വേനൽക്കാലത്ത് വെള്ളരിക്ക ജ്യൂസ് കുടിയ്ക്കാം; അറിയാം ഈ പാനീയത്തിന്റെ ആരോഗ്യ ഗുണങ്ങൾ
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

വേനൽക്കാലത്ത് വെള്ളരിക്ക ജ്യൂസ് കുടിയ്‌ക്കാം; അറിയാം ഈ പാനീയത്തിന്റെ ആരോഗ്യ ഗുണങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 15, 2023, 04:30 pm IST
FacebookTwitterWhatsAppTelegram

വേനൽക്കാലം കുറച്ച് കഠിനമായ കാലാവസ്ഥയാണ്. ഈ സമയത്ത് നമ്മൾ ധാരാളം വെള്ളം കുടിക്കണം, ഭക്ഷണത്തിൽ ജലാംശം അടങ്ങിയിട്ടുള്ള പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തണ്ടേത് അത്യാവശ്യമാണ്. വേനൽക്കാലത്ത് ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ പറ്റിയ ഒരു പച്ചക്കറിയാണ് വെള്ളരിക്ക. വെള്ളരിക്കയിൽ 95 ശതമാനവും വെള്ളമാണ്. ശരീരത്തിൽ ജലാംശം നിലനിർത്താൻ ഇത് സഹായകരമാണ്. ഉയർന്ന പോഷകഗുണമുള്ളതും ജലാംശം ധാരാളമായി അടങ്ങിയതുമായ വെള്ളരിക്ക ജ്യൂസ് വേനൽക്കാലത്ത് ശരീര ആരോഗ്യത്തിന് അനുയോജ്യമായ പാനീയമാണ്.

വിശപ്പും ദാഹവുമെല്ലാം പെട്ടെന്ന് മാറാൻ വെള്ളരിക്ക ജ്യൂസ് കുടിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്. കുറഞ്ഞ കലോറിയും ഉയർന്ന ജലാംശവുമുള്ള വെള്ളരിക്ക ജ്യൂസ് ശരീരഭാരം കുറയ്‌ക്കാനും ദഹനത്തിനും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്‌ക്കാനും കാൻസറിൽ നിന്ന് സംരക്ഷിക്കാനും സഹായിക്കുന്നതിലൂടെ ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യും.

ഫൈബർ, വിറ്റാമിൻ കെ, വിറ്റാമിൻ സി, മഗ്നീഷ്യം, കാത്സ്യം, ഇരുമ്പ്, ഫോസ്ഫറസ്, സിങ്ക് തുടങ്ങി ധാരാളം പോഷകങ്ങൾ വെള്ളരിക്കയിൽ അടങ്ങിയിട്ടുണ്ട്. ശരീരഭാരം കുറയ്‌ക്കാൻ ആഗ്രഹിക്കുന്നവർക്ക് വെള്ളരിക്ക ഡയറ്റിൽ ധാരാളമായി ഉൾപ്പെടുത്താവുന്നതാണ്. വെള്ളരിക്കയിൽ അടങ്ങിയിട്ടുള്ള നാരുകൾ ഭക്ഷണം ദഹനനാളത്തിലൂടെ വേഗത്തിൽ കടന്നുപോകാൻ അനുവദിക്കുന്നു. ഉയർന്ന ഫൈബർ കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കാനും ഹൃദയ സംബന്ധമായ അസുഖങ്ങൾ തടയാനും സഹായിക്കും ദഹനസംബന്ധമായ പ്രശ്‌നങ്ങൾ, നെഞ്ചെരിച്ചിൽ, അസിഡിറ്റി, അൾസർ, മലബന്ധം എന്നിവ ഒഴിവാക്കാൻ വെള്ളരിക്ക അടങ്ങിയ ലഘുഭക്ഷണങ്ങൾ ധാരാളം കഴിക്കുന്നത് ഏറെ നല്ലതാണ്.

നിർജലീകരണവും വെള്ളത്തിന്റെ അളവ് കുറയുന്നതും ദഹനത്തിനും മലബന്ധത്തിനുമുള്ള പ്രശ്നങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. വെള്ളരിക്ക ജ്യൂസിൽ വെള്ളവും നാരുകളും കൂടുതലുള്ളതിനാൽ മലബന്ധം തടയാനും മലവിസർജനം മെച്ചപ്പെടുത്താനും കഴിയും. വണ്ണം കുറയ്‌ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഡയറ്റിൽ ഉൾപ്പെടുത്താവുന്ന ഒന്നാണ് വെള്ളരിക്ക. കലോറി വളരെ കുറഞ്ഞ, ഫൈബർ ധാരാളം അടങ്ങിയ വെള്ളരിക്ക വിശപ്പിനെ നിയന്ത്രിക്കാൻ സഹായിക്കും. അതുവഴി ശരീരഭാരം കുറയ്‌ക്കാൻ കഴിയും.

വെളളരിക്ക ജ്യൂസ് എങ്ങനെ വീട്ടിൽ തയ്യാറാക്കാമെന്ന് നോക്കിയാലോ?
മീഡിയം വലിപ്പത്തിലുള്ള വെള്ളരിക്ക- 3 എണ്ണം എടുക്കുക. വെള്ളം- ഒരു കപ്പ്. നാരങ്ങ നീര്- 1 ടീസ്പൂൺ

ഇനി തയ്യാറാക്കുന്ന വിധം:
വെള്ളരിക്കയുടെ തൊലി കളഞ്ഞശേഷം ചെറിയ കഷ്ണങ്ങളാക്കി മുറിക്കുക.എന്നിട്ട് മിക്‌സി ജാറിലാക്കിയശേഷം 2 മിനിറ്റ് അരയ്‌ക്കുക. ജ്യൂസ് അരിച്ചെടുക്കുക. ഇതിലേക്ക് കുറച്ച് വെളളവും നാരങ്ങ നീരും ചേർക്കുക. ഫ്രിഡ്ജിൽ വെച്ച് ഏതാനും മണിക്കൂറുകൾ സൂക്ഷിച്ചശേഷം വെള്ളരിക്ക ജ്യൂസ് കുടിക്കുക.

ShareTweetSendShare

More News from this section

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

Latest News

സ്കൂളിൽ കൊണ്ടുപോകുന്നതിനിടെ 14കാരിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവർ അബ്ദുൽ റഷീദിന് ആറ് വർഷം കഠിന തടവ്

വനിത മാധ്യമ പ്രവർത്തകയെ ആക്രമിച്ച് പാറ്റക്കൂട്ടം; അശ്ലീല പ്രദർശനവും: ടൈംസ് നൗ സംഘത്തിനും മർദനം; റിപ്പോർട്ടറുടെ വാച്ചും, മൊബൈൽ ഫോണും തട്ടിയെടുത്തു

ജമാ അത്തെ ഇസ്ലാമി, സിഖ്സ് ഫോർ ജസ്റ്റിസ്…. പ്രതിഷേധത്തിന്  പിന്നിലെ രാജ്യവിരുദ്ധ അജണ്ടകൾ  മറനീക്കി പുറത്തുവരുന്നു; ധനസഹായം പ്രഖ്യാപിച്ച് ഗുർപത്‌വന്ത് സിങ് പന്നു

രാമനേയും സനാതന ധർമ്മത്തെയും നിരന്തരം വിമർശിക്കുന്ന എ. ജി ഒലീനയെ രാമായണ പ്രഭാഷണത്തിന് ക്ഷണിച്ചത് എന്തിന്? ദേവസ്വം ബോർഡിനെതിരെ വി.എച്ച്.പി

നടുറോഡിൽ യുവതിയുടെ കൈ വെട്ടി മാറ്റി; രണ്ടാം ഭർത്താവിനായി തെരച്ചിൽ

നീറ്റ് ഉൾപ്പെടെ എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാൻ സർക്കാർ തയ്യാർ; പ്രതിപക്ഷത്തിന്റേത് ജനാധിപത്യവിരുദ്ധ സമീപനം: ജെ.പി. നദ്ദ

അമ്മയെയും രണ്ട് മക്കളെയും കാണാതായിട്ട് അഞ്ച് ദിവസം; വീട്ടിൽ നിന്നും ഇറങ്ങിയത് സ്വന്തം കാറിൽ; അവസാനമായി കണ്ടത് തെന്മലയിൽ

വെമ്പായം ബാറിലെ സംഘർഷം; പെട്രോളൊഴിച്ച് തീകൊളുത്തിയ അനീഷും മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies