'ചേച്ചിയുടെ ആഗ്രഹം ഇതായിരുന്നു...'; സുബി സുരേഷിന്റെ അവസാനത്തെ അഭിലാഷം പങ്കുവച്ച് സഹോദരൻ പി സുരേഷ്; വീഡിയോ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

‘ചേച്ചിയുടെ ആഗ്രഹം ഇതായിരുന്നു…’; സുബി സുരേഷിന്റെ അവസാനത്തെ അഭിലാഷം പങ്കുവച്ച് സഹോദരൻ പി സുരേഷ്; വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 10, 2023, 07:24 pm IST
Facebook
Twitter
WhatsAppTelegram

അന്തരിച്ച സിനിമ-സീരിയൽ നടിയും അവതാരകയുമായ സുബി സുരേഷിന്റെ അവസാനത്തെ ആഗ്രഹം പ്രേക്ഷകരുമായി പങ്കുവച്ച് സുബിയുടെ സഹോദരൻ പി സുരേഷ്. സുബി അവസാനമായി ചിത്രീകരിച്ച പല വ്ളോഗുകൾ അപ്ലോഡ് ചെയ്തിട്ടില്ലെന്നും, അവ അപ്ലോഡ് ചെയ്യണമെന്ന് സുബി പറഞ്ഞേൽപ്പിച്ചിരുന്നതായും സുരേഷ് ഫേസ്ബുക്ക് വിഡിയോയിൽ വ്യക്തമാക്കി.

വീഡിയോ കാണാം

https://fb.watch/jaX-gqbjp4/

‘നമസ്‌കാരം, ഞാൻ പി സുരേഷ്. സുബി സുരേഷിന്റെ സഹോദരനാണ്. ഞാനിപ്പോൾ ഈ വീഡിയോയുമായി വരാൻ കാരണം, എല്ലാവരോടും നന്ദി പറയാനാണ്. എന്റെ ചേച്ചിയെ നിങ്ങൾ കുടുംബത്തിലെ ഒരംഗമായി കണ്ടതിന്, ചേച്ചിക്ക് വേണ്ടി പ്രാർത്ഥിച്ചതിന് നന്ദി. ചേച്ചിയെ ചികിത്സിച്ച ഡോക്ടർമാരോടും, ഭൂമിയിലെ മാലാഖമാർ എന്ന് പറയുന്ന നഴ്സുമാരോടും നന്ദി. ചേച്ചിയെ വളരെ നല്ല രീതിയിൽ തന്നെ അവർ പരിചരിച്ചു. കരൾ മാറ്റ ശസ്ത്രക്രിയയുടെ പേപ്പർ വർക്കിന് വേണ്ടി കഷ്പ്പെട്ടപ്പോൾ വളരെ പെട്ടെന്ന് തന്നെ അതിന് സഹായിച്ച സുരേഷ് ഗോപി സാറിനും, ഹൈബി ഈഡൻ സാറിനും, എൽദോസ് കുന്നപ്പിള്ളി സാറിനും, ടിനി ടോം ചേട്ടനും, ധർമ്മജൻ ചേട്ടനും, പിഷാരടി ചേട്ടനും, രാഹുൽ ചേട്ടനും ഈ വിഡിയോയിലൂടെ നന്ദി പറയുകയാണ്. വളരെ അധികം എല്ലാവരും കഷ്ടപ്പെട്ടു. ചേച്ചി വളരെ അധികം ആഗ്രഹിച്ച് തുടങ്ങിയതാണ് ഈ ഫേസ്ബുക്ക് പേജും യൂട്യൂബ് പേജും. ഹോസ്പിറ്റലിൽ കിടന്നപ്പോഴും എന്നോട് പറയുമായിരുന്നു, ഞാൻ കുറച്ച് വിഡിയോ എടുത്ത് വച്ചിട്ടുണ്ടെന്നും അത് അപ്ലോഡ് ചെയ്യണമെന്നും. ഹോസ്പിറ്റലിലാണെങ്കിലും ആളുടെ മനസ് ഇവിടെയായിരുന്നു. അതുകൊണ്ട് തന്നെ ചേച്ചിയുടെ യൂട്യൂബും ഫേസ്ബുക്കുമൊന്നും കളയുന്നില്ല. ചേച്ചി എടുത്ത വച്ച വീഡിയോസ് ഈ ചാനലിലൂടെ ഇടുകയാണ്. ചേച്ചിയുടെ അവസാനത്തെ വീഡിയോസാണ് എല്ലാം. നല്ല നല്ല കാര്യങ്ങൾക്ക് വേണ്ടി ഈ ചാനൽ ഉപയോഗിക്കും. കൂടെ നിന്നതിനും എല്ലാത്തിനും നന്ദി.’- ഇങ്ങനെയാണ് സുബിയുടെ സഹോദരൻ സുരേഷ് വീഡിയോയിൽ പറയുന്നത്.

വ്യത്യസ്തമായ അവതരണ ശൈലിയിലൂടെ മലയാളാ ടെലിവിഷൻ ആരാധകരുടെ മനസ്സിലേക്ക് കയറികൂടിയ താരമാണ് സുബി സുരേഷ്. സുബിയുടെ വിയോഗ വാർത്തയുടെ ഞെട്ടലിൽ നിന്ന് സിനിമാ ടെലിവിഷൻ താരങ്ങൾ ഇതുവരെയും മടങ്ങിവന്നിട്ടില്ല. തൊണ്ണൂറുകളിൽ പുരുഷന്മാരുടെ തട്ടകമായിരുന്ന ടെലിവിഷൻ മേഖലയിലേക്ക് രണ്ടായിരത്തിന്റെ ആരംഭത്തിൽ ചടുലതയോടെയാണ് സുബി കടന്നു വന്നത്.

കരൾ-ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ഫെബ്രുവരി 22-ന് രാവിലെ 10 മണിയോടെ കൊച്ചി രാജഗിരി ആശുപത്രിയിൽ വച്ചായിരുന്നു സുബി സുരേഷിന്റെ അന്ത്യം. ടെലിവിഷൻ ചാനലുകളിലും സ്റ്റേജ് ഷോകളിലുമായി സ്‌കിറ്റുകൾ അവതരിപ്പിച്ച് കോമഡി റോളുകളിൽ തിളങ്ങിയ താരമാണ് സുബി സുരേഷ്. കോമഡി പരമ്പരയിലൂടെയും സിനിമാലയിലൂടെയും സുബി സുരേഷ് പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറി. സൂര്യ ടിവിയിലെ കുട്ടിപ്പട്ടാളം എന്ന കൊച്ചുകുട്ടികളുടെ പരിപാടിയുടെ അവതാരകയായിരുന്നു സുബി. രാജസേനൻ സംവിധാനം ചെയ്ത കനക സിംഹാസനം എന്ന സിനിമയിലൂടെ 2006-ലാണ് സുബി സുരേഷ് ചലച്ചിത്രലോകത്തേയ്‌ക്ക് കടക്കുന്നത്.

എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയിലായിരുന്നു സുബിയുടെ ജനനം. തൃപ്പൂണിത്തുറ സർക്കാർ സ്‌കൂളിലും എറണാകുളം തുടർന്ന് സെന്റ് തെരേസാസിലുമായിരുന്നു കോളജ് വിദ്യാഭ്യാസം. സ്‌കൂൾ പഠനകാലത്തു നല്ലൊരു നർത്തകിയായിരുന്നു. ബ്രേക്ക് ഡാൻസായിരുന്നു സുബി പഠിച്ചത്. അതിലൂടെയാണ് വേദികളിലേക്കുള്ള അരങ്ങേറ്റം.

Tags: Subi Suresh
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies