'മമ്മൂട്ടിയും, മോഹൻലാലുമൊക്കെ നല്ല ആശാരിമാരാണ്, ദൈവമേ എന്നെയും ഒരു നല്ല ആശാരിയാക്കി മാറ്റണമേ' ;ഹരീഷ് പേരാടി
Friday, October 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘മമ്മൂട്ടിയും, മോഹൻലാലുമൊക്കെ നല്ല ആശാരിമാരാണ്, ദൈവമേ എന്നെയും ഒരു നല്ല ആശാരിയാക്കി മാറ്റണമേ’ ;ഹരീഷ് പേരാടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 14, 2023, 10:38 am IST
Facebook
Twitter
WhatsAppTelegram

ഇന്ത്യയുടെ അഭിമാനം കൊടുമുടിയിലേറിയ നിമിഷമായിരുന്നു ഓസ്‌കർ ദിനം. രാജ്യത്തെ 130 കോടി ജനങ്ങളും ഓരേ പോലെ ഒരേ നിമിഷം ആഹ്ലാദ തിമിർപ്പിലായ സമയമായിരുന്നു അത്. 95-ാമത് ഓസ്‌കർ അവാർഡിൽ ഒരിജിനൽ സോംഗ് വിഭാഗത്തിൽ ആർആർആറിലെ നാട്ടു നാട്ടുവിന് പുരസ്‌കാരം ലഭിച്ചതിന് പിന്നാലെ സംഗീത സംവിധായകൻ കീരവാണി വേദിയിൽ പറഞ്ഞ വാക്കുകൾ ഏറെ ശ്രദ്ധ നേടിയിരുന്നു.

ഇത്തരമൊരു വേദി സ്വപ്‌നം കണ്ടിരുന്നതാണെന്നും അത് യാഥാർത്ഥ്യമാകാൻ ഒപ്പം നിന്ന ഏവർക്കും നന്ദിയും അദ്ദേഹം പറഞ്ഞു. കൂടാതെ തന്റെ കുട്ടിക്കാലത്ത് വളർന്നത് ‘കാർപെന്റേഴ്‌സിനെ’ കേട്ടികൊണ്ടായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. എന്നാൽ കീരവാണി പറഞ്ഞ കാർപെന്റേഴ്‌സ് എന്ന വാക്ക് പലരും മനസിലാക്കിയത് മറ്റൊരു രീതിയിലായിരുന്നു. കാർപെന്റേഴ്‌സിനെ ആശാരിമാരെന്നാണ് പലരും വിവർത്തനം ചെയ്തത്. എന്നാൽ കീരവാണി പറഞ്ഞ ‘കാർപെന്റേഴ്‌സ്’ വെസ്റ്റേൺ മ്യൂസിക് ബാൻഡിനെ കുറിച്ചായിരുന്നു. സംഭവത്തിന് പിന്നാലെ ഇത് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുകയുമുണ്ടായി.

വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടൻ ഹരീഷ് പേരാടി. സംഗീതത്തിലെ അളവും തൂക്കവും കൃത്യമായി അറിയുന്നവർ തന്നെയാണ് സംഗീതത്തിലെ പെരുന്തച്ചന്മാർ.. കാർപെന്റേഴ്‌സ് എന്ന സംഗീത ബാൻഡിന് ആ പേര് വരാനുള്ള ക്രിയാത്മകമായ കാരണം പോലും ചിലപ്പോൾ അതായിരിക്കാം എന്നാണ് ഹരീഷ് ഫേസ്ബുക്കിൽ കുറിച്ചത്.

ഫേസ്ബുക്ക് പോസ്റ്റ്:

‘Carpenters-നെ ആശാരിമാർ എന്ന് വിളിക്കുന്നത് ലോകത്തിലെ ആദ്യ സംഭവമൊന്നുമല്ല..സംഗീതത്തിലെ അളവും തൂക്കവും കൃത്യമായി അറിയുന്നവർ തന്നെയാണ് സംഗീതത്തിലെ പംരുന്തച്ചന്മാർ.. Carpenters എന്ന സംഗീത ബാൻഡിന് ആ പേര് വരാനുള്ള ക്രിയാത്മകമായ കാരണം പോലും ചിലപ്പോൾ അതായിരിക്കാം… എനിക്കറിയില്ല..എന്തായാലും മലയാളത്തിലെ ഒരു പുതിയ സംഗീത കൂട്ടായ്മയ്‌ക്ക് ഇരു കൈയും നീട്ടി സ്വീകരിക്കാൻ പറ്റുന്ന പേരാണ് ‘ആശാരിമാർ’ അല്ലെങ്കിൽ ‘പെരുന്തച്ചന്മാർ’…

എന്റെ അഭിപ്രായത്തിൽ കീരവാണിയും എആർ റഹ്‌മാനും, അമിതാഭ് ബച്ചനും, രജനികാന്തും, കമലഹാസനും, മമ്മൂട്ടിയും, മോഹൻലാലുമൊക്കെ അവരവരുടെ മേഖലയിലെ നല്ല ആശാരിമാരാണ്…അളവും തൂക്കവും അറിയുന്ന നിർമ്മാണത്തിന്റെ സൗന്ദര്യ ശാസ്ത്രമറിയുന്ന പെരുന്തച്ചന്മാർ.. മാദ്ധ്യമ പ്രവർത്തകരുടെ ഒരു ചെറിയ തെറ്റ്.. ഒരു വലിയ ശരിയിലേക്ക് വിരൽ ചൂണ്ടുന്നു. ദൈവമേ എന്നെയും ഒരു നല്ല ആശാരിയാക്കി മാറ്റണമേ’

Tags: KeeravaniCarpenters
Share
Tweet
SendShare

More News from this section

ഏഷ്യൻ ഗെയിംസ് താരങ്ങൾക്ക് ഡൽഹിയിൽ അത്താഴവിരുന്നൊരുക്കി കേന്ദ്രമന്ത്രി സുരേഷ് ഗോപി

‘വീട്ടിൽ പോയി പറയൂ’; കനത്തതോൽവിക്ക് കാരണമായി;പിണറായിക്കെതിരെ സിപിഎമ്മിൽ വിമർശനം; ഏകപക്ഷീയ നടപടികൾ തിരിച്ചടിയായി, ഭരണത്തിൽ പാർട്ടി തകർന്നെന്ന് ജില്ലാ കമ്മിറ്റി

കണ്ണൂരിൽ ബൈക്കിൽ കാറിടിച്ച് അപകടം; സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ മരിച്ചു

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രസവശസ്ത്രക്രിയയ്‌ക്കു പിന്നാലെ നവജാതശിശു മരിച്ചു; ചികിത്സപ്പിഴവെന്ന് ബന്ധുക്കള്‍

യുപിയില്‍ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ സജീവമാക്കി ബിജെപി; പ്രധാനമന്ത്രി ഒക്ടോബര്‍ 25ന് വാരാണസിയില്‍

സ്വര്‍ണം പണയം വയ്‌ക്കാന്‍ നല്‍കിയില്ല; കാറളത്ത് വയോധികയെ കൊലപ്പെടുത്തിയ കേസില്‍ 58കാരന്‍ അറസ്റ്റില്‍

Latest News

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

അമേരിക്കയിലെ സ്കൂളിൽ വെടിവെപ്പ്; മൂന്ന് കുട്ടികളടക്കം അഞ്ച് മരണം, അക്രമി കൊല്ലപ്പെട്ടതായി സൂചന

ഭീകരവാദത്തിനെതിരെ വിട്ടുവീഴ്ചയില്ല; ഇന്ത്യയുടെ മറുപടി ഇനി കൂടുതല്‍ ശക്തമാക്കും; പാകിസ്ഥാന് മുന്നറിയിപ്പുമായി രാജ്‌നാഥ് സിങ്

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ആതിഖ് അഹമ്മദ് എന്ന മാഫിയയുടെ കൈയേറ്റഭൂമിയില്‍ പാവങ്ങള്‍ക്ക് 602 വീടുകള്‍; പ്രദേശത്തിന്റെ പേര് ശ്രീകൃഷ്ണപുരിയാക്കി യോഗി സര്‍ക്കാര്‍

പ്രതിരോധ മേഖലയില്‍ വന്‍ കരാറുകള്‍; 4,106 കോടി രൂപയുടെ ഉപകരണങ്ങള്‍ സ്വന്തമാക്കാന്‍ ഇന്ത്യ

അമ്മൂമ്മയുടെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ച കേസ്; ഒളിവിലായിരുന്ന മകള്‍ അശ്വതി അച്ചു പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies