എംഎസ് ധോണി ഈ വർഷം ഐപിഎല്ലിൽ നിന്ന് വിരമിക്കുമോ? മറുപടിയുമായി സുരേഷ് റൈന
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

എംഎസ് ധോണി ഈ വർഷം ഐപിഎല്ലിൽ നിന്ന് വിരമിക്കുമോ? മറുപടിയുമായി സുരേഷ് റൈന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 16, 2023, 08:15 pm IST
FacebookTwitterWhatsAppTelegram

അന്താരാഷ്‌ട്ര ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽനിന്നും വിരമിച്ച എംഎസ് ധോണി ഇപ്പോൾ ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ) മാത്രമാണ് കളിക്കുന്നത്. ഐപിഎല്ലിൽ നിന്നുള്ള ധോണിയുടെ വിരമിക്കൽ സംബന്ധിച്ച് നിരവധി വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ താരം ഇത്തരം വാർത്തകളോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഐപിഎല്ലിന്റെ പതിനാറാം സീസൺ ഈ മാസം അവസാനം ആരംഭിക്കും. കളിഞ്ഞ സീസൺ അവസാനിച്ചപ്പോഴും പുതിയ സീസണിന് മുന്നോടിയായുള്ള വാർത്തകൾ പുറത്ത് വന്ന സമയത്തും ധോണിയുടെ വിരമിക്കൽ വാർത്ത പ്രതീക്ഷിച്ചിരുന്നു. പുതിയ സീസണിനായി ധോണി പരിശീലനം ആരംഭിച്ചുകഴിഞ്ഞു. ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തിൽ ഒരിക്കൽ കൂടി ധോണി കളിക്കാൻ ഇറങ്ങുന്നതിന്റെ ആഹ്ലാദ ലഹരിയിലാണ് ആരാധകർ. ഈ സീസണിലും ധോണിതന്നെ ആയിരിക്കും ചെന്നൈ സൂപ്പർ കിംഗ്സിനെ നയിക്കുന്നത്.

ഇപ്പോൾ ധോണിയുടെ വിരമിക്കലിനെ കുറിച്ച് സംസാരിക്കുകയാണ് അടുത്ത സുഹൃത്തും മുൻ ചെന്നൈ സൂപ്പർ കിംഗ്‌സ് താരവുമായ സുരേഷ് റെയ്‌ന. അടുത്ത വർഷവും ധോണി ടൂർണമെന്റിൽ കളിച്ചേക്കുമെന്ന് താൻ വിശ്വസിക്കുന്നുവെന്ന് റെയ്ന പറഞ്ഞു. വരും വർഷവും ധോണി ടീമിനൊപ്പമുണ്ടാവണെന്ന് ഞാൻ ആഗ്രഹിക്കുന്നു. എന്നാൽ അദ്ദേഹത്തിന്റെ ആഗ്രഹം എന്താണെന്നുള്ളതും അറിയേണ്ടതുണ്ട്. അദ്ദേഹം നന്നായി ബാറ്റ് ചെയ്യുന്നു, ബോഡി ഫിറ്റാണെന്നും തോന്നുന്നു. ഈ സീസണിൽ അദ്ദേഹം എങ്ങനെ ബാറ്റ് ചെയ്യുമെന്നതിനെ ആശ്രയിച്ചിരിക്കും വരും സീസണിലെ കാര്യങ്ങൾ. ധോണിക്കൊപ്പം അമ്പാട്ടി റായുഡുവിന് കാര്യങ്ങൾ അത്ര എളുപ്പമാവില്ല. കാരണം, കഴിഞ്ഞ ഒരു വർഷമായി അവർ ക്രിക്കറ്റ് കളിച്ചിട്ടില്ല. മികച്ച താരങ്ങൾ ചെന്നൈ നിരയിലുണ്ട്. റിതുരാജ് ഗെയ്കവാദ്, ഡെവോൺ കോൺവെ, രവീന്ദ്ര ജഡേജ, ബെൻ സ്റ്റോക്‌സ്, ദീപക് ചാഹർ എന്നിവർ ചെന്നൈ നിരയിലുണ്ട്. ധോണി എങ്ങനെ കളിക്കുന്നുവെന്ന് നമുക്ക് കാണാം. എന്നായിരുന്നു റെയ്‌നയുടെ പ്രതികരണം.

 

Tags: dhoniraina
ShareTweetSendShare

More News from this section

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

ഇന്ത്യയുടെ അടുത്ത ടൂര്‍ണമെന്റിന് മുന്നോടിയായി രോഹിത് ശര്‍മ്മയോടും, ഹാര്‍ദിക് പാണ്ട്യയോടും ഫിറ്റ്‌നസ് തെളിയിക്കാന്‍ ആവശ്യപ്പെട്ട് ബിസിസിഐ

സായ്രാജ് ബഹുതുലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ സ്പിന്‍ ബോളിങ് കോച്ച്

ഐപിഎല്‍ ഫൈനലില്‍ അച്ചടക്കലംഘനം; ആര്‍സിബി താരം ടിം ഡേവിഡിന് പിഴയും ഒരു മത്സരത്തില്‍ നിന്ന് വിലക്കും

ഐപിഎല്‍ കിരീടം നഷ്ടമായതിന് പിന്നാലെ ഗുജറാത്ത് ടൈറ്റന്‍സ് താരങ്ങള്‍ സഞ്ചരിച്ച ബസിന് തീപിടിച്ചു; വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്‌ക്ക്; ഷോര്‍ട്ട് സര്‍ക്ക്യൂട്ട് എന്ന് റിപ്പോര്‍ട്ട്

Latest News

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies