിശ്വാസങ്ങളിലൂടെയാണ് ഓരോ മനുഷ്യനും ജീവിക്കുന്നതും സഞ്ചരിക്കുന്നതും. രാജ്യം രാഷ്‌ട്രീയം മതം ദൈവം എന്നിവയുമായി വിശ്വാസം ബന്ധപ്പെട്ടിരിക്കുന്നു. വിശ്വാസങ്ങളിൽ പ്രകാശം ഉണ്ടെങ്കിൽ അതു നേർവഴിയിലേക്ക് നയിക്കും. അല്ലെങ്കിൽ അന്ധവിശ്വാസങ്ങളുടെ അമാവാസിയായിരിക്കും. വിശ്വാസങ്ങളിലേറ്റവും മുഖ്യം ദൈവവുമായി ബന്ധപ്പെട്ടതാണ്. ഈശ്വരനില്ലെന്ന വാദവും സൂക്ഷ്മമായി ചിന്തിച്ചാൽ മറ്റൊരു വിശ്വാസം തന്നെ. ഭക്തിയും യുക്തിയും സമാന്തര രേഖകൾ പോലെ നീളുന്നു. മനുഷ്യ ഹൃദയത്തിലൂടെയും മസ്തിഷ്കത്തിലൂടെയും അവ കടന്നുപോകുന്നു. ബുദ്ധികൊണ്ട് ഭക്തിയിലേക്കും വിഭക്തിയിലേക്കും സഞ്ചരിക്കാൻ ചിന്താശീലർക്ക് കഴിയും. അത്തരം സഞ്ചാര വേളകളിലും അവർ അനുഭൂതിയുടെ മധുരം നുണയുന്നു.

വെള്ളായണി ദേവീ ക്ഷേത്ര ചരിത്രവും ഐതീഹ്യങ്ങളും കഥകളും കോർത്തിണക്കി കവിയും പത്രപ്രവർത്തകനുമായ മഞ്ചു വെള്ളായണി രചിച്ച ഉത്തമ കൃതിയാണ് മധുപൂജ. ഇരുപത് വർഷങ്ങൾക്ക് മുൻപ് പുറത്തിറക്കിയ ആ ഗ്രന്ഥത്തിന്റെ വിൽപനയിലൂടെ ലഭിച്ച അൻപതിനായിരം രൂപ വിദ്യാഭ്യാസ സഹായം നൽകുന്നതിനായി മധുപൂജ ട്രസ്റ്റിന് സംഭാവന ചെയ്തു. മൂന്നുവർഷത്തിൽ ഒരിക്കൽ നടക്കുന്ന ചരിത്ര പ്രസിദ്ധമായ വെള്ളായണി കാളിയൂട്ടുൽസവ മേഖലയിലെ പത്തു കുട്ടികളെ കണ്ടെത്തി പതിനായിരം രൂപ വീതം നൽകുന്ന പദ്ധതി നടപ്പിലാക്കി. ഇതുവരെ നാൽപതു കുട്ടികളുടെ കൈകളിൽ വിദ്യാഭ്യാസ സഹായം എത്തി ചേർത്തിട്ടുണ്ട്.

തിന്മയുടെ മേൽ നന്മ പോരാടി ജയിക്കുന്നതിന്റെ പ്രതീകമാണ് എട്ടുകിലോമീറ്ററോളം ചുറ്റളവിൽ നടക്കുന്ന കളിയൂട്ടെന്ന ദേശീയോത്സവം. അതിന്റെ മാഹാത്മ്യവും പൊരുളും പ്രകീർത്തിക്കുന്ന ആത്മീയ കൃതിയാണ് മധുപൂജ. ആദ്യ പതിപ്പ് മുഴുവൻ തന്നെ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ വിറ്റു തീർന്നിരുന്നു. ആവശ്യക്കാരുടെ നിരന്തരമായ അഭ്യർത്ഥന കണക്കിലെടുത്താണ് കാളിയൂട്ടുത്സവം നടക്കുന്ന ഈ സമയത്ത് പുതിയ പതിപ്പ് പുറത്തിറക്കിയത്. മധുപൂജ വെള്ളായണി ദേവിക്ക് ഏറ്റവും പ്രിയപ്പെട്ട സമർപ്പണമാണ്. മഞ്ചു വെള്ളായണി അക്ഷരങ്ങളിലൂടെ സമർപ്പിക്കുന്നതും ആത്മീയ സമർപ്പണം തന്നെ.

അത്യപൂർവമായ നിരവധി സവിശേഷതകൾ കെട്ടു പിണഞ്ഞതാണ് വെള്ളായണി ക്ഷേത്രവും ആചാരക്രമങ്ങളും. അനന്തപുരിയിൽ നിന്നും എട്ടു കിലോമീറ്റർ അകലെയാണെങ്കിലും ക്ഷേത്ര മാഹാത്മ്യത്തെക്കുറിച്ചുള്ള അറിവും പ്രചാരവും വേണ്ട രീതിയിൽ സാമാന്യ ജനങ്ങളിലെത്തിയിട്ടില്ല. ആ കുറവ് പരിഹരിക്കാൻ പത്ര പ്രവർത്തകൻ കൂടിയായ മഞ്ചു വെള്ളായണി നടത്തിയ അന്വേഷണവും ധ്യാനവും കഠിനാദ്ധ്വാനവും ഈ കൃതിയിൽ കാണാം. ഈ കൃതിയിലൂടെ ഒരു സാമ്പത്തിക നേട്ടവും മഞ്ചു വെള്ളായണി ഉദ്ദേശിച്ചിട്ടില്ല. ആദ്യ പതിപ്പിൽ നിന്നും കിട്ടിയ വരുമാനമാകട്ടെ സാമൂഹ്യക്ഷേമത്തിന് സമർപ്പിക്കുകയും ചെയ്തു. കഴിഞ്ഞ കാളിയൂട്ട് കോവിഡ് മഹാമാരി കാരണം നടക്കാത്തതിനാൽ അതുകൂടി ചേർത്ത് ഇത്തവണ ഇരുപത് കുട്ടികൾക്കാണ് വിദ്യാഭ്യാസ സഹായം വിതരണം ചെയ്യുന്നത്. നാലുപാടും നന്മയും വാത്സല്യവും വിതറുന്ന വെളളായണി ദേവിയുടെ ഉത്തമ ഭക്തനായ ഗ്രന്ഥകാരൻ ആ പാതയാണ് പിന്തുടരുന്നത്. ശരിയായ ഭക്തിയും വിശ്വാസവും അതാണല്ലോ.

കൈലാസ മാനസ സരോവര യാത്രയടക്കം നിരവധി തവണ ഹിമാലയത്തിലെ പുണ്യതീർത്ഥാടന സ്ഥലങ്ങൾ മഞ്ചു വെളളായണി സന്ദർശിച്ചിട്ടുണ്ട്. ശിവഗിരിയിൽ നിന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള തീത്ഥാടന യാത്രകളിലും പങ്കെടുത്ത ആയാത്രകളെല്ലാം സഞ്ചാരപ്രിയയായ വെള്ളായണി ദേവിയുടെ കൃപ കൊണ്ടാണെന്ന് മധു പൂജയിലും ഗ്രന്ഥ കർത്താവ് പറയുന്നുണ്ട്.ശക്തി സ്വരൂപിണിയും അഭീഷ്ഠ വരദായിനിയുമായ വെള്ളായണി ദേവിയുടെ അപൂർവ്വആചാരങ്ങളുടെ കൊടി കൂറ പാറുന്ന വെള്ളായണി ക്ഷേത്രമാഹാത്മത്തിലേക്കുമുള്ള ഒരു അക്ഷര തീർത്ഥാടനമാണ് മധു പൂജ എന്ന കൃതി.

അഡ്വ ഹരിദാസ് ബാലകൃഷ്ണൻ

വാര്‍ത്തകള്‍ വാട്‌സ്ആപില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക് ചെയ്ത് ഗ്രൂപ്പില്‍ ചേരുക.
Tags: Book ReviewVellayani
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
Previous Post

സുനിച്ചനെ ഒഴിവാക്കി, ലെസ്ബിയൻ ബന്ധം, കോടികളുടെ വീട്; ആരോപണങ്ങൾക്ക് അക്കമിട്ട് മറുപടി നൽകി മഞ്ജു

Next Post

ട്രെയിനിൽ സഹയാത്രികൻ തള്ളിയിട്ട് കൊലപ്പെടുത്തിയത് മുൻ ചിൽഡ്രൻസ് ഹോം അന്തേവാസിയെ; തിരിച്ചറിഞ്ഞത് സ്ഥാപനം സൂപ്രണ്ട്

More News from this section

രവീന്ദ്രനാഥ ടാഗോർ – സമർപ്പണത്തിന്റെ പുരുഷാകാരം

രവീന്ദ്രനാഥ ടാഗോർ – സമർപ്പണത്തിന്റെ പുരുഷാകാരം

കേരളത്തിൽനിന്ന് ഐഎസിൽ ചേരാൻ പോയ യുവാക്കളുടെ കഥ – മനോരമ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ദാഇശ്’ പറയുന്നത്

കേരളത്തിൽനിന്ന് ഐഎസിൽ ചേരാൻ പോയ യുവാക്കളുടെ കഥ – മനോരമ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ദാഇശ്’ പറയുന്നത്

‘കശ്മീര്‍ എന്റെ രക്തചന്ദ്രിക’ – കണ്ണീരിന്റെയും ചോരയുടെയും ഗന്ധമുള്ള അനുഭവങ്ങള്‍

‘കശ്മീര്‍ എന്റെ രക്തചന്ദ്രിക’ – കണ്ണീരിന്റെയും ചോരയുടെയും ഗന്ധമുള്ള അനുഭവങ്ങള്‍

കുമാരനാശാന്റെ സ്തോത്രകാവ്യങ്ങളിലെ ജ്യോതിർബിംബങ്ങൾ

കുമാരനാശാന്റെ സ്തോത്രകാവ്യങ്ങളിലെ ജ്യോതിർബിംബങ്ങൾ

‘കരുണ’ യുടെ 100 വർഷങ്ങൾ

നെയ്‌വിളക്കെരിയുമ്പോൾ; സ്ത്രീ മേൽക്കോയ്മകൾക്കു മുന്നിലെ പുരുഷനിസ്സഹായതയുടെ കഥ

നെയ്‌വിളക്കെരിയുമ്പോൾ; സ്ത്രീ മേൽക്കോയ്മകൾക്കു മുന്നിലെ പുരുഷനിസ്സഹായതയുടെ കഥ

Load More

Latest News

1,400 പേരുടെ ജീവനെടുത്ത ശ്രീലങ്കയിലെ അപകടം; 700ലധികം പേരെ ഇല്ലാതാക്കിയ ബിഹാർ ട്രെയിൻ ദരുന്തം; ലോകത്തെ നടുക്കിയ തീവണ്ടി അപകടങ്ങൾ ഇതെല്ലാം..

1,400 പേരുടെ ജീവനെടുത്ത ശ്രീലങ്കയിലെ അപകടം; 700ലധികം പേരെ ഇല്ലാതാക്കിയ ബിഹാർ ട്രെയിൻ ദരുന്തം; ലോകത്തെ നടുക്കിയ തീവണ്ടി അപകടങ്ങൾ ഇതെല്ലാം..

ഒഡീഷ ട്രെയിൻ അപകടം: മരണപ്പെട്ടവർക്കും അതിജീവിച്ചവർക്കും ആദരസൂചകമായി മണൽ ശിൽപ്പം സമർപ്പിച്ച് സുദർശൻ പട്നായിക്

ഒഡീഷ ട്രെയിൻ അപകടം: മരണപ്പെട്ടവർക്കും അതിജീവിച്ചവർക്കും ആദരസൂചകമായി മണൽ ശിൽപ്പം സമർപ്പിച്ച് സുദർശൻ പട്നായിക്

ഒഡീഷ ട്രെയിൻ അപകടം: മരണസംഖ്യയെ ചൊല്ലി തർക്കിച്ച് മമത ബാനർജി; ഇത് രാഷ്‌ട്രീയം കളിക്കാനുള്ള സമയമല്ലെന്ന് അശ്വിനി വൈഷ്ണവ്

ഒഡീഷ ട്രെയിൻ അപകടം: മരണസംഖ്യയെ ചൊല്ലി തർക്കിച്ച് മമത ബാനർജി; ഇത് രാഷ്‌ട്രീയം കളിക്കാനുള്ള സമയമല്ലെന്ന് അശ്വിനി വൈഷ്ണവ്

കെഎസ്ആർടിസി ബസിൽ നഗ്നതാ പ്രദർശനം നടത്തിയ സവാദിന് മാലയിട്ട് സ്വീകരണം : യുവതിയ്‌ക്കെതിരെ ഡിജിപിയ്‌ക്ക് പരാതി നൽകി

കെഎസ്ആർടിസി ബസിൽ നഗ്നതാ പ്രദർശനം നടത്തിയ സവാദിന് മാലയിട്ട് സ്വീകരണം : യുവതിയ്‌ക്കെതിരെ ഡിജിപിയ്‌ക്ക് പരാതി നൽകി

കൊല്ലത്ത് ബിജെപി പ്രവർത്തകനെ കുത്തിക്കൊലപ്പെടുത്തി; ആക്രമിച്ചത് സിപിഎം വാർഡ് മെമ്പറെന്ന് ആരോപണം

കൊല്ലത്ത് ബിജെപി പ്രവർത്തകനെ കുത്തിക്കൊലപ്പെടുത്തി; ആക്രമിച്ചത് സിപിഎം വാർഡ് മെമ്പറെന്ന് ആരോപണം

ട്രെയിൻ അപകടം നടന്ന് അരമണിക്കൂറിനുള്ളിൽ ഓടിയെത്തി സേവാഭാരതി പ്രവർത്തകർ ; ദുരന്തമുഖത്ത് സഹായവുമായി 300 ഓളം വോളന്റിയേഴ്സ്

ട്രെയിൻ അപകടം നടന്ന് അരമണിക്കൂറിനുള്ളിൽ ഓടിയെത്തി സേവാഭാരതി പ്രവർത്തകർ ; ദുരന്തമുഖത്ത് സഹായവുമായി 300 ഓളം വോളന്റിയേഴ്സ്

ബിജെപിയിലാണെങ്കിൽ നാവും നട്ടെല്ലും പണയപ്പെടുത്താതെ നല്ലൊരു മനുഷ്യനായി ജീവിക്കാം; രാജസേനനെ വിമർശിച്ച് കൃഷ്ണകുമാർ

ബിജെപിയിലാണെങ്കിൽ നാവും നട്ടെല്ലും പണയപ്പെടുത്താതെ നല്ലൊരു മനുഷ്യനായി ജീവിക്കാം; രാജസേനനെ വിമർശിച്ച് കൃഷ്ണകുമാർ

ഇന്ത്യയിലെത്തി സനാതനധർമ്മം സ്വീകരിച്ചു : പിന്നാലെ തിരുപ്പതിയിലെ ഗോസംരക്ഷണത്തിനും , അന്നദാനത്തിനുമടക്കം ലക്ഷങ്ങൾ കാണിക്കയായി നൽകി റഷ്യൻ പൗരൻ

ഇന്ത്യയിലെത്തി സനാതനധർമ്മം സ്വീകരിച്ചു : പിന്നാലെ തിരുപ്പതിയിലെ ഗോസംരക്ഷണത്തിനും , അന്നദാനത്തിനുമടക്കം ലക്ഷങ്ങൾ കാണിക്കയായി നൽകി റഷ്യൻ പൗരൻ

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Live TV
  • Live Audio
  • Latest News
  • Janam TV English
  • Kerala
  • India
  • Gulf
  • World
  • Defence
  • Sports
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Spiritual Planet
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies