കുമ്പളങ്ങി കായലുകളിൽ വീണ്ടും കവര് പൂത്തു
Friday, October 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കുമ്പളങ്ങി കായലുകളിൽ വീണ്ടും കവര് പൂത്തു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 10, 2023, 02:10 pm IST
Facebook
Twitter
WhatsAppTelegram

കുമ്പളങ്ങി നൈറ്റ്സ് എന്ന സിനിമ മലയാളികൾക്ക് ഒരു ഗ്രാമത്തിന്റെ സവിശേഷതയും സംസ്‌കാരവും കാണിച്ചു തന്നു. ഒന്ന് പോകണം എന്ന് തോന്നിക്കും വിധം കുമ്പളങ്ങി സൗന്ദര്യം വർണ്ണിച്ച ചിത്രത്തിൽ അധികം വർണ്ണനകൾ ഒന്നുമില്ലാതെ ലളിതമായി അവതരിപ്പിച്ച കവര് മലയാളി മനസ്സുകളിൽ ചേക്കേറുകയായിരുന്നു. അതിന് മുമ്പ് കവര് പൂക്കാലം എന്ന് പറഞ്ഞാൽ മനസ്സിലാകാത്ത മലയാളികൾക്ക് അതൊരു പുത്തൻ അറിവായിരുന്നു.

കുമ്പളങ്ങി നൈറ്റ്‌സിൽ ഒരു രംഗമുണ്ട് നീലനിറത്തിൽ തിളങ്ങുന്ന കായലിലൂടെ തോണി തുഴഞ്ഞുപോകുന്ന ബോണിയും നൈലയും, സിനിമയിലെ ഒരു കാതലായ ഭാഗമാണ് അത്. കുമ്പളങ്ങി എന്ന ചെറിയ തീരപ്രദേശം കായലുകളാൽ ചുറ്റപ്പെട്ടതാണ്. ഇപ്പോൾ വീണ്ടും കുമ്പളങ്ങി കായലിൽ ഒരു കവര് പൂക്കാലം കൂടി എത്തിയിരിക്കുന്നു.

നിരവധി സഞ്ചാരികളാണ് കവര് കാണാനായി കുമ്പളങ്ങിയിലേക്കെത്തുന്നത്. സീ സ്പാർക്കിൾ അഥവാ ബയോലുമിനെസെൻസ് എന്നാണ് ഈ പ്രതിഭാസം അറിയപ്പെടുന്നത്. കുമ്പളങ്ങിയിലെ കായലിൽ വീണ്ടും കവര് പ്രതിഭാസം പ്രത്യക്ഷപ്പെട്ടതോടെ ഇങ്ങോട്ടേക്കുള്ള സഞ്ചാരികളുടെ ഒഴുക്കും വർദ്ധിച്ചിരിക്കുകയാണ്. കായലോളങ്ങളിൽ ഓടിക്കളിക്കുന്ന നീല വെളിച്ചം കണ്ടാസ്വദിക്കാൻ രാത്രികാലങ്ങളിൽ ഒട്ടേറെപ്പേരാണ് എത്തുന്നത്. മാർച്ച്, ഏപ്രിൽ മാസങ്ങളിൽ കൊച്ചിയിൽ കടലിനോട് ചേർന്നുള്ള കായൽ ഭാഗങ്ങളിലാണ് കവര് പൂക്കുന്നത്. നിലാവുള്ള രാത്രികളിൽ കവരിന് സൗന്ദര്യം കൂടും.

കൊച്ചിയുടെ തെക്ക് പടിഞ്ഞാറൻ മേഖലയായ കുമ്പളങ്ങി, കല്ലഞ്ചേരി, ആഞ്ഞിലിത്തറ, അട്ടത്തടം, കുളക്കടവ് എന്നിവിടങ്ങളിലാണ് സാധാരണയായി കവര് പൂക്കുന്നത്. ഇതിനു പുറമെ കുമ്പളങ്ങിയുടെ ഒറ്റപ്പെട്ട പ്രദേശങ്ങളിലും കവര് വീഴാറുണ്ട്, അത്തരം പ്രദേശങ്ങളിലെ കാഴ്ചകൾ കൂടുതൽ മനോഹരമായിരിക്കും. ആദ്യമായി കാണുന്നവർക്ക് കവര് ഒരു അത്ഭുതം തന്നെ ആയിരിക്കും. എന്നാൽ മൽസ്യത്തൊഴിലാളികൾക്ക് ഈ കാഴ്ച അത്ര പ്രിയപ്പെട്ടതല്ല. കാരണം കവര് വീഴുമ്പോൾ ഈ ഭാഗങ്ങളിൽ നിന്നു മീനുകൾ മറ്റു ഭാഗങ്ങളിലേക്ക് പോകും. അതിനാൽ ഇത്തരം സമയങ്ങളിൽ വലയിൽ മീൻ കുടുങ്ങുന്നത് കുറയും.

ബാക്ടീരിയ, ഫംഗസ്, ആൽഗകൾ തുടങ്ങിയ സൂക്ഷ്മജീവികളാണ് ബയോല്യൂമിനസെൻസ് എന്ന ഈ പ്രകൃതി പ്രതിഭാസത്തിന് കാരണം. രാത്രിയിൽ ആയിരക്കണക്കിന് മിന്നാമിനുങ്ങുകൾ പറന്നുനടക്കുന്നതു പോലെയാണ് ഈ കാഴ്ച. ഇണകളെ ആകർഷിക്കുന്നതിനും അക്രമകാരികളിൽ നിന്ന് രക്ഷപ്പെടുന്നതിനുമായാണ് സൂക്ഷ്മാണുക്കൾ ഈ പ്രകാശം പുറപ്പെടുവിക്കുന്നത്. കടലിനോട് ചേർന്നുള്ള കായലുകളിലാണ് ബയോലുമിനെസെൻസ് കൂടുതലായി കാണപ്പെടുന്നത്. വേനൽക്കാലത്ത് കായലുകളിലെ ലവണാംശവും വിസ്‌കോസിറ്റിയും വർദ്ധിക്കുന്നതുകൊണ്ട് കവര് കൂടുതലായി കാണപ്പെടും. ലവണാംശം കൂടുന്നതിനനുസരിച്ച് കവരിന്റെ തെളിച്ചം കൂടും. മഴക്കാലത്ത് ബയോലുമിനെസെൻസ് വളരെ അപൂർവമാണ്.

Tags: KAVARU
Share
Tweet
SendShare

More News from this section

ശബരിമല തീർഥാടകർക്ക് ആശ്വാസം; മണ്ഡലപൂജയ്‌ക്ക് 461 ബസുകൾ, മകരവിളക്കിന് 561 പ്രത്യേക സർവീസുകളുമായി കെഎസ്ആർടിസി

യുവാവ് കുഴഞ്ഞുവീണു; ആശുപത്രിയിലെത്തിക്കാൻ സഹായിച്ച അയൽവാസിയും മരിച്ചു;

മാസപ്പടി കേസ് ; പിണറായിയും റിയാസും സുപ്രീംകോടതിയിൽ അപ്പീൽ നൽകി, അടിയന്തര പരിഗണനയ്‌ക്ക് വിസമ്മതിച്ച് കോടതി

രാഹുലിനെതിരായ വിമർശനം ; ആര്‍ ശ്രീലേഖയെ വേട്ടയാടാൻ കേരള സർക്കാരിന്റെ നീക്കം; സ്വന്തം മന്ത്രിമാരെ പോലും തള്ളിമാറ്റി താണ്ഡവമാടിയെന്നു പറഞ്ഞതിന് കേസെടുക്കാന്‍ നിര്‍ദേശം

കൂടത്തിൽ കേസ്: ജയമാധവൻ നായരെ കൊലപ്പെടുത്തിയത് സ്വത്ത് തട്ടിയെടുക്കാൻ; രവീന്ദ്രൻ നായർക്കെതിരെ റിമാൻഡ് റിപ്പോർട്ടിൽ ഗുരുതര ആരോപണങ്ങൾ

കോഴിക്കോട്, മലപ്പുറം സ്വദേശികളായ ദമ്പതികൾ ഗുരുഗ്രാമിൽ മരിച്ച നിലയിൽ

Latest News

ലഹരിവ്യാപനം പിടിച്ചുകെട്ടാനാകാതെ പഞ്ചാബ് സർക്കാർ; പർവീന്ദർ സിംഗ് ജോട്ടയുടെ കൊലപാതകത്തിൽ റിപ്പോർട്ട് തേടുമെന്ന് അമിത് ഷാ

‘ബംഗ്ലാദേശ് മോഡൽ കലാപവും ഭരണകൂടത്തെ അട്ടിമറിക്കലുമാണ് ലക്ഷ്യം’; ജനാധിപത്യ സ്ഥാപനങ്ങളെ തകർക്കാൻ ശ്രമം; കോൺഗ്രസിനും ഇൻഡി സഖ്യത്തിനുമെതിരെ രാജ്‌നാഥ് സിംഗ്

വിവാഹത്തെച്ചൊല്ലിയുള്ള തർക്കം; 18കാരിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി കത്തിച്ചു, 19കാരൻ പിടിയിൽ

കണ്ണൂരിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ അനൂപിന്റെ മരണം; കാർ ഡ്രൈവർ മദ്യപിച്ചിരുന്നതായി കണ്ടെത്തൽ; മാഹി സ്വദേശിക്കെതിരെ കേസ്

 പാറ്റകളുടെ പ്രതിഷേധത്തിന് പാക് ചാരസംഘടനയായ ഐഎസ്ഐയുടെ പിന്തുണ; വ്യാജ അക്കൗണ്ടുകളിലൂടെ നിരന്തരം രാജ്യവിരുദ്ധം പ്രചാരണം; രഹസ്യാന്വേഷണ റിപ്പോർട്ട്  

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ബംഗളൂരുവിലേക്ക് പോയ ബസ് അപകടത്തിൽപ്പെട്ടു; മൂന്ന് മലയാളികൾ ഉൾപ്പെടെ നാല് പേർ മരിച്ചു

നെന്മാറ ഇരട്ടക്കൊലക്കേസ്: സുധാകരന്റെ മക്കൾക്ക് ജോലി നൽകുമെന്ന വാഗ്ദാനം പാഴ്‌വാക്കായി; രണ്ട് വർഷമായിട്ടും സർക്കാർ മാറിയിട്ടും നടപടിയില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies