ന്യൂഡൽഹി: ഏഷ്യയിലെ ആദ്യ വനിത ലോക്കോ പൈലറ്റായ സുലേഖ യാദവിന്റെ തൊപ്പിയിൽ മറ്റൊരു പൊൻ തൂവൽ കൂടി. ഇന്ത്യൻ റെയിൽവേയുടെ അഭിമാനമായ വന്ദേഭാരത് എക്സ്പ്രസ് ഓടിക്കുന്ന ആദ്യ വനിതയായി സുലേഖ. സോളാപൂരിൽ നിന്ന് ഛത്രപതി ശിവജി മഹാരാജ് ടെർമിനൽവരെയാണ് സുലേഖ സർവ്വീസ് നടത്തിയത്.
അത്യാധുനിക ട്രെയിനായ വന്ദേഭാരത് പ്രവർത്തിപ്പിക്കാൻ അവസരം ലഭിച്ചതിലെ കൃതജ്ഞത സുലേഖ പങ്കുവെച്ചു. റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് സുലേഖയെ പ്രശംസിച്ച് ട്വീറ്റ് ചെയ്യുകയും ചെയ്തു.
സോനാബായിയുടെയും രാമചന്ദ്ര ഭോസാലെയുടെയും മകളായി 1965 സെപ്റ്റംബർ 2 ന് മഹാരാഷ്ട്രയിലെ സത്താറയിലാണ് സുരേഖ ജനിച്ചത്. 1988-ൽ സുരേഖ ഇന്ത്യയിലെ ആദ്യത്തെ വനിതാ ട്രെയിൻ ഡ്രൈവറായി മാറി, സുരേഖക്ക് സംസ്ഥാന-ദേശീയ തലങ്ങളിൽ നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട്.
Comments