വയനാട് : പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നില ശരിയല്ലെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. കെപിസിസി പ്രസിഡന്റിന് ഒത്ത നിലയിലാണ് വി ഡി സതീശന്റെ ഇപ്പോഴത്തെ പ്രവർത്തനം. ഇതൊന്നും നോക്കി നിൽക്കുമെന്ന് സതീശൻ കരുതേണ്ടെന്നും ഇ പി ജയരാജൻ പറഞ്ഞു. നിയമസഭയിൽ അതിക്രമം നടത്തിയവർ ഉപദേശിക്കേണ്ടെന്ന സതീശന്റെ പ്രസ്താവനയോടായിരുന്നു പ്രതികരണം.
വി ഡി സതീശനും ആളുകളും ഞങ്ങളുടെ സ്ത്രീകളെ കയറിപിടിക്കുന്നു . ഞങ്ങൾ ഇത് നോക്കി നിൽക്കുമെന്ന് സതീശൻ കരുതണ്ട . ഞങ്ങളുടെ ശരീരത്തിൽ ജീവൻ ഉള്ളയിടത്തോളം കാലം അതിനൊന്നും നിന്ന് കൊടുക്കില്ല.
സ്ത്രീ എംഎൽഎമാരെ പ്രതിപക്ഷം കൈയ്യേറ്റം ചെയ്തു. അവരെ അങ്ങേയറ്റം ആക്ഷേപിച്ചു. ഇതൊന്നും ഞങ്ങള്‍ നോക്കി നിൽക്കില്ല. നിയമസഭയിൽ ഞങ്ങൾ ചെയ്തതിനെതിരെ നടപടി എടുത്തു. എന്നാൽ, യുഡിഎഫ് ഭരണകാലത്ത് യുഡിഎഫ് എംഎൽഎമാർ സഭയിൽ കാണിച്ചു കൂട്ടിയതിനെതിരെ കേസെടുത്തോ എന്നും ഇ പി ജയരാജൻ ചോദിച്ചു.
Comments