ബ്രഹ്‌മപുരം തീയണയ്ക്കാൻ അക്ഷീണം പ്രവർത്തിച്ച ഹിറ്റാച്ചി ഡ്രൈവർമാരെയും, ലോറി ഡ്രൈവർമാരെയും അഗ്‌നിശമന സേന ഉദ്യോഗസ്ഥരേയും പോലീസ് ഉദ്യോഗസ്ഥരേയും ആദരിച്ച് കൊച്ചി കാണ്ട് ബ്രീത്ത് എന്ന കൂട്ടായ്മ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ബ്രഹ്‌മപുരം തീയണയ്‌ക്കാൻ അക്ഷീണം പ്രവർത്തിച്ച ഹിറ്റാച്ചി ഡ്രൈവർമാരെയും, ലോറി ഡ്രൈവർമാരെയും അഗ്‌നിശമന സേന ഉദ്യോഗസ്ഥരേയും പോലീസ് ഉദ്യോഗസ്ഥരേയും ആദരിച്ച് കൊച്ചി കാണ്ട് ബ്രീത്ത് എന്ന കൂട്ടായ്മ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 19, 2023, 03:18 pm IST
FacebookTwitterWhatsAppTelegram

കൊച്ചി: ബ്രഹ്‌മപുരം മാലിന്യ സംസ്‌കരണ പ്ലാന്റിലെ തീയണയ്‌ക്കാനായി ജീവൻ പണയംവെച്ച് അക്ഷീണം പ്രവർത്തിച്ച ഹിറ്റാച്ചി ഡ്രൈവർമാരെയും, ലോറി ഡ്രൈവർമാരെയും, അഗ്‌നിശമന സേന ഉദ്യോഗസ്ഥരേയും പോലീസ് ഉദ്യോഗസ്ഥരേയും ആദരിച്ച് കൊച്ചി കാണ്ട് ബ്രീത്ത് എന്ന കൂട്ടായ്മ. ഞായറാഴ്ച രാവിലെ 10-ന് കാക്കനാട് ഓപ്പൺ സ്റ്റേജിൽ വച്ച് നടന്ന പൊതുപരിപാടിയിലാണ് ആദരിച്ചത്.

സ്വന്തം ആരോഗ്യവും ജീവിതവും പണയപ്പെടുത്തി കത്തുന്ന ബ്രഹ്‌മപുരം പ്ലാസ്റ്റിക് മാലിന്യ കൂമ്പാരത്തിൽ ഏകദേശം 13 ദിവസത്തോളമാണ് തീയും പുകയും അണയ്‌ക്കാനായി ഇവർ കഷ്ടപ്പെട്ടത്. സർക്കാരും, മറ്റുള്ളവരും ബാക്കി എല്ലാവരെയും ആദരിച്ചപ്പോൾ ബ്രഹ്‌മപുരത്ത് പ്ലാസ്റ്റിക് കൂനയ്‌ക്ക് മുകളിൽ ഹിറ്റാച്ചി ഓടിച്ച് ജീവൻ പോലും പണയപ്പെടുത്തിയ ഡ്രൈവർമാരെ മറന്നു എന്നും, അവിടെ അറിയപ്പെടാതെ പോയ പോരാളികളെ ആദരിക്കാതെ പോകാൻ സാധ്യമല്ല എന്നതിനാലാണ് കൂട്ടായ്മ ഈ പരിപാടി നടത്തുന്നതെന്നും കൊച്ചി കാണ്ട് ബ്രീത്ത് സംഘാടകൻ ഹരിറാം എം.വി പറഞ്ഞു.

ഹിറ്റാച്ചി ഡ്രൈവർമാരുടെ പ്രവർത്തനങ്ങൾക്ക് തൃക്കാക്കര അസിസ്റ്റന്റ് പോലീസ് കമ്മീഷണർ പി.വി. ബേബി അഭിനന്ദനങ്ങൾ രേഖപ്പെടുത്തി. ഇനിയും തീപ്പിടുത്തം ഉണ്ടായേക്കാമെന്നും അത് എങ്ങനെ നേരിടണമെന്നുള്ള ധാരണ കൊച്ചിയിലെ അഗ്‌നിശമന സേനയ്‌ക്ക് ഉണ്ടായിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു. പരിപാടി ഇത്രയും ഭംഗിയായി നടത്താൻ മുൻകൈയെടുത്ത നാടിന്റെ നന്മ ലക്ഷ്യം വച്ച ഏവരെയും അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു ഏവരും ഒന്നിച്ചു ചേർന്നുള്ള രക്ഷാപ്രവർത്തനം കൊണ്ടാണ് ഇത്രയും പെട്ടെന്നെങ്കിലും തീ അണയ്‌ക്കാനായത് എന്ന് ഫയർ സ്റ്റേഷൻ ഓഫീസർ സതീഷ് പറഞ്ഞു. ഇവരെ അഭിനന്ദിക്കാൻ മുന്നോട്ട് വന്ന കൊച്ചി കാണ്ട് ബ്രീത്ത് എന്ന സംഘടനയ്‌ക്കും നാട്ടുനന്മ എന്ന കൂട്ടായ്മക്കും നന്ദിയും അദ്ദേഹം അറിയിച്ചു. യൂണിഫോം ഇല്ലെങ്കിലും പോലീസ്, സിവിൽ ഉദ്യോഗസ്ഥർ ചെയ്ത അതേ പ്രവർത്തനങ്ങളാണ് ഡ്രൈവർമാരും ചെയ്തത് എന്ന് മറുപടി പ്രസംഗത്തിൽ ഹിറ്റാച്ചി ഡ്രൈവർമാർ അറിയിച്ചു. തോളോട് തോൾ ചേർന്ന് കാര്യങ്ങൾ ചെയ്തു തന്ന സതീഷ് സാറിനൊടുള്ള നന്ദി പറഞ്ഞാൽ തീരാത്തതാണെന്നും അവർ അഭിപ്രായപ്പെട്ടു.

https://www.facebook.com/1081151095/videos/741586720770349/

തൃക്കാക്കര സബ് ഇൻസ്പെക്ടർ റോയ്, ഇൻഫോപാർക്ക് സബ് ഇൻസ്പെക്ടർ ബിനു കെ.എസ്, സൈബർസെൽ സബ് ഇൻസ്പെക്ടർ ബേബി, തൃക്കാക്കര നഗരസഭ ഹെൽത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഉണ്ണി കാക്കനാട്, തൃക്കാക്കരയിലെ വിവിധ വാർഡ് കൗൺസിലർമാർ എന്നിവർ പൊതുപരിപാടിയിൽ പങ്കെടുത്തു. വിഷപ്പുക നമ്മളെ തീറ്റിപ്പിക്കാതിരിക്കാൻ ജീവൻ പോലും തൃണവൽക്കരിച്ച് മുന്നോട്ട് വന്ന ഈ ധീരരായ സുമനസ്സുകളോടും ഉദ്യോഗസ്ഥരോടുമുള്ള നന്ദി അവരോട് നേരിട്ട് രേഖപ്പെടുത്താൻ കൊച്ചിയിലെ ജനങ്ങൾക്ക് സാധിച്ചുവെന്നു നന്ദി പ്രസംഗത്തിൽ ജോജി സേവ്യർ പറഞ്ഞു.

‘കൊച്ചിക്ക് ശ്വാസം മുട്ടുന്നു, കൊച്ചിക്കാർക്ക് ശുദ്ധവായു വേണം, ഞങ്ങൾക്കും ജീവിക്കണം, സേവ് കൊച്ചി’ എന്നീ ആവശ്യങ്ങളുമായി ബ്രഹ്‌മപുരം വിഷയത്തിൽ ആദ്യമായി പ്രതിഷേധവുമായി മുന്നോട്ട് വന്ന കൂട്ടായ്മയാണ് കൊച്ചി കാണ്ട് ബ്രീത്ത്. ബ്രഹ്‌മപുരം വിഷയത്തിൽ മറൈൻഡ്രൈവിൽ ഈ കൂട്ടായ്മ മൊബൈൽ ഫ്ളാഷ് തെളിച്ച് നടത്തിയ ആദ്യ പ്രതിഷേധം ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.

Tags: brahmapuramKochi Cant Breath
ShareTweetSendShare

More News from this section

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കലണ്ടർ ട്രിക്കുകളും ലളിത ഗണിതവും എല്ലാ പ്രായക്കാർക്കും എളുപ്പത്തിൽ പഠിക്കാം; ജൂലൈ 22ന് തിരുവനന്തപുരത്ത് സാങ്കേതിക പ്രഭാഷണവുമായി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ്

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies