ഇസ്ലാമാബാദ്: ബലൂചിസ്ഥാനിൽ വീണ്ടും ബോംബ് സ്‌ഫോടനം. ബലൂചിസ്ഥാനിലെ ഖൂസ്ദാർ നഗരത്തിലാണ് സ്‌ഫോടനമുണ്ടായത്. സംഭവത്തിൽ രണ്ട് പേർ കൊല്ലപ്പെടുകയും ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെുത്തിട്ടില്ല.
വാഹനത്തിന് നേരെ അക്രമി ബോബെറിയുകയായിരുന്നു എന്ന് ഡെപ്യൂട്ടി കമ്മീഷ്ണർ ഖുദാർ പറഞ്ഞു. സാധാരണ പൗരന്മാരെ ലക്ഷ്യമിട്ടുകൊണ്ടാണ് ആക്രമണം ഉണ്ടായിരിക്കുന്നതെന്നും പ്രവിശ്യയിലെ സമാധാന അന്തരീക്ഷം തകർക്കാനുള്ള ഒരു നീക്കവും സർക്കാർ വെച്ചുപൊറുപ്പിക്കില്ലെന്നും ബലൂചിസ്ഥാൻ മുഖ്യമന്ത്രി അബ്ദുൾ ഖുദ്ദാസ് ബിസെൻഞ്ചൊ പ്രതികരിച്ചു.
ഫെബ്രുവരിയിൽ ബലൂചിസ്ഥാനിലെ കോഹലു ജില്ലയിൽ സമാന രീതിയിലുള്ള സ്‌ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. സംഭവത്തിൽ സുരക്ഷാ സേനയിലെ രണ്ട് ഉദ്യോഗസ്ഥർ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
സംഭവത്തിന് പിന്നിൽ പാക് താലീബാനാണെന്നാണ് നിഗമനം. ഭീകര സംഘടനയുമായി പാക് സർക്കാർ ഒപ്പിട്ടിരുന്ന വെടിനിർത്തൽ കരാറിന്റെ കാലാവധി 2021-ൽ അവസാനിച്ചിരുന്നു. ശേഷം അക്രമണ പരമ്പരകളാണ് പാകിസ്താനിൽ താലീബാൻ അഴിച്ചുവിട്ടത്.















