കോഴിക്കോട്: കുറ്റ്യാടിയിൽ ചികിത്സയ്ക്കിടെ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയ സർക്കാർ ഡോക്ടർ അറസ്റ്റിൽ. കുറ്റ്യാടി താലൂക്ക് ആശുപത്രിയിലെ ഡോക്ടർ ബിബിനാണ് അറസ്റ്റിലായത്. ഡ്യൂട്ടി സമത്ത് ഇയാൾ മദ്യപിച്ചിരുന്നതായും പരാതി ഉയരുന്നുണ്ട്.
കഴിഞ്ഞ ദിവസമാണ് സംഭവം. പരിശോധനയ്ക്കെത്തിയ യുവതികളുടെ ശരീരഭാഗങ്ങളിൽ സ്പർശിച്ചെന്നാണ് പരാതി. തുടർന്ന് യുവതികൾ പ്രദേശത്തെ രാഷ്ട്രീയ പ്രവർത്തകരെ പരാതി അറിയിച്ചു. പിന്നാലെ ഡോക്ടർക്കെതിരെ പോലീസിലും പരാതി നൽകി. മൂന്ന് പേർ നൽകിയ പരാതിയിലാണ് പോലീസ് നടപടി.
Comments