ന്യൂഡൽഹി: ജനം ടിവി സംഘടിപ്പിക്കുന്ന ഗ്ലോബൽ എക്സലൻസ് പുരസ്കാരദാന ചടങ്ങ് ഈ മാസം 26 ന് ഡൽഹിയിൽ നടക്കും. ന്യൂഡൽഹി ഡോ അബേദ്കർ ഇന്ററർ നാഷണൽ സെന്ററിൽ നടക്കുന്ന പരിപാടിയിൽ വാണിജ്യ-വ്യവസായ വകുപ്പ് മന്ത്രി പീയുഷ് ഗോയൽ തുടങ്ങിയവർ പങ്കെടുക്കും. മറ്റ് കേന്ദ്ര മന്ത്രിമാരും ബിസിനസ് രംഗത്തെ പ്രമുഖരും ചടങ്ങിൽ ഭാഗമാകും.
ജനം ടിവി സംഘടിപ്പിക്കുന്ന മൂന്നാമത് ജനം ഗ്ലോബൽ എക്സലൻസ് അവാർഡാണിത്. സാമൂഹ്യ, വ്യവസായ, രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെ ചടങ്ങിൽ പുരസ്കാരം നൽകി ആദരിക്കും.
വൈകിട്ട് നാല് മണിക്ക് ആരംഭിക്കുന്ന ഉദ്ഘാടന സദസ്സിനോട് അനുബന്ധിച്ച് പ്രമുഖ കലാകാരന്മാർ അവതരിപ്പിക്കുന്ന കലാപരിപാടികളും വേദിയിൽ അരങ്ങേറും.
പ്രശസ്ത ഭരതനാട്ട്യ കലാകാരി രമാ വൈദ്യനാഥൻ, ഗായിക രൂപ രേവതി, ഞെരളത്ത് ഹരിഗോവിന്ദൻ തുടങ്ങിയവർ വേദിയിൽ അണിനിരക്കും.
Comments