ആലപ്പുഴ: വിദ്യാർത്ഥിനികളോട് ലൈംഗികച്ചുവയോട് കൂടി സംസാരിച്ച സിപിഎം നേതാവായ അദ്ധ്യാപകൻ അറസ്റ്റിൽ. ചെട്ടികുളങ്ങര ശ്രീഭവനിൽ ശ്രീജിത്തിനെയാണ് (43) അറസ്റ്റ് ചെയ്തത്. സിപിഎം ചെട്ടികുളങ്ങര തെക്ക് ലോക്കൽ കമ്മിറ്റി അംഗവും ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷനുമാണ് ശ്രീജിത്ത്. വിദ്യാർത്ഥിനികളുടെ രക്ഷിതാക്കൾ നൽകിയ പരാതിയിലാണ് ഇയാൾക്കെതിരെ കേസെടുത്തത്.
തങ്ങളോട് ലൈംഗിക ചുവയോടും അപമര്യാദയായും പെരുമാറി എന്നു കാണിച്ച് നാല് വിദ്യാർത്ഥിനികൾ ഇൻസ്റ്റിറ്റൂട്ടിലെ പ്രധാന അദ്ധ്യാപികയ്ക്ക് പരാതി നൽകിയിരുന്നു. എന്നാൽ പരാതി പോലീസിന് കൈമാറാൻ അധികൃതർ തയ്യാറായില്ല. തുടർന്നാണ് വിദ്യാർത്ഥിനികളുടെ രക്ഷകർത്താക്കൾ പോലീസിൽ പരാതി നൽകിയത്. ഇന്നലെ വിദ്യാർത്ഥിനികളുടെ മൊഴി രേഖപ്പെടുത്തിയ ശേഷമായിരുന്നു സിപിഎം നേതാവിനെ അറസ്റ്റ് ചെയ്തത്.
Comments