സുജയ പാർവതിയുടെ സസ്പെൻഷൻ; 24 ചാനലിനെതിരെ പ്രതിഷേധം കടുപ്പിച്ച് ബിഎംഎസ്; വനിതാ ധർണ്ണകളും ചാനൽ ബഹിഷ്‌കരണ ക്യാമ്പയിനുകളും സംഘടിപ്പിച്ച് രണ്ടാംഘട്ട പ്രക്ഷോഭം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സുജയ പാർവതിയുടെ സസ്പെൻഷൻ; 24 ചാനലിനെതിരെ പ്രതിഷേധം കടുപ്പിച്ച് ബിഎംഎസ്; വനിതാ ധർണ്ണകളും ചാനൽ ബഹിഷ്‌കരണ ക്യാമ്പയിനുകളും സംഘടിപ്പിച്ച് രണ്ടാംഘട്ട പ്രക്ഷോഭം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 16, 2023, 08:52 pm IST
Facebook
Twitter
WhatsAppTelegram

എറണാകുളം: ബിഎംഎസ് സംഘടിപ്പിച്ച വനിതാ സംഗമത്തിൽ പങ്കെടുത്തതിന് ന്യൂസ് എഡിറ്ററായ സുജയ പാർവതിയെ സസ്പെൻഡ് ചെയ്ത 24 ന്യൂസ് ചാനലിനെതിരെ പ്രതിഷേധം കടുപ്പിച്ച് ബിഎംഎസ്. ചാനലിനെതിരെ രണ്ടാംഘട്ട പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് ബിഎംഎസ്. 24 ചാനലിന്റെ എല്ലാ ജില്ലാ ആസ്ഥാനങ്ങൾക്ക് മുന്നിലും വനിതാ ധർണ്ണകൾ സംഘടിപ്പിക്കും. ട്വന്റി ഫോർ കൊച്ചി കോർപ്പറേറ്റ് ഓഫീസിന് മുന്നിൽ അനിശ്ചിതകാല സത്യാഗ്രഹം നടത്താനും ബിഎംഎസ് തീരുമാനിച്ചിട്ടുണ്ട്.

കൂടാതെ, ട്വന്റി ഫോറിന്റെ ലൈവ് റിപ്പോർട്ടിംഗ് സ്ഥലങ്ങളിൽ തൊഴിലാളി പ്രക്ഷോഭങ്ങളും ചാനൽ ബഹിഷ്‌കരണ ക്യാമ്പയിനുകളും സംഘടിപ്പിക്കുമെന്ന് ബിഎംഎസ് പറഞ്ഞു. നേരത്തെ, മാർച്ച് 13-ന് കൊച്ചിയിലെ 24 കോർപ്പറേറ്റ് ഓഫീസിലേക്ക് ബിഎംഎസ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാർച്ച് നടത്തിയിരുന്നു. സ്ഥാപനത്തിന്റെ ഭാഗമായി പ്രവർത്തുക്കുന്ന മാദ്ധ്യമ പ്രവർത്തകരുടെ അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു പ്രതിഷേധ റാലി.

വനിതാ ദിനത്തോട് അനുബന്ധിച്ച് സംഘടന സംഘടിപ്പിച്ച വനിതാ സമ്മേളനത്തിൽ പങ്കെടുത്തതിന് സുജയ പാർവതിയ്‌ക്ക് നേരെ സ്വീകരിച്ചിരിക്കുന്ന നടപടി ഒരിക്കലും അംഗീകരിക്കാനാകില്ല എന്ന് ബിഎംഎസ് പറഞ്ഞു. രാജ്യത്തെ ഏറ്റവും വലിയ തൊഴിലാളി സംഘടനയുടെ പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചതിനാണ് നടപടിയെന്നും സംസ്ഥാനത്തെ ഏറ്റവും പ്രമുഖ മാദ്ധ്യമ പ്രവർത്തകയ്‌ക്ക് പോലും അഭിപ്രായ സ്വാതന്ത്ര്യം നിഷേധിക്കുന്ന നിലപാടാണ് 24 മാനേജ്മെന്റ് സ്വീകരിക്കുന്നതെന്നും ബിഎംഎസ് അഭിപ്രായപ്പെട്ടു.

Tags: BMS24 newssujaya parvathy
Share
Tweet
SendShare

More News from this section

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

Latest News

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies