എന്താണ് ഡയോക്സിൻ ? കൊച്ചിയെ കാത്തിരിക്കുന്നത് വലിയ ദുരന്തമോ?
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

എന്താണ് ഡയോക്സിൻ ? കൊച്ചിയെ കാത്തിരിക്കുന്നത് വലിയ ദുരന്തമോ?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 11, 2023, 04:45 pm IST
FacebookTwitterWhatsAppTelegram

ബ്രഹ്‌മപുരത്തെ മാലിന്യ പ്ലാന്റിലെ തീപിടിത്തം കൊച്ചിയെയാകമാനം ബാധിക്കാൻ പോകുന്ന വലിയ വിപത്താണെന്ന്് പരിസ്ഥിതി വിദഗ്ധർ. തീപിടിത്തിൽ അന്തരീക്ഷത്തിലേക്ക് വൻതോതിൽ വന്നുചേർന്ന വിഷവാതകമായ ഡയോക്സിൻ വലിയൊരു അളവിൽ പ്രദേശമാകെ പടർന്നു കഴിഞ്ഞുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. കാറ്റ് പോയിടത്തും വെള്ളം ഒഴുകുന്നിടത്തുമെല്ലാം ഡയോക്സിൻ ഹാനികരമായി മാറുമെന്നും ആണവ മാലിന്യം പോലെ തന്നെ അപകടമാണ് ബ്രഹ്‌മപുരത്തെ മാലിന്യ പ്ലാന്റിലെ തീപിടിത്തവുമെന്നും പരിസ്ഥിതി വിദഗ്ധർ പറയുന്നു.

സ്ഥിരമായ പാരിസ്ഥിതിക മലിനീകരണ ഘടകങ്ങളായ ഒരു കൂട്ടം രാസ സംയുക്തങ്ങളാണ് ഡയോക്സിനുകൾ. വളരെ വിഷലിപ്തമായ സംയുക്തങ്ങളാണ് ഇവ. ഇപ്പോഴുണ്ടായ തീപിടിത്തിൽ പുറത്തേക്ക് വ്യാപിച്ച ഡയോക്സിനെ ഇനി തിരിച്ചു പിടിക്കാനാവില്ല. അന്തരീക്ഷത്തിൽ എത്രയളവിൽ ഡയോക്സിനുകൾ വ്യാപിച്ചുവെന്ന് അറിയാൻ കഴിയില്ലെന്നും ശാസ്ത്രവിദഗ്ധർ പറയുന്നു. ഡയോക്സിന്റെ പ്രത്യാഘാതം വളരെ വലുതാണ്. കണ്ണെരിച്ചൽ, ശ്വാസതടസം, തൊലിപ്പുറത്തെ ചൊറിച്ചിൽ എന്നിവയാണ് ഡയോക്സിൻ ശ്വസിച്ചാലുണ്ടാകുന്ന സാധാരണ ലക്ഷണങ്ങൾ. ഇത് ശരീരത്തിന്റെ പ്രവർത്തനത്തെ സാരമായി ബാധിക്കുന്നു. ഇവ കാൻസർ, ആസ്മ, അലർജി പോലുള്ളവക്കും കാരണമായേക്കാമെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

രാസസംയുക്തങ്ങളായ ഡയോക്‌സിനുകൾ ഭാവിയിൽ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുമെന്ന് ആരോഗ്യവിദഗ്ധർ അറിയിക്കുന്നു. കുട്ടികളിലെ രോഗപ്രതിരോധ ശേഷി, സ്വാഭാവിക വളർച്ച എന്നിവയേയും ഈ വാതകം ബാധിക്കും. പതിവായി ഡയോക്‌സിനുകൾ കലർന്ന അന്തരീക്ഷത്തിൽ കഴിയുന്നവർക്ക് അർബുദസാധ്യതയും കൂടുതലാണെന്ന് പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. വളർന്ന് വരുന്ന ആൺകുട്ടികളിൽ ഉദ്ധാരണക്കുറവ്, പുരുഷ ഹോർമോണുകളുടെ കുറവ്, ഭ്രൂണത്തെ വഹിക്കാൻ ഗർഭപാത്രത്തിന് ശക്തിയില്ലാതെ ഇരിക്കുക, ക്രമമല്ലാത്ത ആർത്തവ ചക്രം, മുലപ്പാലിന്റെ കുറവ്, ചെറുപ്രായത്തിൽ വരുന്ന സ്തന അണ്ഡാശയ കാൻസർ വന്ധ്യത പ്രശ്‌നങ്ങൾ, എന്നിവയ്‌ക്കും ഡയോക്‌സിനുകൾ കാരണമാകും. ആസ്തമ ഇല്ലാത്ത കുട്ടികൾക്ക് പോലും ബ്രോങ്കൈറ്റിസ് സാധ്യത വർധിപ്പിക്കാൻ ഡയോക്‌സിനുകൾ കാരണമാകും.

2002-ൽ ബ്രഹ്‌മപുരത്ത് നടന്ന തീപിടിത്തിൽ നടത്തിയ പഠനത്തിൽ ഡയോക്സിൻ വലിയൊരു അളവിൽ അന്തരീക്ഷത്തിലുണ്ടെന്ന് കണ്ടെത്തിയിരുന്നു. പ്ലാന്റിൽ ബയോമൈനിങ് നടത്തിയിരിക്കണമെന്നത് കേന്ദ്ര നിയമമാണ്. 306 ടൺ മാലിന്യം ദിനംപ്രതി ബ്രഹ്‌മപുരത്ത് എത്തുന്നുണ്ട്. 4.25 ഏക്കറിൽ 5.59 ലക്ഷം ക്യൂബിക് മീറ്റർ മാലിന്യം ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. 2022 മെയ് മാസത്തിലാണ് ദേശീയ ഹരിത ട്രൈബ്യൂണലിന് മുന്നിൽ 28 ശതമാനം മാലിന്യം സംസ്‌കരിച്ചുവെന്ന് ചീഫ് സെക്രട്ടറി പറഞ്ഞത്.

പണ്ട് വിയറ്റ്നാം കമ്യൂണിസ്റ്റ് പോരാളികളെ കണ്ടെത്താനായി വനത്തിലെ മരങ്ങളുടെ ഇലകൾ പൊഴിക്കാൻ അമേരിക്കൻ സേന ഡയോക്സിൻ തളിച്ചിരുന്നു. അതിന്റെ പ്രത്യാഘാതം ഇന്നും വിയറ്റ്നാം ജനത നേരിടുന്നുണ്ട്. അമേരിക്കൻ സൈനികരുടെ മേലും ഡയോക്സിൻ പതിച്ചിരുന്നു. അവർക്ക് പിന്നീട് വൈകല്യമുള്ള കുട്ടികൾ ജനിക്കുമ്പോഴാണ് ഡയോക്സിൻ ദുരന്തം തിരിച്ചറിഞ്ഞതെന്നാണ് ശാസ്ത്രവിദഗ്ധർ പറയുന്നത്.

Tags: Brahmapuram Waste Plant
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

Latest News

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies