ലണ്ടൻ: ഓസ്ട്രേലിയൻ വംശജനും ശതകോടിശ്വരനായ മാദ്ധ്യമ മുതലാളിയുമായ റൂപർട്ട് മർഡോക്ക് വീണ്ടും വിവാഹിതനാകുന്നു. 92 വയസ്സുകാരനായ റൂപർട്ട്, തന്റെ അഞ്ചാം വിവാഹത്തിനായാണ് ഒരുങ്ങുന്നത്. 66-കാരിയായ ആന്‍ ലെസ്ലി സ്മിത്താണ് വധു. മുന്‍ മോഡലും നടിയുമായ ജെറി ഹാളുമായുള്ള വിവാഹമോചനം നടന്നിട്ട് വെറും എട്ട് മാസം കഴിയുമ്പോഴാണ് വീണ്ടും റൂപർട്ട് വിവാഹിതനാകുന്നത്. സാൻഫ്രാൻ മുൻ പോലീസ് ചാപ്ലിൻ കൂടിയായ ആൻ ലെസ്ലി സ്മിത്തിന്റെ ഭർത്താവ് നേരത്തെ മരണപ്പെട്ടിരുന്നു.
ടാബ്ലോയിഡ് ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലാണ് താൻ അഞ്ചാമതും വിവാഹം കഴിക്കാൻ പോകുന്ന കാര്യം റൂപർട്ട് മർഡോക്ക് വെളിപ്പെടുത്തിയത്. ‘ഞാൻ വളരെ പരിഭ്രാന്തനായിരുന്നു. പ്രണയിക്കാൻ ഞാൻ ഭയപ്പെട്ടു. എന്തായാലും ഇത് എന്റെ അവസാനത്തെ ബന്ധമായിരിക്കും. അതാണ് നല്ലത്. ഞാൻ സന്തോഷവാനാണ്’ എന്ന് റൂപർട്ട് മർഡോക്ക് പറഞ്ഞു. സമ്മറില്‍ വിവാഹം നടത്താനാണ് ഇരുവരും തീരുമാനിച്ചിരിക്കുന്നത്.
ആദ്യ മൂന്ന് വിവാഹത്തില്‍ മര്‍ഡോക്കിന് ആറു കുട്ടികളുണ്ട്. പട്രീഷ്യ ബുക്കറാണ് റൂപ്പര്‍ട്ട് മര്‍ഡോക്കിന്റെ ആദ്യ ഭാര്യ. അന്ന മാൻ രണ്ടാമത്തെയും വെന്‍ഡി ഡാങ് മൂന്നാമത്തെയും ഭാര്യയാണ്. ജെറി ഹാളിനെ 2016-ലാണ് റൂപർട്ട് മർഡോക്ക് വിവാഹം കഴിക്കുന്നത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഈ ബന്ധവും വേര്‍പ്പെടുത്തുകയായിരുന്നു. അമേരിക്കയിലെ ഫോക്സ് ന്യൂസ് ചാനൽ, യുകെയിലെ സണ്‍ ദിനപ്പത്രം എന്നിവയുൾപ്പടെയുള്ള മാദ്ധ്യമ സ്ഥാപനങ്ങളുടെ ഉടമയാണ് റൂപർട്ട് മർഡോക്ക്.
Comments