അജിത്തിൻ്റെ 'എകെ 62' ചിത്രത്തിൽ നിന്നും ഒഴിവാക്കി, കെെത്തുമ്പിൽ നിന്നും വഴുതിപ്പോയ അജിത്ത് ചിത്രം ഓർത്ത് വേ​ദനിച്ച് വിഘ്നേശ് ശിവൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

അജിത്തിന്റെ ‘എകെ 62’ ചിത്രത്തിൽ നിന്നും ഒഴിവാക്കി, കെെത്തുമ്പിൽ നിന്നും വഴുതിപ്പോയ അജിത്ത് ചിത്രം ഓർത്ത് വേ​ദനിച്ച് വിഘ്നേശ് ശിവൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 20, 2023, 02:20 pm IST
ajith kumar, vignesh shivan

ajith kumar, vignesh shivan

FacebookTwitterWhatsAppTelegram

 

ചെന്നൈ: അജിത്ത് ചിത്രം കെെത്തുമ്പിൽ നിന്നും നഷ്ട്ടമായതിന്റെ വേ​ദനയിൽ സംവിധായകൻ വിഘ്നേശ് ശിവൻ. തെന്നിന്ത്യൻ സിനിമാ ലോകത്തെ ഒന്നടങ്കം ഞെട്ടിച്ച വാർത്തയായിരുന്നു അജിത്ത് കുമാറിന്റെ എകെ 62 സംവിധാനം ചെയ്യുന്നതിൽ നിന്നും വിഘ്നേശ് ശിവനെ മാറ്റിയത്. നിർമ്മാതാക്കളായ ലൈക്ക പ്രൊഡക്ഷൻ വിഘ്നേശ് ശിവൻ അജിത്ത് ചിത്രം സംവിധാനം ചെയ്യുമെന്ന് ഔദ്യോഗിക വാർത്ത കുറിപ്പ് ഇറക്കിയിരുന്നു. എന്നാൽ ഇതിന് പിന്നാലെയാണ് ഈ പിൻമാറ്റം. തുടർന്ന് വിഘ്നേശ് എകെ 62 ൽ നിന്നും പുറത്തായതോടെ അനിരുദ്ധ് സംഗീത സംവിധാന സ്ഥാനത്ത് നിന്നും മാറി.

 

 

അതേസമയം വിഘ്നേശിനെ എകെ62ൽ നിന്നും പുറത്താക്കാനുള്ള കാരണം വ്യക്തമല്ല. എന്നാൽ വിഘ്നേശ് പറഞ്ഞ വൺ ലൈൻ ഇഷ്ടപ്പെട്ട അജിത്ത് ഡേറ്റ് നൽകുകയും, ഫുൾ സ്ക്രിപ്റ്റ് ആയപ്പോൾ അജിത്ത് പ്രതീക്ഷിച്ച നിലവാരത്തിൽ എത്തിയില്ലെന്നുമാണ് പുറത്തുവരുന്ന വിവരം. തിരുത്തലുകൾ നിർദേശിച്ചെങ്കിലും വരുത്തിയ തിരുത്തലുകളും സ്ക്രിപ്റ്റിനെ മികച്ചതാക്കിയിരുന്നില്ല. ഇതേതുടർന്ന് അജിത്ത് വിഘ്നേശ് ചിത്രം ഉപേക്ഷിച്ചതെന്നും പറയുന്നു.

 

നിലവിൽ മഗിഴ് തിരുമേനിയായിരിക്കും ‘എകെ62’ സംവിധാനം ചെയ്യുക. ഇദ്ദേഹം അജിത്തിന് മുൻപിൽ അവതരിപ്പിച്ച തിരക്കഥ അജിത്തിന് ഏറെ ഇഷ്ടപ്പെട്ടതിനാൽ ഈ ചിത്രം അടുത്തതായി ചെയ്യാം എന്നാണ് അജിത്ത് പറഞ്ഞത്. നേരത്തെ ‘എകെ62’ നിർമ്മിക്കാൻ ലൈക്ക പ്രൊഡക്ഷൻ അജിത്തിന് അഡ്വാൻസ് നൽകിയിട്ടുണ്ട്. മഗിഴ് തിരുമേനിയുടെ പ്രൊജക്ടിൽ ലൈക്കയും സന്തുഷ്ടരാണ് എന്നാണ് പുതിയ വിവരം.

മുൻമ്പ് വിഘ്നേശിന്റെ ട്വിറ്റർ ബയോയിൽ എകെ 62 എന്നത് ലൗ ചിഹ്നത്തോടെ ഉണ്ടായിരുന്നു. സംവിധായകന്റെ ഇതുവരെ പുറത്തിറങ്ങിയ ചിത്രങ്ങളുടെ കൂട്ടത്തിലാണ് എകെ 62 ട്വിറ്റർ ബയോയിൽ വച്ചിരുന്നത്. അജിത്തിനൊപ്പം ഉള്ള ചിത്രം വിഘ്നേശ് കവർ ചിത്രവും ആക്കിയിരുന്നു. എന്നാൽ സംഭവത്തിന് പിന്നാലെ അജിത്തിനെ ട്വിറ്ററിൽ നിന്നും വിഘ്നേശ് മാറ്റി.

വിഘ്നേശ് ഇപ്പോഴും നഷ്ടപ്പെട്ട അവസരത്തെക്കുറിച്ച് സങ്കടപ്പെടുകയാണ്. വിഘ്നേശ് അടുത്തിടെ ഇട്ട ഒരു ഇൻസ്റ്റ സ്റ്റോറിയിൽ നാനും റൗഡി താൻ എന്ന ചിത്രത്തിൽ വിഘ്നേശ് തന്നെ എഴുതിയ വരികളാണ് ചേർത്തിരിക്കുന്നത്.

ചില വരികൾക്ക് വലിയ അർത്ഥം ഉണ്ടെന്ന് പറഞ്ഞാണ് സ്റ്റോറി തുടങ്ങുന്നത്. ലഭിച്ചത് നഷ്ടപ്പെടുന്നതും, നഷ്ടപ്പെട്ടത് ലഭിക്കുന്നതും എന്ന വരികളാണ് വിഘ്നേശ് സ്റ്റോറിയായി ചേർത്തത്. ഇത് എകെ 62നെക്കുറിച്ചാണ് ഉദ്ദേശിച്ചത് എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. ഇതേസമയം തന്നെ വിഘ്നേശ് ലൗ ടുഡേ എന്ന ഹിറ്റ് ചിത്രത്തിന്റെ സംവിധായകനും പ്രധാന നടനുമായ പ്രദീപിനെ വച്ച് പുതിയ ചിത്രം ഒരുക്കുന്നു എന്ന വാർത്തകളും വരുന്നുണ്ട്.

Tags: ajitAJITH KUMARvignesh shivan
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies