ഇടുക്കി: ശൈശവ വിവാഹം ചെയ്ത നാൽപത്തി അഞ്ചുകാരൻ പോലീസ് പിടിയിൽ. ഇടമലക്കുടി, കണ്ടത്തുകുടി ഊരിലെ രാമൻ ആണ് പിടിയിലായത്. സംഭവത്തിൽ പ്രതിക്കെതിരെ പോക്സോ നിയമപ്രകാരം കേസ് എടുത്തിരിരുന്നു. തുടർന്ന് ഒളിവിലായിരുന്ന പ്രതിയെ മൂന്നാർ പൊലീസ് ഇടമലക്കുടിയിലെത്തിയാണ് കസ്റ്റഡിയിൽ എടുത്തത്.
കഴിഞ്ഞ ജനുവരിയിലായിരുന്നു പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രതി ശൈശവവിവാഹം ചെയ്തത്. വിവാഹിതനും പ്രായപൂർത്തിയായ രണ്ടു കുട്ടികളുടെ പിതാവുമായിരുന്നു ഇയാൾ. വിവാഹത്തെ തുടർന്ന് പ്രതിയും പെൺകുട്ടിയും ഒളിവിലായിരുന്നു. വിവരം പുറത്തറിഞ്ഞ് ഇടമലക്കുടിയിലെത്തിയ പോലീസ് പെൺകുട്ടിയെ കണ്ടെത്തുകയും സുരക്ഷിത കേന്ദ്രത്തിൽ മാറ്റുകയുമായിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിക്കായി തെരച്ചിൽ സജീവമാക്കിയത്.
വിവിധ സ്ഥലങ്ങളിൽ മാറിമാറി താമസിച്ചു വരികയായിരുന്നു പ്രതി. ഇയാൾ ഇടമലക്കുടിയിൽ ഉണ്ടെന്നുള്ള വിവരം ലഭിച്ചതിനെ തുടർന്നാണ് മൂന്നാർ പോലീസ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്.
Comments