ബെംഗളൂരു : മണ്ഡ്യ ജില്ലയിലെ പൊതു റാലിയിൽ പങ്കെടുത്ത് പ്രധാനമന്ത്രി. ബെംഗളൂരു-മൈസൂർ അതിവേഗ പാത നാടിന് സമർപ്പിച്ചു. 8,840 കോടി രൂപ മുതൽ മുടക്കിലാണ് 118 കിലോമീറ്റർ ദൈർഘ്യമുള്ള ഹൈവേയാണ് വികസിപ്പിച്ചിരിക്കുന്നത്. ബെംഗളൂരുവിനും മൈസൂരിനുമിടയിലുള്ള യാത്രാ ദൈർഘ്യം മൂന്ന് മണിക്കൂറിൽ നിന്ന് 75 മിനിട്ടായി ചുരുങ്ങും.
മേഖലയിലെ സാമൂഹിക സാമ്പത്തിക വികസനത്തിന് പാത ഉത്തേജനം നൽകും. ബെംഗളൂരു-മൈസൂർ അതിവേഗ പാത വരുന്നതോടെ യാത്ര ഒരു മണിക്കൂറായി കുറയുമെന്ന് കേന്ദ്ര ഉപരിതല ഗതാഗതാമന്ത്രി നിധിൻ ഗഡ്കരി അഭിപ്രായപ്പെട്ടു.
ദേശീയ പാത ഉദ്ഘാടനത്തിന് ശേഷം മണ്ഡ്യയിലെ പൊതു പരിപാടിയിലും റോഡ് ഷോയിലും പ്രധാനമന്ത്രി പങ്കെടുത്തു. കൂടാതെ, 16,000 കോടി രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനവും അദ്ദേഹം നിർവഹിക്കും.
Comments