ചായ ഇഷ്ടമില്ലാത്തവരായി ആരുമുണ്ടാകില്ല. ഒരു ദിവസം ആരംഭിക്കുനതിന് പോലും ഏതൊരാൾക്കും ചായ നിർബന്ധമാണ്. എന്നാൽ മലയാളിയെ സംബന്ധിച്ചിടത്തോളം ചായമാത്രമായാൽ തൃപ്തി വരില്ല. ചായയോടൊപ്പം ചെറുകടികളും ആവശ്യമാണ്. എന്നാൽ എല്ലാത്തരം ഭക്ഷണവും ചായയോടൊപ്പം കഴിയ്ക്കുന്നത് നല്ലതല്ല. ഇത്തരം ചെറുകടികൾ ആരോഗ്യത്തിന് തന്നെ ഹാനികരമായേക്കാം.
ചൂടുള്ള ചായയോടൊപ്പം തണുത്ത ഭക്ഷണങ്ങൾ കഴിക്കുന്നത് പരമാവധി ഒഴിവാക്കാവുന്നതാണ്. കാരണം വ്യത്യസ്ത താപനിലയുളള വസ്തുക്കൾ ഒരുമിച്ച് കഴിക്കുന്നത് ദഹനക്കേടിന് കാരണമായേക്കാം. അരമണിക്കൂറെങ്കിലും കഴിയാതെ തണുത്തഭക്ഷണ സാധനങ്ങൾ ചായയോടൊപ്പം കഴിക്കരുത്. ഓക്കാനവും ഛർദ്ദിക്കും കാരണമായേക്കാം. ഇവകൂടാതെ മഞ്ഞൾ ചേർക്കുന്ന ഭക്ഷണങ്ങൾ ചായയോടൊപ്പം കഴിക്കരുത്. മഞ്ഞളിൽ അടങ്ങിയിരിക്കുന്ന സംയുക്തങ്ങൾ വയറിനെ അസ്വസ്ഥപ്പെടുത്തും.
ചായക്കൊപ്പം ട്രൈ ഫ്രൂഡ്സ് കഴിക്കുന്നവരുണ്ടാകാം. ഇവയിൽ നട്സ് ചായക്കൊപ്പം കഴിക്കാൻ പാടില്ല. നട്സിൽ അടങ്ങിരിക്കുന്ന ഇരുമ്പ് ചായയോടൊപ്പം ചേരില്ല. ശരീരഭാരം കുറക്കാൻ ലെമൺടീ പതിവാക്കുന്നവരുണ്ട്. എന്നാൽ ഒരിക്കലും ചായക്കൊപ്പം ചേരുന്ന ഒന്നല്ല നാരങ്ങ. കാരണം തേയിലയും നാരങ്ങയും തമ്മിൽ ചേരുമ്പോൾ ആസിഡ് റിഫ്ളക്ഷനും അസിഡിറ്റിയ്ക്ക് കാരണമാകും. കൂടാതെ അസിഡിറ്റി പ്രശ്നമുള്ളവർ അതിരാവിലെ ലെമൺ ടീ കുടിക്കുന്നത് നല്ലതല്ല.
ഇരുമ്പ് ധാരാളമായി അടങ്ങിയ ഇലവർഗങ്ങൾ,പയർ, ധാന്യങ്ങൾ മുതലായവ ചായയോടൊപ്പം കഴിക്കരുത്. ഇത് ശരീരത്തിലേക്ക് ഇരുമ്പ് ആഗിരണം ചെയ്യുന്നതിനെ തടയും. കടലമാവിൽ തീർത്ത പലഹാരങ്ങൾ പൊതുവിൽ ചായയും ഒരുമിച്ച് കഴിയ്ക്കുന്നത് പലരുടേയും ശീലമാണ്. എന്നാൽ ചായയോടൊപ്പം കടലമാവിൽ തീർത്ത ഭക്ഷണങ്ങൾ കഴിക്കുന്നത് വിപരീതഫലമാണ് നൽകുന്നത്. രക്തത്തിൽ നിന്നും പോഷകങ്ങളെ ആഗിരണം ചെയ്യുന്നത് ഇത് തടസപ്പെടുത്തും. വയറുവേദന, മലബന്ധം തുടങ്ങിയ പ്രശനങ്ങൾക്കും കാരണമായേക്കാം.
Comments