ബ്രഹ്മപുരത്തെ തീപിടിത്തത്തിൽ പിണറായി വിജയന്റെ മൗനം ദുരൂഹം; ബന്ധുനിയമനം വരുത്തിവച്ച ദുരന്തം; പുറത്തു വരുന്നത് അഴിമതിയുടെ ദുർഗന്ധം: വി.മുരളീധരൻ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ബ്രഹ്മപുരത്തെ തീപിടിത്തത്തിൽ പിണറായി വിജയന്റെ മൗനം ദുരൂഹം; ബന്ധുനിയമനം വരുത്തിവച്ച ദുരന്തം; പുറത്തു വരുന്നത് അഴിമതിയുടെ ദുർഗന്ധം: വി.മുരളീധരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 9, 2023, 02:07 pm IST
FacebookTwitterWhatsAppTelegram

എറണാകുളം: ബ്രഹ്മപുരം തീപിടിത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇതുവരെ പ്രതികരിക്കാത്തതിനെ വിമർശിച്ച് കേന്ദ്രമന്ത്രി വി.മുരളീധരൻ. കോറാണ കാലത്ത് മലയാളികളെ ഉപദേശിച്ച പിണറായി വിജയൻ എന്തുകൊണ്ടാണ് ദുരന്ത മുഖത്തേയ്‌ക്ക് തിരിഞ്ഞു നോക്കാത്തതെന്നും മാലിന്യ സംസ്ക്കരണത്തിൽ ബന്ധുനിയമനം വരുത്തിവെച്ച ദുരന്തത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് പിണറായി വിജയന് ഒളിച്ചോടാൻ സാധിക്കില്ല എന്നും വി.മുരളീധരൻ തുറന്നടിച്ചു. മുഖ്യമന്ത്രിയുടെ മൗനം ദുരൂഹമാണെന്നും അദ്ദേഹം പറഞ്ഞു.

‘ബ്രഹ്മപുരം തീപിടുത്തിൽ ജനം പ്രാണവായുവിനായി പരക്കം പായുമ്പോൾ കേരളത്തിന്റെ മുഖ്യമന്ത്രി എവിടെയാണ്. ‘ചിരട്ട കമഴ്‌ത്തിയിട്ടില്ലെങ്കിൽ കൊതുകു വരും’ എന്നുപോലും കൊറോണ കാലത്ത് മലയാളികളെ ഉപദേശിച്ച പിണറായി വിജയൻ ഈ ദുരന്തമുഖത്തേക്ക് തിരിഞ്ഞു നോക്കാത്തതെന്ത്. ആണവ ദുരന്തത്തിന് തുല്യമെന്ന് വിദഗ്ധർ വിശേഷിപ്പിച്ച ദുരന്തമുഖത്ത്, ‘ക്യാപ്റ്റൻ’ എവിടെയെന്ന് മാദ്ധ്യമങ്ങളും അന്വേഷിക്കാത്തത് അദ്ഭുതകരം. മാലിന്യ സംസ്ക്കരണത്തിൽപ്പോലും നടത്തിയ ‘ബന്ധുനിയമനം’ വരുത്തിവച്ച ദുരന്തത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് പിണറായി വിജയന് ഒളിച്ചോടാൻ കഴിയില്ല. മദ്ധ്യകേരളത്തിലെ ജനങ്ങളുടെ ജീവിക്കാനുള്ള അവകാശത്തെയാണ് നിങ്ങളുടെ അഴിമതിയുടെ മാലിന്യം കവർന്നെടുക്കുന്നത്’.

‘ഈ തലമുറയുടെ മാത്രമല്ല, ആരോഗ്യത്തോടെ ജീവിക്കാനുള്ള വരുംതലമുറയുടെ അവകാശം കൂടിയാണ് നിങ്ങളുടെ കെടുകാര്യസ്ഥത ഇല്ലാതാക്കിയത്. വൈക്കം വിശ്വന്റെ കുടുംബത്തിന്റെ തട്ടിക്കൂട്ട് കമ്പനിയ്‌ക്ക് മറ്റ് നിരവധി പദ്ധതികളുടെ കരാർ നൽകാൻ മുൻകൈ എടുത്ത പിണറായി വിജയന്റെ മൗനം ദുരൂഹമാണ്. ആഴത്തിൽ തിരഞ്ഞാൽ അഴിമതിയുടെ ദുർഗന്ധം തന്റെമേൽ നിന്നും വമിക്കും എന്നറിയുന്നതിനാലാണോ മൗനം പാലിക്കുന്നതെന്ന് പിണറായി വിജയൻ വ്യക്തമാക്കണം. രണ്ടു ദിവസം കൊണ്ട് തീ കെടുത്തും എന്ന് നിയമസഭയിൽ പറഞ്ഞ തദ്ദേശമന്ത്രിയും പുകമറയിലാണ്. ‘ആമസോൺ കാടുകളിലെ തീപിടുത്തത്തിനെതിരെ ഡൽഹിയൽ പ്രതിഷേധിച്ച ഡിവൈഎഫ്ഐ നേതാക്കൾ അധികാര കസേരയിലിരിക്കുമ്പോളാണ് കേരളത്തിന് ശ്വാസംമുട്ടുന്നത്’ എന്നും വി.മുരളീധരൻ പറഞ്ഞു.

Tags: v.muraleedharanPinarayi Vijayanbrahmapuram fire
ShareTweetSendShare

More News from this section

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

Latest News

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies