ഏത് ​ഗോവിന്ദൻ വന്നാലും തൃശൂർ എടുത്തിരിക്കും; രാഷ്ട്രീയക്കളി ഞാൻ കളിക്കാറില്ല, എന്റേത് ദയയും കരുതലും കരുണയുമാണ്; ഇരട്ടച്ചങ്ക് ചമഞ്ഞു നടക്കുന്നത് ചില ഓട്ടച്ചങ്കുകൾ; തേക്കിൻ‌കാട് മൈതാനം ഇളക്കി മറിച്ച് സുരേഷ് ​ഗോപിയുടെ പ്രസം​ഗം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഏത് ​ഗോവിന്ദൻ വന്നാലും തൃശൂർ എടുത്തിരിക്കും; രാഷ്‌ട്രീയക്കളി ഞാൻ കളിക്കാറില്ല, എന്റേത് ദയയും കരുതലും കരുണയുമാണ്; ഇരട്ടച്ചങ്ക് ചമഞ്ഞു നടക്കുന്നത് ചില ഓട്ടച്ചങ്കുകൾ; തേക്കിൻ‌കാട് മൈതാനം ഇളക്കി മറിച്ച് സുരേഷ് ​ഗോപിയുടെ പ്രസം​ഗം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 12, 2023, 07:33 pm IST
Facebook
Twitter
WhatsAppTelegram

തൃശൂർ: തേക്കിൻകാട് മൈതാനിയെ ഇളക്കി മറിച്ച് നടൻ സുരേഷ് ​ഗോപി. തനിക്കെതിരെ വ്യാജ പ്രചാരണങ്ങൾ നടത്തുന്ന ഇടത്-വലത് രാഷ്‌ട്രീയക്കാർക്കും അവർക്ക് വേണ്ടി കൂലിയെഴുത്ത് നടത്തുന്ന മാദ്ധ്യമ പ്രവർത്തകർക്കും ശക്തമായ മറുപടിയാണ് സുരേഷ് ​ഗോപി നൽകിയത്. ജനങ്ങൾ തൃശൂർ തന്നാൽ ഹൃദയം കൊണ്ട് എടുത്തിരിക്കും. താൻ നടത്തുന്നത് രാഷ്‌ട്രീയ കളിയല്ല. തന്റേത് ദയയും കരണയും കരുതലുമാണ്. ​ചാരിറ്റിയല്ല രാഷ്‌ട്രീയ പ്രവർത്തനം എന്നു പറയുന്ന എം.വി ​ഗോവിന്ദൻ, നുണയും വഞ്ചനയും കള്ളത്തരവും രാഷ്‌ട്രീയ പ്രവർത്തനമാക്കരുതെന്നും സുരേഷ് ​ഗോപി തുറന്നടിച്ചു. ബ്രഹ്മപുരം വിഷയത്തിൽ കേരളാ സർക്കാർ കേന്ദ്രസർക്കാരിന്റെ സഹായം തേടണമെന്നും അദ്ദേഹം പറഞ്ഞു.

‘കേരളത്തിൽ വന്നതിന് അമിത്ഷാ ജിയ്‌ക്ക് നന്ദി. തേക്കിൻകാട് മൈതാനിയിൽ കൂടിയിട്ടുള്ള ജനങ്ങൾ കേരളത്തിന്റെ ഒരു ചെറിയ പ്രതീകമാണ്. കേരളത്തിന് വേണ്ടി ഞാൻ അമിത്ഷായെ സ്വാ​ഗതം ചെയ്യുന്നു. കൃത്യ സമയത്താണ് അമിത് ഷാ കേരളത്തിൽ എത്തിയിരിക്കുന്നത്. ബ്രഹ്മപുരം ഇന്നലത്തെയും ഇന്നത്തെയും മാത്രം ആയിരിക്കട്ടെ, നാളത്തെ ആകാതിരിക്കട്ടെ. ഇവിടം ഭരിക്കുന്ന സർക്കാരിന് ബ്രഹ്മപുരത്ത് ഒന്നും ചെയ്യാൻ സാധിക്കുന്നില്ലെങ്കിൽ കേന്ദ്രസർക്കാരിനോട് സഹായം അഭ്യർത്ഥിക്കുകയാണ് വേണ്ടത്. കേന്ദ്രത്തിന്റെ സഹായം ചങ്കൂറ്റത്തോടെ കേരള സർക്കാർ തേടണം. അത് കൊച്ചിയിലെ ജനങ്ങൾക്ക് വേണ്ടിയാണ്’.

‘2019-ൽ അമിത് ഷാ തൃശൂരിൽ വന്ന് ജനങ്ങളെ അഭിസംബോധന ചെയ്ത മടങ്ങിയപ്പോൾ എന്നെ ആശ്ലേശിച്ചതിന്റെ ഫലമായി എന്റെ ഹൃദയത്തിൽ നിന്നു വന്ന അപേക്ഷയായിരുന്നു ഈ തൃശൂർ എനിക്ക് വേണം, ഈ തൃശൂർ നിങ്ങളെനിക്ക് തരണം, ഈ തൃശൂർ ഞാനിങ്ങ് എടുക്കുവാ എന്നത്. ഏത് ഗോവിന്ദൻ വന്നാലും ശരി, തൃശൂർ ഇനിയും ഞാൻ എടുക്കും. ഹൃദയം കൊണ്ട് ആവശ്യപ്പെടുകയാണ് തൃശൂർക്കാരോട്, നിങ്ങളെനിക്ക് തൃശൂർ തരണം. നിങ്ങൾ തന്നാൽ ഞാൻ എടുക്കും, എടുത്താൽ വലിയ മാറ്റങ്ങൾ ഉണ്ടാകും. എനിക്ക് അറിയാം എന്റെ ഈ വാക്കുകൾ ചിലർ ട്രോളാൻ നിൽപ്പുണ്ട്. കോടിക്കണക്കിന് രൂപ ചിലവാക്കി കേരള സർക്കാർ നിയോ​ഗിച്ചിരിക്കുന്ന ചില അന്തം കമ്മികളായ കൂലി എഴുത്താകാർ ഇവിടുണ്ട്. ചില ചൊറിയൻ മാക്രി കൂട്ടങ്ങൾ എന്റെ വാക്കുകളെ ട്രോളാൻ കാത്തിരുപ്പുണ്ട്. അന്ന് ട്രോളിയ ഈ വരികൾ ഒരു രാഷ്‌ട്രീയ പ്രവർത്തകൻ എന്ന നിലയിൽ എനിക്കൊരു ടാ​ഗ് ലൈനായി മാറി. നിങ്ങളിനിയും എന്നെ വളർത്തണം’.

‘ഞാൻ ആരെയും ദ്രോഹിക്കാൻ പോകാറില്ല. പറയുന്ന കാര്യങ്ങൾ വ്യക്തമായി തന്നെയാണ് പറയുന്നത്. ഈ അടുത്തിടെ പ്രാർത്ഥനയുടെ കാര്യം പറഞ്ഞു. ദൈവത്തിലും പ്രാർത്ഥനയിലും ഒന്നും വിശ്വാസമില്ലാതെ ചിലർ വിശ്വാസികളുടെ വേഷം അണിഞ്ഞ് വിശ്വാസികളുടെ കൂടെ നിന്ന് തിരിഞ്ഞു കൊത്തി. ഈ കോമരങ്ങളെയാണ് ഞാൻ ശപിക്കുമെന്ന് പറഞ്ഞത്. അത് ചിലർ നിരീശ്വര വാദികൾക്കെതിരായി ചിത്രീകരിച്ചു. ചാരിറ്റി എന്നത് രാഷ്‌ട്രീയമാക്കാൻ പാടില്ല എങ്കിൽ, ഗോവിന്ദൻ ആദ്യം നുണയും വഞ്ചനയും കള്ളത്തരവും രാഷ്‌ട്രീയ പ്രവർത്തനമാക്കുന്നത് നിർത്തണം. ഇരട്ട ചങ്കുണ്ടായത് ലേലത്തിലാണ്. അതിന് ശേഷം വന്നതെല്ലാം വെറും ഓട്ട ചങ്കുകളാണ്. ഇപ്പോൾ ചില ഓട്ട ചങ്കുകൾ ഇരട്ട ചങ്ക് ചമഞ്ഞു നടക്കുന്നുണ്ട്. ഭാരതത്തിന്റെ നരേന്ദ്രൻ കേരളം എടുത്തിരിക്കും എന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ കേരളം എടുത്തിരിക്കും. ഒരു സംശയും വേണ്ട. അത് എന്ന് എടുക്കും എന്നുള്ളത് ഇവിടുത്തെ സർക്കാരിന്റെ ചെയ്തികൾ പോലിരിക്കും’.

‘പിണറായി സർക്കാർ ജനങ്ങളോട് ചെയ്ത നെറികേട് ജനങ്ങൾ മറക്കില്ല. 2024-ൽ ഞാൻ തൃശൂരിലെ സ്ഥാനാർത്ഥിയായാൽ ഈ തൃശൂർ ഞാൻ എടുക്കും. ബിജെപിയുടെ വിജയം മാത്രമല്ല പ്രധാനം, കേരള ജനതയുടെ അടിത്തറ ഇളക്കിയ കമ്യൂണിസ്റ്റ് പാർട്ടിയുടെ അടിത്തറയാണ് ഇളക്കുക എന്നതാണ് പ്രധാനം. ചില കാര്യങ്ങൾ അമിത് ഷാജിയുടെ ശ്രദ്ധയിൽപ്പെടുത്തുകയാണ്. കോപ്പറേറ്റീവ് ബാങ്കുകൾക്കെരിരെ ആയിരം പരാതികളാണ് എനിക്ക് ലഭിച്ചിട്ടുള്ളത്. അധ്വാനിച്ചുണ്ടാക്കിയ കാശ് ഇത്തരം ബാങ്കുകളിൽ കൊണ്ടിട്ട് ദുരിതം അനുഭവിക്കുന്ന കുറേ മനുഷ്യരുണ്ട്. അവരും ഈ ജനതയുടെ ഭാഗമാണ്. തൃശൂരിൽ തന്നെ ചികിത്സയ്‌ക്കായി സ്വന്തം പണം എടുക്കാൻ പോയ രണ്ട് കുടുംബങ്ങൾക്കാണ് പണം നൽകാതിരുന്നത്. നിങ്ങളെ വിശ്വസിച്ച് ജനങ്ങൾ ഏൽപ്പിച്ച പണം എന്തുകൊണ്ടാണ് തിരിച്ചു കൊടുക്കാൻ മടി കണിക്കുന്നത്. ഇതിന് പരിഹാരം കാണണമെന്ന് ഞാൻ അമിത്ഷായോട് അഭ്യർത്ഥിക്കുന്നു. കാരണം പാവങ്ങളുടെ ചോരയാണ് ഈ പണം. ഞാൻ രാഷ്‌ട്രീയമല്ല കളിക്കുന്നത്. എന്റേത് ദയയാണ്, കരുതലാണ്, കരുണയാണ്’- എന്ന് സുരേഷ് ​ഗോപി പറഞ്ഞു.

 

 

 

 

Tags: BJPSuresh GopiTrissur
Share
Tweet
SendShare

More News from this section

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

Latest News

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്; നട തുറക്കുന്ന ദിവസം മാത്രം 30,000 പേര്‍ക്ക് ബുക്കിങ്

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാട്: പിണറായി വിജയനെ ചോദ്യം ചെയ്യാന്‍ ഇ.ഡി; അടുത്ത ആഴ്ച ഹാജരാകണം

മുംബൈയിൽ ഒന്നരവയസ്സുകാരന്റെ മരണം; അയൽവാസിയായ 10 വയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ

ഇരട്ട ചക്രവാതച്ചുഴിയും ന്യൂനമര്‍ദ്ദപാത്തിയും; സംസ്ഥാനത്ത് മഴ ശക്തമാകും; ഇന്ന് എല്ലാ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മലയോര മേഖലകളിലും ജാഗ്രതാ നിര്‍ദ്ദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies