ഋഷഭ് ഷെട്ടിയുടെ 'കാന്താര' ഇനി ഇറ്റാലിയൻ, സ്പാനിഷ് ഭാഷകളിലും; റിലീസ് തീയതി ഉടൻ പ്രഖ്യാപിക്കും
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഋഷഭ് ഷെട്ടിയുടെ ‘കാന്താര’ ഇനി ഇറ്റാലിയൻ, സ്പാനിഷ് ഭാഷകളിലും; റിലീസ് തീയതി ഉടൻ പ്രഖ്യാപിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 19, 2023, 02:30 pm IST
FacebookTwitterWhatsAppTelegram

ഋഷഭ് ഷെട്ടിയുടെ ‘കാന്താര’ ഇനി ചില വിദേശ ഭാഷകളിലും റിലീസ് ചെയ്യും. ഇറ്റാലിയൻ, സ്പാനിഷ് ഭാഷകളിൽ റിലീസ് ചെയ്യാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞു. ‘ഹോംബാലെ ഫിലിംസ്’ ആണ് ഈ സന്തോഷവാർത്ത ട്വിറ്ററിലൂടെ പങ്കുവെച്ചത്. റിലീസ് തീയതി ഉടൻ പ്രഖ്യാപിക്കും. ‘ഇത് പ്രഖ്യാപിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. അന്താരാഷ്‌ട്ര പ്രേക്ഷകരുടെ ആവശ്യത്തിന് നന്ദി. ‘കാന്താര’ ഇറ്റാലിയൻ, സ്പാനിഷ് ഭാഷകളിൽ റിലീസ് ചെയ്യുന്നു,’ -ഇറ്റാലിയൻ ഭാഷയിൽ ഹോംബാലെ ഫിലിംസ് ട്വീറ്റ് ചെയ്തു.

Siamo lieti di annunciare che, grazie all’enorme richiesta del pubblico internazionale, stiamo editando il film Kantara anche in lingua italiana e spagnola.#Kantara @shetty_rishab #VijayKiragandur @hombalefilms @gowda_sapthami @AJANEESHB @actorkishore @HombaleGroup @KantaraFilm pic.twitter.com/Bs0EGu33V8

— Hombale Films (@hombalefilms) March 18, 2023

ജാപ്പനീസ് ഭാഷയിലും റിലീസ് ചെയ്യണമെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. കന്നഡയിൽ മാത്രമാണ് ആദ്യം കാന്താര പുറത്തിറങ്ങിയത്. ആദ്യ ദിനം തന്നെ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. പിന്നീട് തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി ഭാഷകളിൽ മൊഴിമാറ്റം നടത്തി റിലീസ് ചെയ്തു. എല്ലാ ഭാഷകളിൽ നിന്നും നല്ല കളക്ഷൻ ലഭിച്ചു. ശേഷം ഒരു ഇംഗ്ലീഷ് പതിപ്പും പുറത്തിറങ്ങി.

അതേസമയം റിലീസ് ചെയ്ത് ഏഴ് മാസത്തിന് ശേഷം ഐക്യരാഷ്‌ട്രസഭയിലെ ജനീവയിൽ പാഥെ ബാലെക്‌സെർട്ട് തീയറ്ററിൽ കാന്താര വീണ്ടും പ്രദർശിപ്പിച്ചു. അകാലത്തിൽ വിടപറഞ്ഞു പോയ പ്രിയതാരം പുനീത് രാജ്കുമാറിന്റെ പിറന്നാളിനോട് അനുബന്ധിച്ച് യുഎന്നിലാണ് ചിത്രത്തിന്റെ സ്‌പെഷ്യൽ സ്‌ക്രീനിംഗ് നടന്നത്. സ്‌ക്രീനിങ്ങിന് ശേഷം ഋഷഭ് ഷെട്ടി കന്നഡയിൽ പ്രമുഖരുമായി സംവദിച്ചു. പിന്നീട് യുഎൻ വിശിഷ്ടാതിഥികൾക്കൊപ്പം ഒരു സ്വകാര്യ അത്താഴത്തിൽ പങ്കെടുക്കുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട ചിത്രങ്ങൾ ഋഷഭ് ഷെട്ടി ട്വിറ്ററിൽ പങ്കുവെച്ചിരുന്നു.

കന്നഡ സിനിമകൾ രാജ്യത്തിന്റെയും ഭാഷയുടെയും അതിരുകൾക്കപ്പുറത്തേക്ക് വളരുകയാണ്. അതിന് ഏറ്റവും വലിയ തെളിവാണ് ‘കാന്താര’ എന്ന സിനിമയുടെ വിജയം. ഈ സിനിമ സൃഷ്ടിച്ച റെക്കോർഡുകൾ ഒന്നോ രണ്ടോ അല്ല. മിതമായ ബജറ്റിൽ ഒരുക്കിയ ഈ ചിത്രം 400 കോടിയിലധികം രൂപ ബോക്സ് ഓഫീസിൽ കളക്ഷൻ നേടിയത് ഇപ്പോൾ ചരിത്രവുമാണ്. സമീപകാലത്ത് ഇന്ത്യൻ സിനിമ കണ്ട എറ്റവും വലിയ വിജയമായിരുന്നു ‘കാന്താര’ എന്ന കന്നഡ ചിത്രം സ്വന്തമാക്കിയത്. ഋഷഭ് ഷെട്ടി സംവിധാനം ചെയ്ത് അഭിനയിച്ച കാന്താര ലോകമെങ്ങും തരംഗം സൃഷ്ടിച്ചു.ചിത്രത്തിന് വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രേക്ഷക പിന്തുണയേറെയാണ്. സെപ്റ്റംബർ 30-ന് ആയിരുന്നു കാന്താര തിയേറ്ററുകളിൽ എത്തിയത്. പിന്നീട് ചിത്രം ഒടിടിയിലും സ്ട്രീമിംഗ് ആരംഭിച്ചിരുന്നു.

Tags: KantaraRishabh Shetty
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

Latest News

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies