ചണ്ഡീഗഡ് : നവജാത ശിശുവിനെ കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. യമുനാനഗറിലെ പ്രതാപ് നഗർ പ്രദേശത്ത് കഴിഞ്ഞ ദിവസമാണ് നവജാത ശിശുവിനെ കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടിയെ ജഗധ്രി ആശുപത്രിയിലെ എൻഐസിയു വാർഡിലേക്ക് മാറ്റിയിരിക്കുകയാണ്.
കുഞ്ഞിനെ കണ്ടെത്തിയവർ വിവരം പോലീസിൽ അറിയിച്ചതോടെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. വിവരമറിഞ്ഞ് മെഡിക്കൽ സംഘവും സ്ഥലത്തെത്തി. പ്രാഥമിക ചികിത്സ നൽകിയ ശേഷം കുഞ്ഞിനെ ആശുപത്രിയിലേക്ക് മാറ്റി. കുട്ടി ആരോഗ്യവാനാണെന്ന് ജഗധ്രി ആശുപത്രിയിലെ എസ്എംഒ പ്രതാപ് നഗർ അറിയിച്ചു.
മാസങ്ങൾക്ക് മുൻപ് മുംബൈയിലെ മാഹിംമിലും സമാന കേസ് റിപ്പോർട്ട് ചെയ്തിരുന്നു. തുണി മാർക്കറ്റ് പ്രദേശത്തെ ചവറ്റുകുട്ടയിൽ നിന്ന് രണ്ട് ദിവസം പ്രായമുള്ള കുഞ്ഞിനെ കണ്ടെത്തിയിരുന്നു. ആ കേസിന്റെ അന്വേഷണം നടക്കുന്ന സാഹചര്യത്തിലാണ് അടുത്ത കേസും ഉണ്ടായിരിക്കുന്നത്.
Comments