ബ്രഹ്‌മപുരം തികച്ചും അശാസ്ത്രീയവും അനധികൃതവും; മീഥേൻ വാതകത്തിൽ നിന്നും ഇനിയും തീപിടിക്കാനുള്ള സാധ്യത: കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ബ്രഹ്‌മപുരം തികച്ചും അശാസ്ത്രീയവും അനധികൃതവും; മീഥേൻ വാതകത്തിൽ നിന്നും ഇനിയും തീപിടിക്കാനുള്ള സാധ്യത: കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 12, 2023, 07:13 am IST
Facebook
Twitter
WhatsAppTelegram

എറണാകുളം: ബ്രഹ്‌മപുരത്തെ മാലിന്യ സംസ്‌കരണ സംവിധാനങ്ങൾ തികച്ചും അശാസ്ത്രീയവും അനധികൃതവുമെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ്. വേണ്ട മുൻകരുതലുകളൊ ആസൂത്രണമോ ഇല്ലാതെയാണ് കൊച്ചി നഗരസഭ മാലിന്യ നിക്ഷേപസംവിധാനം ഒരുക്കിയിട്ടുള്ളതെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ ഇടക്കാല റിപ്പോർട്ടിൽ പറയുന്നു.

കൊച്ചി നഗരസഭയുടെയും കരാർ ഏറ്റെടുത്ത കമ്പനിയുടെയും ഗുരുതര വീഴ്ചകൾ അക്കമിട്ട് നിരത്തുന്ന റിപ്പോർട്ടാണ് പുറത്ത് വന്നിരിക്കുന്നത്. ബ്രഹ്‌മപുരത്ത് ഉദ്യോഗസ്ഥർ പരിശോധനയ്‌ക്ക് എത്തുമ്പോൾ അഗ്‌നിരക്ഷാസേന തീയണയ്‌ക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു. 2016-ലെ ഖരമാലിന്യനിർമാർജന മാനേജ്‌മെന്റ് സംബന്ധിച്ച ചട്ടങ്ങളൊന്നും ബ്രഹ്‌മപുരത്ത് പാലിക്കപ്പെടുന്നില്ല. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതി പോലും ഇല്ലാതെയാണ് ബ്രഹ്‌മപുരം പ്രവർത്തിച്ചിരുന്നത്.

വേർതിരിക്കേണ്ട മാലിന്യങ്ങൾ അതുപൊലെ അവിടെ കൂട്ടിയിട്ടിരിക്കുകയാണ്. കൃത്യമായി വേർതിരിക്കാത്ത ജൈവമാലിന്യങ്ങളടക്കമുള്ളവ കുന്നു കൂടിയതിൽനിന്ന് മീഥേൻ വാതകം ഉണ്ടാകാനുള്ള സാധ്യത അവഗണിക്കാനാകില്ല. അതിനാൽ ഇനിയും തീപിടിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. കൂടാതെ സമീപത്തുള്ള ഇലക്ട്രിക് പോസ്റ്റുകളിൽനിന്ന് തീപ്പൊരി ഉയർന്ന് തീപിടിക്കാനുള്ള സാധ്യത ഇനിയും ഉണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

ആസൂത്രണമോ രൂപകല്പനയോ ഇല്ലാതെയാണ് ബ്രഹ്‌മപുരത്ത് മാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കപ്പെട്ടത്. ടാറിട്ടതോ കല്ലുകൾ പാകിയതോ ആയ വഴിയോ ഡ്രയ്നേജോ ഇവിടെ ഇല്ല. പ്രധാനപ്പെട്ട കെട്ടിടം നിലംപൊത്താറായ സ്ഥിതിയിലാണ്. കരാർക്കമ്പനിയായ ബെംഗളൂരുവിലെ സോൺട ഇൻഫ്രാടെക് പ്രൈവറ്റ് ലിമിറ്റഡ് മാലിന്യം നീക്കാനോ സംസ്‌കരിക്കാനോ ഉള്ള പ്രവർത്തനങ്ങൾ നടത്തിയിട്ടില്ല.
കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ ബെംഗളൂരുവിലെ റീജ്യണൽ ഡയറക്ടറേറ്റാണ് തീപിടുത്തത്തിന് ശേഷം ബ്രഹ്‌മപുരം സന്ദർശിച്ചത്.

 

Tags: Brhmapuram
Share
Tweet
SendShare

More News from this section

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

Latest News

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies