ന്യൂഡൽഹി: ആരോഗ്യരംഗത്ത് സുപ്രധാന നേട്ടം കൈവരിച്ച ദില്ലി എയിംസിലെ അധികൃതരെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അമ്മയുടെ ഉദരത്തിൽ കുഞ്ഞിന്റെ ഒരു മുന്തിരിയുടെ വലിപ്പമുള്ള ഹൃദയത്തിലെ ശസ്ത്രക്രിയ വെറും 90 സെക്കൻഡുകൾ കൊണ്ടാണ് പൂർത്തീകരിച്ചത്. ഈ ദൗത്യം വിജയകരമായി പൂർത്തീകരിച്ചതിനാലാണ് എയിംസിലെ ഡോക്ടർമാരെ അദ്ദേഹം പ്രശംസിച്ചത്. ട്വിറ്ററിലൂടെയാണ് മോദി അഭിനന്ദനം അറിയിച്ചത്.
കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയുടെ ട്വീറ്റ് റീട്വീറ്റ് ചെയ്തുകൊണ്ടാണ് പ്രധാനമന്ത്രി ആരോഗ്യപ്രവർത്തകരെ അഭിനന്ദിച്ചത്. “ഇന്ത്യയിലെ ഡോക്ടർമാരുടെ വൈദഗ്ധ്യത്തിനും നൂതനത്വത്തിനും അഭിനന്ദനങ്ങൾ.” കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയുടെ ട്വീറ്റ് ഉദ്ധരിച്ച് പ്രധാനമന്ത്രി മോദി ട്വീറ്റ് ചെയ്തു.
കഴിഞ്ഞ ദിവസമാണ് ബലൂൺ ഡൈലേഷൻ ശസ്ത്രക്രിയ എയിംസിലെ വിദഗ്ധ സംഘം വിജയകരമായി ചെയ്തത്. 28 വയസുള്ള അമ്മയുടെ വയറിലൂടെയാണ് ശസ്ത്രക്രിയ നടത്തിയത്. തുടർച്ചയായി മൂന്ന് തവണ ഗർഭം അലസിയതിന് ശേഷം ലഭിച്ച കുഞ്ഞാണ് ഇതെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു.
കുഞ്ഞിന്റെ ഹൃദയാരോഗ്യത്തിൽ ഡോക്ടർമാർ സംശയം പ്രകടിപ്പിച്ചിരുന്നു. ഭയപ്പെടേണ്ടതില്ലെന്നും ഗർഭാവസ്ഥയിൽ തന്നെ മാറ്റിയെടുക്കാൻ കഴിയുന്നതാണെന്നും ഡോക്ടർമാർ പറഞ്ഞു. തുടർന്ന് നിലവിലെ ഗർഭം അലസിപ്പിക്കാതെ മുന്നോട്ട് പോകാൻ തീരുമാനിക്കുകയായിരുന്നു. പിന്നാലെ എയിംസിലെ കാർഡിയോതൊറാസിക് സയൻസസ് സെന്ററിലെ വിദഗ്ധ സംഘം കുഞ്ഞിന്റെ ആരോഗ്യത്തിനായി ശസ്ത്രക്രിയ നടത്തുകയുമായിരുന്നു.
Proud of India’s doctors for their dexterity and innovation. https://t.co/Rud6hMY7OG
— Narendra Modi (@narendramodi) March 15, 2023
Comments